◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സെഷന്‍സ് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. വിധ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുലിനെതിരെ പത്തിലേറെ ക്രിമിനല്‍ കേസുകളുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. ◾ഗുജറാത്തില്‍നിന്ന് വര്‍ത്തമാന കാലത്ത് നീതി കിട്ടുമെന്നു പ്രതീക്ഷയില്ലെന്ന് എഐസിസി […]
രാഹുൽ ഗാന്ധിയെ പിന്തുണച്ച് എളമരം കരീം
രാഹുൽ ഗാന്ധിയെ പിന്തുണച്ച് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളെ ഭയത്തോടെ കാണുന്ന രാഷ്ട്രീയ ശക്തികൾക്ക് സന്തോഷം നൽകുന്ന വിധിയാണ് ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒപ്പം രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ രാജ്യവിരുദ്ധമായ യാതൊരു പരാമർശം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ പാദത്തില്‍ കല്യാണ്‍ ജുവലേഴ്സിന് മികച്ച വളര്‍ച്ച
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജുവലേഴ്സിന് മികച്ച വളര്‍ച്ച. മുന്‍ പാദങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും വില്‍പ്പനയിലും വലിയ മുന്നേറ്റമുണ്ടായി. ഇന്ത്യ, ഗള്‍ഫ് വിപണികളിലെ സംയോജിത വരുമാന വളര്‍ച്ച 2022-23 സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തെ അപേക്ഷിച്ച് 31 ശതമാനം വര്‍ധിച്ചു. 2022 ജൂണ്‍ പാദത്തില്‍ 3,333 കോടി രൂപയായിരുന്നു വിറ്റുവരവ്. ദക്ഷിണേന്ത്യക്ക് പുറത്തുള്ള വിപണികളിലാണ് കൂടുതല്‍ വളര്‍ച്ച. ഷോറൂം അടിസ്ഥാനത്തിലുള്ള മൊത്ത ലാഭ മാര്‍ജിനും മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ദക്ഷിണേന്ത്യക്ക് […]
വാട്‌സാപ്പില്‍ ഇനി ക്യു ആര്‍ കോഡ് വഴി ചാറ്റ് ബാക്കപ്പ് നടത്താം
വാട്‌സാപ്പില്‍ ക്യു ആര്‍ കോഡ് വഴി ചാറ്റ് ബാക്കപ്പ് നടത്താനുള്ള ഓപ്ഷന്‍ എത്തി. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള ഗൂഗിള്‍ ക്ലൗഡില്‍ നിന്നോ ഐ ഫോണുകളെങ്കില്‍ ഐക്ലൗഡില്‍ നിന്നോ ചാറ്റ് ബാക്കപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന രീതിയില്‍നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ പഴയ ഫോണില്‍ സംഭരിച്ചിരിക്കുന്ന ചാറ്റ് ബാക്കപ്പ് പുതിയ ഫോണിലേക്ക് നേരിട്ട് വൈഫൈ നെറ്റ്വര്‍ക്ക് വഴി അയയ്ക്കുന്നതാണ് പുതിയ രീതി. ചുരുക്കത്തില്‍, ഡിവൈസ് ലിങ്ക് ചെയ്യുന്നത് പോലെ സിംപിള്‍ ആയിട്ട് ഇപ്പോള്‍ ചാറ്റുകളും ഇത്തരത്തില്‍ മാറ്റാം. അതായത് ചാറ്റുകള്‍ ഇല്ലാത്ത ഫോണില്‍ […]
‘വലാക്’ പ്രേതം വീണ്ടുമെത്തുന്നു, ‘ദ് നണ്‍ 2’ ചിത്രത്തിലൂടെ!
