ഉദ്ദേശം 1500 വര്‍ഷം മുമ്പ് സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട വിഷ്ണു ധര്‍മ്മോത്തരപുരാണം എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗമാണ് ചിത്രകലയെപ്പറ്റി വിവരിക്കുന്ന ചിത്രസൂത്രം. ഒന്‍പത് അദ്ധ്യായങ്ങളിലായി 287 ചെറിയ ശ്ലോകങ്ങളും രണ്ടാമദ്ധ്യായത്തില്‍ ഏതാനും ഗദ്യവുമാണ് ഇതിലടങ്ങിയിരിക്കുന്നത്. ചിത്രകലയെപ്പറ്റി ചിത്രസൂത്രത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ വിശദമായി പ്രതിപാദിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥമില്ല. ചിത്രകല എന്ത്, എന്തിന്, അതിന്റെ ഉദ്ദേശ്യം,ലക്ഷ്യം,ധര്‍മ്മം, ചിത്രകാരന്‍, ആസ്വാദകര്‍, മറ്റു കലകളുമായുള്ള ബന്ധം തുടങ്ങി നൂറുനൂറു ചോദ്യങ്ങള്‍ക്ക് ഈ പുസ്തകം ഉത്തരം നല്കുന്നു. യഥാര്‍ത്ഥ ഭാരതീയചിത്രകലയെ മനസ്സിലാക്കാന്‍ ചിത്രസൂത്രം പ്രയോജനപ്പെടും. ‘ചിത്രസൂത്രം’. ആറാം […]
കൊതുക് കടിച്ച ഭാഗത്ത് ഐസ്‌ക്യൂബ് വയ്ക്കാം
കൊതുക് കടിക്കുമ്പോള്‍ അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്, ഇതിനോടൊപ്പം, കൊതുകുകടിയേറ്റ ഭാഗം വീര്‍ത്ത് വരുകയും ചെയ്യും. കൊതുകുകടിക്കുമ്പോഴുള്ള ബുദ്ധിമുട്ട് കുറയ്ക്കാന്‍ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്, ഈ മഴക്കാലത്ത് ഇത് ഉറപ്പായും പ്രയോജനപ്പെടും. കൊതുക് കടിച്ച ഭാഗം വീര്‍ത്തുവരുന്നത് കുറയ്ക്കാന്‍ ഐസ് ക്യൂബ് വയ്ക്കുന്നത് സഹായിക്കും. ഇത് ഒരു മരവിപ്പ് ഉണ്ടാക്കുകയും അസ്വസ്ഥത ഇല്ലാതാക്കുകയും ചെയ്യും. ഒരു തുണിയില്‍ കുറച്ച് ഐസ് പൊതിഞ്ഞ് കൊതുക് കടിച്ച ഭാഗത്ത് വയ്ക്കാം. പക്ഷെ, ദീര്‍ഘനേരം ഇങ്ങനെ വയ്ക്കുന്നത് ചര്‍മ്മത്തിന് നല്ലതല്ല. ചര്‍മ്മത്തിന് ഏറ്റവും […]
കുപ്പിവെള്ളം മോന്തുന്ന സിംഹം
കുപ്പിയില്‍നിന്നു വെള്ളം കുടിക്കുന്ന സിംഹം. കേരളത്തില്‍ ഇപ്പോള്‍ നല്ല മഴയാണ്. കൊടും വേനലില്‍ ലോകമെങ്ങും വനാന്തരങ്ങളില്‍പോലും കടുത്ത വരള്‍ച്ചയാണ്. കാട്ടരുവികളും ചോലകളും കുളങ്ങളുമെല്ലാം വറ്റി വരണ്ട് ദാഹജലം കിട്ടാതെ വന്യമൃഗങ്ങള്‍ വലയും. ആനയും സിംഹവുമെല്ലാം അക്കൂട്ടത്തില്‍ പെടും. അങ്ങനെ വരണ്ടുണങ്ങിയ ഒരു വനത്തില്‍ വനപാലകനും വന്യജീവി സംരക്ഷകനുമായ ഒരാള്‍ ഒരു പെണ്‍സിംഹത്തിന് കുപ്പിയില്‍നിന്നു വെള്ളം പകര്‍ന്നു കൊടുക്കുന്ന വീഡിയോ ഈയിടെ വൈറലായി. സുശാന്ത നന്ദ ഐപിഎസ് ആണ് വീഡിയോ പങ്കുവച്ചത്. ‘കുടിവെള്ളത്തിന്റെ ഇന്ദ്രജാലം.’ എന്ന സന്ദേശത്തോടെയാണ് അദ്ദേഹം […]
രാത്രി വാര്‍ത്തകള്‍
മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലെ ശിക്ഷ റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ സുപ്രീം കോടതിയില്‍ അതിവേഗം അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം. ഇതേസമയം, വയനാട് ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായി. സുപ്രീംകോടതി കേസില്‍ ഉടന്‍ ഇടപെടുന്നില്ലെങ്കില്‍ മാത്രമേ വയനാട്ടില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാകൂ. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി സെഷന്‍സ് കോടതി പ്രഖ്യാപിച്ചതിനു പിറകേ, വയനാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടത്താന്‍ വോട്ടുയന്ത്രങ്ങള്‍ അടക്കമുള്ള സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയിരുന്നു. മലപ്പുറം […]
