Posted inആരോഗ്യം

ഉറക്കമില്ലാത്തവര്‍ വ്യായാമം ചെയ്യരുത്!

വ്യായാമം കൊണ്ട് ശരീരത്തിന് പല വിധത്തിലുള്ള ഗുണങ്ങളുണ്ട്. പേശികള്‍ വികസിക്കാനും അമിതവണ്ണം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം വ്യായാമം സഹായിക്കും. വാര്‍ധക്യത്തിലുണ്ടാകുന്ന ധാരണശേഷി ക്ഷയത്തെ തടയുന്നതിലും വ്യായാമത്തിന് പങ്കുണ്ട്. എന്നാല്‍ ദിവസം ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് ശാരീരിക വ്യായാമം മേധാശേഷിക്ക് തീര്‍ക്കുന്ന ഈ സംരക്ഷണത്തെ ഇല്ലാതാക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. 50 വയസ്സിന് മുകളിലുള്ള 8958 പേരുടെ തലച്ചോറിന്റെ ശേഷിയും പ്രവര്‍ത്തനവും പഠനത്തിന്റെ ഭാഗമായി 10 […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകളിലെ ടിക്കറ്റു നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ റെയില്‍വേ. എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ്. ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും. വന്ദേഭാരതിനും ബാധകമായിരിക്കും. ബംഗാളിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതയില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. തട്ടിയെടുത്ത തുക പഞ്ചായത്തു തെരഞ്ഞെടുപ്പിനു വിനിയോഗിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയതിനെക്കുറിച്ചാണ് അന്വേഷണം. ഏക സിവില്‍കോഡ് വിഷയത്തില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏക സിവിൽ കോഡ് വിഷയത്തിൽ തെരുവിലേക്ക് ഇറങ്ങില്ലെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണെന്ന് ബി ഗോപാലകൃഷ്ണൻ

ഏക സിവിൽ കോഡ് വിഷയത്തിൽ തെരുവിലേക്ക് ഇറങ്ങില്ലെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണൻ.  ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനാൽ മുസ്ലിം സംഘടനകൾ അടക്കമുള്ളവരുമായി സംവദിക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. മലപ്പുറം തിരൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂർ കലാപത്തിൽ ക്രിസ്തീയ വിഭാഗങ്ങൾക്കെതിരായ ആക്രമണത്തിൽ ആശങ്ക അറിയിച്ച് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

മണിപ്പൂർ കലാപത്തിൽ ക്രിസ്തീയ വിഭാഗങ്ങൾക്കെതിരായ ആക്രമണത്തിൽ ആശങ്ക അറിയിച്ച് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. കലാപം നിയന്ത്രിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്തിൽ കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ക്രിസ്തീയ വിശ്വാസികൾക്കെതിരായ അതിക്രമം വർധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.മണിപ്പൂരിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര മന്ത്രി രാജ്കുമാർ രഞ്ജൻ ബിഷപ്പിനെ അറിയിച്ചു. മണിപ്പൂരിന്റെ സമാധാനത്തിന് ഗുണകരമാകുന്ന ചർച്ചയാണ് നടന്നതെന്ന് രാജ്കുമാര്‍ രഞ്ജൻ മാധ്യമങ്ങളോട് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏകീകൃത സിവിൽ കോഡിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഗുലാം നബി ആസാദ്

ഏകീകൃത സിവിൽ കോഡിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതുപോലെ എളുപ്പമല്ല യുസിസി നടപ്പിലാക്കുന്നത്. യുസിസി നടപ്പാക്കുന്നത് എല്ലാ മതങ്ങളെയും ബാധിക്കും. മുസ്ലീങ്ങൾ മാത്രമല്ല, ക്രിസ്ത്യൻ,സിഖ്,ആദിവാസി,ജൈൻ , പാഴ്സി വിഭാഗങ്ങളെ ബാധിക്കും. ഒറ്റയടിക്ക്, യുസിസി നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ ചിന്തിക്കുക പോലും ചെയ്യരുതെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം, പ്രഖ്യാപനം പിൻവലിച്ച് ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തിൽ ടീം തോറ്റതിന് പിന്നാലെയാണ് 34 കാരനായ തമീം വിരമിക്കൽ പ്രഖ്യാപിക്കുന്നത്.16 വർഷത്തെ കരിയറിൽ 70 ടെസ്റ്റുകൾ കളിച്ച ഇഖ്ബാൽ 10 സെഞ്ചുറികളും ഒരു ഡബിൾ സെഞ്ചുറിയും ഉൾപ്പെടെ 5134 റൺസ് നേടിയിട്ടുണ്ട്. 241 ഏകദിന മത്സരങ്ങളിൽ നിന്ന് 14 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വെറുതെ വിട്ടപ്പോൾ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയതെന്ന് ഫ്രാങ്കോ മുളയ്ക്കൽ

