Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബംഗാളിൽ വ്യാപക അക്രമം

ബിജെപി, കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞടുപ്പിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആക്രമണങ്ങളിൽ തങ്ങളുടെ മൂന്ന് പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.കൂച്ച്ബീഹാറിൽ പോളിംഗ് ബൂത്തിൽ ആക്രമണമുണ്ടായി. അക്രമികൾ ബാലറ്റ് പേപ്പറുകൾ കത്തിച്ചതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു.ആക്രമണങ്ങൾ തുടരുന്നതിനിടെ, അപ്രതീക്ഷിതമായി ബംഗാളിൽ പോളിംഗ് ബൂത്തുകൾ ഗവർണർ സന്ദർശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മഴയിൽ ജാഗ്രത

കൊച്ചിയിൽ പുലർച്ചെ കനത്ത മഴയും കടലാക്രമണവും. കുട്ടനാട് അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി, തീരദേശത്തും മലയോരമേഖലയിലും ജാഗ്രത തുടരണമെന്നും അറിയിപ്പ്.വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട് കണ്ണൂർ കാസർകോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് . കാസർകോട് പുഴകൾ കരകവിഞ്ഞതോടൊപ്പം കടലാകമണവും രൂക്ഷം.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 8

◾മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലെ ശിക്ഷ റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം. സുപ്രീംകോടതി കേസില്‍ ഉടന്‍ ഇടപെടുന്നില്ലെങ്കില്‍ മാത്രമേ വയനാട് ലോക്സഭാ സീറ്റില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാകൂ. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി സെഷന്‍സ് കോടതി പ്രഖ്യാപിച്ചതിനു പിറകേ, വയനാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടത്താന്‍ വോട്ടുയന്ത്രങ്ങള്‍ അടക്കമുള്ള സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയിരുന്നു. ◾മലപ്പുറം ജില്ലയില്‍ അടക്കം പലയിടത്തും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്കുപോലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്ന് 6 പനിമരണം

സംസ്ഥാനത്ത് ഇന്ന് 6 പനിമരണം. എലിപ്പനി ബാധിച്ചാണ് ഒരാൾ മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒരു മരണം എച്ച്1എൻ1 ബാധിച്ചതിനെ തുടർന്നാണെന്ന് സംശയിക്കുന്നു. അതുപോലെ നാലു പേരുടെ മരണം ഡെങ്കിപ്പനി മൂലമാണോ എന്ന് സംശയമുണ്ട്. ഇതുവരെ 127 പേർക്കാണ് ‍ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് 11418 പേർ പനിക്ക് ചികിത്സ തേടി. ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച് 15കാരൻ മരിച്ചു. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏക സിവിൽ കോഡ് വിഷയത്തിൽ സി പി എമ്മിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

ഏക സിവിൽ കോഡ് വിഷയത്തിൽ സി പി എമ്മിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്ന് പറഞ്ഞ ചെന്നിത്തല, ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് സി പി എമ്മാണെന്നും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാനുള്ള ഇരട്ടത്താപ്പു മാത്രമാണ് സി പി എം നിലപാടെന്നും ചെന്നിത്തല വിമർശിച്ചു. ഏക സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് മുസ്ലിം ലീഗിന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു, എന്നും യു ഡിഎഫിന്‍റെ ഭാഗമായ ലീഗ് മുന്നണിയുടെ കരുത്താണെന്നും ചെന്നിത്തല […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