സംസ്ഥാനത്ത് 24 മണിക്കൂർ കൂടി വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യത
സംസ്ഥാനത്ത് 24 മണിക്കൂർ കൂടി വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യത. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതും തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതും പശ്ചിമ ബംഗാൾ വടക്കൻ ഒഡിഷക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമായി തുടരാൻ കാരണം. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 24 മണിക്കൂർ കൂടി വ്യാപകമായ […]
ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ച് മന്ത്രി വീണാ ജോര്‍ജ്
ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ ഓഫീസര്‍, നഴ്‌സ് ഗ്രേഡ്-II, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഗുണമേന്മയോടുകൂടി സാധ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാകുന്നു
രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാകുന്നു. സുപ്രീംകോടതി കേസിൽ ഉടൻ ഇടപെട്ടില്ലെങ്കിൽ മാത്രമേ പ്രഖ്യാപനം ആലോചിക്കൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നല്കുന്ന സൂചന. രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്കു പിന്നാലെ വയനാട് മണ്ഡലത്തിലെ മത്സരത്തെക്കുറിച്ചുള്ള ആലോചന തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ നിയമനടപടികൾ നിരീക്ഷിച്ച ശേഷം വയനാടിൻറെ കാര്യം ആലോചിച്ചാൽ മതിയെന്നാണ് കമ്മീഷൻ തീരുമാനിച്ചത്.
കാലവർഷക്കെടുതി തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമെന്ന് വിഡി സതീശൻ
കാലവർഷക്കെടുതി തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പനിക്കണക്ക് പോലും സംസ്ഥാന ആരോഗ്യവകുപ്പ് കൃത്യമായി നൽകുന്നില്ല. കൊവിഡിന് ശേഷം സംസ്ഥാനത്ത് മരണങ്ങൾ ഇരട്ടിയായി. ആരോഗ്യവകുപ്പ് പഠനം നടത്തുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഗുജറാത്ത് ഹൈക്കോടതി വിധി അപ്രതീക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വക്താവ്
ഗുജറാത്ത് ഹൈക്കോടതി വിധി അപ്രതീക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി. പ്രത്യേക സമുദായത്തിന് മാനഹാനി ഉണ്ടാക്കുന്ന യാതൊന്നും രാഹുൽ പറഞ്ഞിട്ടില്ല. പരാമർശിക്കപ്പെട്ട വ്യക്തികൾക്ക് എങ്ങനെ മാനഹാനിയുണ്ടായെന്ന് വ്യക്തമല്ല.ജനങ്ങളുടെ കോടതിയിൽ പ്രതീക്ഷയുണ്ട്.നിയമത്തിന് മുമ്പിൽ ഇനിയും വഴികളുണ്ടെന്നും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ തുടരും
ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.സുരേന്ദ്രനോട് അധ്യക്ഷനായി തുടരാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സുരേന്ദ്രനെ മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