മിഷനറി ആകണം എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് ഫ്രാങ്കോ മുളക്കൽ . കുടുംബത്തിന്റെ എതിർപ്പ് മറി കടന്നും താന്‍ മിഷനറി ആയെന്നും . ദൈവമാണ് തന്നെ ജലന്ധറിലേക്ക് അയച്ചത്. വൈദികനും ബിഷപ്പുമായി നിരവധി പദവികളും വഹിച്ചു. രാഷ്ട്രീയപരമായി സമുദായം ശക്തിപ്പെടണമെന്നും ഫ്രാങ്കോ മുളയ്ക്കൽ പ്രസംഗമധ്യേ പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കണം. ഒരു ദിവസം എം എൽ എ യോ മന്ത്രിയോ മുഖ്യമന്ത്രിയോ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഉണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു.വെറുതെ വിട്ടപ്പോൾ ലോക കപ്പ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുബുദ്ധി നടക്കില്ലെന്ന് കെസി വേണു​ഗോപാൽ

സെമിനാറിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മുസ്ലിം ലീഗാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അവർ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. അതിൽ കോൺഗ്രസിന് തൃപ്തിയാണ്. സിപിഎമ്മിന്റെ കുബുദ്ധി നടക്കില്ലെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

Posted inബിസിനസ്സ്

റിലയന്‍സ് റീട്ടെയില്‍ ഓഹരികള്‍ മുഴുവന്‍ തിരികെ വാങ്ങുന്നു

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ പൊതു നിക്ഷേപകരുടെ കൈവശമുള്ള ഓഹരികള്‍ മുഴുവന്‍ തിരികെ വാങ്ങുന്നു. കമ്പനിക്ക് മൊത്തം 14,900 കോടി ഡോളര്‍ (ഏകദേശം 12.31 ലക്ഷം കോടി രൂപ) വിപണിമൂല്യം വിലയിരുത്തി ഓഹരി ഒന്നിന് 1,362 രൂപ നിരക്കിലാണ് തിരികെ വാങ്ങല്‍. റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സാണ് റിലയന്‍സ് റീട്ടെയിലിനെ നിയന്ത്രിക്കുന്ന കമ്പനി. റിലയന്‍സ് റീട്ടെയിലിന്റെ 99.91 ശതമാനം ഓഹരികളും ആര്‍.ആര്‍.വി.എല്ലിന്റെ കൈവശമാണ്. ബാക്കി 0.09 ശതമാനമാണ് പൊതു നിക്ഷേപകരുടെ കൈവശമുള്ളത്. ഇതുകൂടി തിരിച്ചെടുത്ത്, […]

Posted inടെക്നോളജി

സാംസങ് ഗ്യാലക്‌സി എം34 ഇന്ത്യയിലെത്തി

50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമായി ‘മോണ്‍സ്റ്റര്‍’ എന്നു സാംസങ് വിശേഷിപ്പിച്ച ഗ്യാലക്‌സി എം34 ഇന്ത്യയില്‍ അവതരിപ്പിച്ചു. 16999 രൂപയാണ് വില. ഫുള്‍ എച്ച്ഡി പ്ലസ് റസല്യൂഷനോടുകൂടിയ 6.5 ഇഞ്ച്ഫുള്‍ എച്ച്ഡി + എസ്അമോലെഡ് സ്‌ക്രീന്‍ ഉണ്ടായിരിക്കും. 120 ഹെര്‍ട്‌സ് പുതുക്കല്‍ നിരക്കും ഈ എം സീരീസ് ഫോണിനു ഉണ്ടായിരിക്കും. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും സ്‌ക്രീന്‍ റീഡുചെയ്യാന്‍ ‘വിഷന്‍ ബൂസ്റ്റര്‍’ എന്ന സാങ്കേതികവിദ്യ സഹായിക്കും. 1000 നിറ്റ്സ് ആണ് ബ്രൈറ്റ്‌നസ്. ഡിസ്പ്ലേ ഗോറില്ല ഗ്ലാസ് 5 ഉപയോഗിച്ച് […]