​ഗുജറാത്ത് ഹൈക്കോടതി വിധി പക‍ർപ്പിന്‍റെ പൂർണരൂപം പുറത്ത്

രാഹുൽ ​ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. രാഹുൽ ചെയ്തത് ഗുരുതര കുറ്റം തന്നെയെന്ന് ഹൈക്കോടതി വിലയിരുത്തി. ​ഗുജറാത്ത് ഹൈക്കോടതി വിധി പക‍ർപ്പിന്‍റെ പൂർണരൂപം പുറത്ത്. പാർലമെന്‍റ് അംഗം എന്ന നിലയ്ക്കും രണ്ടാമത്തെ വലിയ പാർട്ടിയുടെ അധ്യക്ഷനെന്ന നിലയ്ക്കും രാഹുലിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റമാണ്. ഇത് വ്യക്തിപരമായ ഒരു മാനനഷ്ടക്കേസല്ല, ഒരു വലിയ വിഭാഗത്തെ അപമാനിച്ച കേസാണ്. മോദി എന്നത് വ്യക്തമായ സമുദായമല്ലെന്ന വാദം നിലനിൽക്കില്ല. രാഹുലിനെതിരെ പത്തോളം ക്രിമിനൽ കേസുകളുണ്ട്. രാഷ്ട്രീയത്തിൽ സംശുദ്ധി അത്യന്താപേക്ഷിതമാണ് എന്നും വിധിയിൽ […]

Posted inബിസിനസ്സ്

മിംമ്‌സിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി ആസ്റ്റര്‍

കേരളത്തിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഓഹരി പങ്കാളിത്തം 2.36 ശതമാനം ഉയര്‍ത്തി ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത്കെയര്‍. മലയാളിയായ ഡോ.ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന ആശുപത്രി ശൃഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ ഉപകമ്പനിയാണ് മിംമ്സ്. നിലവിലെ പ്രവര്‍ത്തനവും ലാഭക്ഷമതയും കണക്കിലെടുത്ത് 2.6% ഓഹരികള്‍ക്ക് 23.58 കോടി രൂപയാണ് വില നിശ്ചയിച്ചത്. മിംമ്സിന് ഏകദേശം 1,000 കോടി രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മിംമ്സിന്റെ വരുമാനം 907.79 കോടി രൂപയായിരുന്നു. […]

Posted inവിനോദം

തമന്നയുടെ തകര്‍പ്പന്‍ ചുവടുകളുമായി ‘ജയിലറി’ലെ ആദ്യ ഗാനം

നെല്‍സന്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ജയിലറിലെ ആദ്യ ഗാനം റിലീസായി. അതീവസുന്ദരിയായി തമന്ന എത്തുന്ന ഗാനം നിമിഷനേരം കൊണ്ട് വൈറലായി മാറി. അനിരുദ്ധിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ‘കാവാലാ’ എന്ന ഗാനം പ്രേക്ഷകരും ഏറ്റെടുത്തു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രജനികാന്തിനൊപ്പം പ്രത്യക്ഷപ്പെടുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ […]

Posted inവിനോദം

‘അന്ധകാരാ’യുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍

പ്രിയം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, ഹയ തുടങ്ങിയ സിനിമകള്‍ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അന്ധകാരാ’യുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപി, ദിലീപ്, ആസിഫ് അലി, സുരാജ് വെഞ്ഞറമ്മൂട് തുടങ്ങിയ പ്രമുഖ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് മോഷന്‍ പോസ്റ്റര്‍ റീലീസ് ചെയ്തത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ‘അന്ധകാരാ’. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരുപിടി […]

Posted inഓട്ടോമോട്ടീവ്

മാരുതി സുസുക്കി ജിംനി സ്വന്തമാക്കി ചെമ്പന്‍ വിനോദ്

മാരുതി സുസുക്കി ജിംനി സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം ചെമ്പന്‍ വിനോദ്. ഇന്‍ഡസ് മോട്ടോഴ്‌സ് നെക്‌സയില്‍ നിന്നാണ് ചെമ്പന്‍ തന്റെ ജിംനി വാങ്ങിയത്. അഞ്ചു ഡോര്‍ ജിംനിയുടെ വില മാരുതി പ്രഖ്യാപിച്ചത് ജൂണ്‍ ആദ്യമാണ്. മൂന്നു വകഭേദങ്ങളിലായി മാനുവല്‍ ഓട്ടമാറ്റിക് വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ സീറ്റ മാനുവലിന് 12.74 ലക്ഷം രൂപയും ആല്‍ഫ മാനുവലിന് 13.69 ലക്ഷം രൂപയും ആല്‍ഫ മാനുവല്‍ ഡ്യുവല്‍ ടോണിന് 13.85 ലക്ഷം രൂപയുമാണ് വില. സീറ്റയുടെ ഓട്ടമാറ്റിക്ക് പതിപ്പിന് 13.94 ലക്ഷം […]