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ പേടിപ്പിച്ച ‘വലാക്’ എന്ന പ്രേതം വീണ്ടുമെത്തുന്നു. ദ് നണ്‍ 2 എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരെ പേടിപ്പിക്കാന്‍ വലാക്കിന്റെ രണ്ടാം വരവ്. 2018 ല്‍ പുറത്തിറങ്ങിയ ദ് നണ്ണിന്റെ തുടര്‍ച്ചയായ ഈ സിനിമ കണ്‍ജറിങ് യൂണിവേഴ്‌സിലെ ഒന്‍പതാമത്തെ ചിത്രമാണ്. കണ്‍ജറിങ് 2 വിലെ വലാക് എന്ന കന്യാസ്ത്രീയെ ആസ്പദമാക്കിയെടുക്കുന്ന ആദ്യ മുഴുനീള ചിത്രമായിരുന്നു ദ് നണ്‍. ദ് നണ്‍ സിനിമയുടെ ക്ലൈമാക്‌സിനു ശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് നടക്കുന്ന കഥയാണിത്. 1950 കളിലെ ഫ്രാന്‍സ് […]
‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ ട്രെയിലര്‍
രണ്‍വീര്‍ സിങ്ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ സിനിമയുടെ ട്രെയിലര്‍ എത്തി. റൊമാന്റിക് ചിത്രങ്ങളുടെ തലതൊട്ടപ്പനായ അദ്ദേഹം ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമാ മേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന വര്‍ഷമാണ് വീണ്ടും സംവിധാന രംഗത്തേക്കെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ധര്‍മേന്ദ്ര, ഷബാന ആസ്മി, ടോട്ട റോയ്, സാസ്വത ചാറ്റര്‍ജി, കര്‍മവീര്‍ ചൗധരി, അര്‍ജുന്‍, ശ്രദ്ധ ആര്യ, ശ്രിതി ഝാ, അര്‍ജിത് […]
ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി സ്‌കോര്‍പിയോ എന്‍
ഓസ്ട്രേലിയയിലെ സിംപ്സണ്‍ മരുഭൂമി ഏറ്റവും വേഗത്തില്‍ മറികടന്ന വാഹനമെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി സ്‌കോര്‍പിയോ എന്‍. 385 കിലോമീറ്റര്‍ മരുഭൂമി 13 മണിക്കൂറും 21 മിനുറ്റും അഞ്ചു സെക്കന്‍ഡും കൊണ്ടാണ് സ്‌കോര്‍പിയോ എന്‍ മറികടന്നത്. ജീന്‍ കോര്‍ബെറ്റും ബെന്‍ റോബിന്‍സണുമാണ് ഗിന്നസ് ലോക റോക്കോഡ് റൈഡില്‍ സ്‌കോര്‍പിയോ എന്‍ നിയന്ത്രിച്ചത്. യാത്രക്കിടെ 1,100 മണല്‍കുന്നുകളെ ഇവര്‍ മറികടന്നു. ഇസെഡ് 8, ഇസെഡ് 8 എല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഓസ്ട്രേലിയന്‍ വിപണിയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ എത്തിയത്. […]
നദികള്‍
സമാനതകളില്ലാത്ത ഈ പുസ്തകം നദികളോട് സംവദിക്കുന്ന ഒരാളുടെ ആത്മഭാഷണമാണ്. ആ ആത്മഭാഷണത്തില്‍ ധാരാളം വസ്തുതകളുണ്ട്, പുരാണേതിഹാസങ്ങളോടുള്ള ബന്ധമുണ്ട്, നാഗരികതകളുടെ ചരിത്രമുണ്ട്, സാഹിത്യശില്‍പനൃത്തകലകള്‍ വിരിഞ്ഞാടിയ ഭൂതകാലസ്മൃതികളുണ്ട്, ഉര്‍വ്വരതയുടെ ഹരിതകേളിയുണ്ട്, ആധുനികതയുടെ ആശങ്കകളുണ്ട്, സര്‍വോപരി നദികളുടെ ജൈവ വ്യക്തിത്വത്തെ അറിയാനുള്ള അന്വേഷണകൗതുകമുണ്ട്. ഓരോ നദിയെക്കുറിച്ചെഴുതുമ്പോഴും ആ നദി എങ്ങനെ മറ്റു നദികളില്‍നിന്ന് വ്യത്യസ്തയായിരിക്കുന്നുവെന്ന് അടയാളപ്പെടുത്താനുള്ള ഗ്രന്ഥകാരന്റെ നിര്‍ബന്ധം, ഒരേ പ്രമേയത്തെ അധികരിച്ചിട്ടുള്ളതെങ്കിലും ഈ പതിനെട്ട് അധ്യായങ്ങളെയും അങ്ങേയറ്റം പാരായണക്ഷമമാക്കുന്നു. വൈജ്ഞാനികതയുടെയും വൈകാരികതയുടെയും ഊടുംപാവുംകൊണ്ട് നെയ്‌തെടുത്ത കംബളമാണ് ഈ കൃതി. […]
തലച്ചോറിനെ ബാധിക്കുന്ന വിചിത്ര രോഗം കാനഡയില്‍ പടരുന്നു
ഓര്‍മക്കുറവ്, കാഴ്ച നഷ്ടം, മതിഭ്രമം, അസാധാരണമായ ചലനങ്ങള്‍ തുടങ്ങിയ നാഡീവ്യൂഹ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന വിചിത്രമായ ഒരു രോഗം കാനഡയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ആശങ്കപരത്തുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2015ലാണ് ഇത്തരം കേസുകള്‍ ആദ്യം കണ്ടെത്തിയത്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഈ വിചിത്ര രോഗം ബാധിച്ച 147 രോഗികളുടെ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചെറുപ്പക്കാരെയാണ് ഈ രോഗം ബാധിച്ച് കാണുന്നതെന്നാണ് വിദഗ്ധര്‍ […]
നിശബ്ദനാക്കാൻ സംഘപരിവാറിന് കഴിയില്ലെന്ന് വി ഡി സതീശൻ
ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും, ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. സംഘപരിവാറിനെ നഖശിഖാന്തം എതിര്‍ക്കുന്നതും മോദി – അമിത് ഷാ- കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവാക്കുന്നവരും രാഹുലില്‍ കാണുന്ന യോഗ്യതയും അതു തന്നെയാണെന്നും സതീശൻ അഭിപ്രായപ്പെട്ടു.
