മാരുതി സുസുക്കി ഇന്ത്യ ജൂണ്‍ 7നാണ് ജിംനിയെ രാജ്യത്ത് അവതരിപ്പിച്ചത്. ഒരു മാസം തികയുമ്പോള്‍ ഓഫ്-റോഡറിന്റെ 3,000 യൂണിറ്റുകള്‍ വിറ്റഴിച്ചു. മാരുതി സുസുക്കി ജിംനിയുടെ വില 12.74 ലക്ഷം രൂപയില്‍ തുടങ്ങി 15.05 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം). സീറ്റ, ആല്‍ഫ വേരിയന്റുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. എസ്യുവിയുടെ ഹൃദയഭാഗത്ത് പഴയ കെ15ബി 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്, അത് പരമാവധി 105ബിഎച്പി പവറും 134എന്‍എം പീക്ക് ടോര്‍ക്കും നല്കുന്നു. എഞ്ചിന് 5-സ്പീഡ് എംടി അല്ലെങ്കില്‍ […]
സര്‍ഗ്ഗഗീതം – തെരഞ്ഞെടുത്ത വയലാര്‍ കവിതകള്‍
വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത ആന്തരികമായ ശാക്തീകരണത്തിലൂടെ കൂടുതല്‍ ആഴങ്ങളിലേക്കും വിതാനങ്ങളിലേക്കും ചെന്നെത്തി. ആ കവിത ഉപാസിച്ച മൂല്യങ്ങള്‍ തമസ്കരിക്കപ്പെടുകയും തമസ്കരിച്ച സങ്കുചിതാശയങ്ങള്‍ മുളയ്ക്കുകയും ചെയ്യുന്ന തലതിരിഞ്ഞ കാലമാണിത്. വര്‍ഗ്ഗീയതയുടെ പ്രത്യാഗമനം, വളരുന്ന വരേണ്യബോധം, ഇടുങ്ങിയ സ്വത്വബോധം, നിര്‍ലജ്ജമായ ചൂഷണം, കൈയൂക്കുള്ളവന്റെ തേര്‍വാഴ്ച, വര്‍ദ്ധിക്കുന്ന സാമ്പത്തിക അസമത്വം, അധികാരത്തിന്റെ നിരാര്‍ദ്രത ഇവയെല്ലാം നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ നോക്കി കൊഞ്ഞനംകുത്താന്‍ തുടങ്ങുമ്പോള്‍ മാനവികതയുടെ ധീരമധുരസ്വരമായ വയലാര്‍ കവിത […]
ദിവസം മുഴുവന്‍ ഊര്‍ജസ്വലരാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
ദിവസം മുഴുവന്‍ ഊര്‍ജസ്വലരായി ഇരിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും നമുക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കാതെ വരുന്നതോടെയാണ് ഇത്തരത്തില്‍ ക്ഷീണം അനുഭവപ്പെടുന്നത്. ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെളളം കുടിയ്ക്കേണ്ടതാണ്. ജലാംശം നിലനിര്‍ത്തിയില്ലെങ്കില്‍ അത് ഡീഹൈട്രേഷനിലേക്ക് നയിക്കും. നാരങ്ങാവെള്ളം, ലസ്സി, തേങ്ങാവെള്ളം, തുടങ്ങി ഏത് പാനീയവും കുടിയ്ക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം ഇല്ലെങ്കില്‍ ബലഹീനത, തലവേദന, തലകറക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഫാസ്റ്റ് ഫുഡുകളും മറ്റും ഒഴിവാക്കി പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. ഇതിനായി […]
മധ്യാഹ്ന വാര്‍ത്തകള്‍
എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയിട്ടും പ്ലസ് വണ്‍ സീറ്റ് ലഭിച്ചില്ലെന്ന പ്രശ്നം പരിഹരിക്കാന്‍ എയിഡഡ് മാനേജ്മെന്റുസ്കൂളുകളില് അധിക സീറ്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തിലാകും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക. സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തും. 16 നു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏകസിവില്‍ കോഡിനെതിരെ 15 നു കോഴിക്കോട്ട് സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് മുസ്ലീം ലീഗ് തീരുമാനിച്ചു. […]
റെയ്ഡ് നടത്തുമ്പോൾ ജാഗ്രത വേണമെന്ന് മന്ത്രി
അറസ്റ്റും റെയ്ഡുമുണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. ലഹരിവസ്തു വിൽപ്പന രഹസ്യ വിവരങ്ങളിൽ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും.ഇരിങ്ങാലക്കുടയിൽ നിരപരാധിയായ വീട്ടമ്മ അറസ്റ്റിലായതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു.
എൻഡിഎ മുന്നണി യോഗം വിളിച്ച് പ്രധാനമന്ത്രി
ജൂലൈ 18 ന് ദില്ലിയിലാണ് യോഗം ചേരുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചയാകും.അജിത് പവാറും പ്രഫുൽ പട്ടേലും സംഘവും ഏക്നാഥ് ഷിൻഡേയുടെ സേനയ്ക്ക് ഒപ്പം യോഗത്തിൽ പങ്കെടുക്കും. ഇവരെത്തിയതിന് ശേഷം നടക്കുന്ന ആദ്യ യോഗമാണ് 18 ന് നടക്കുന്നത്.ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിയെ തമിഴ്നാട്ടിൽ നിന്ന് മത്സരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്.
എയ്ഡഡ് മാനേജ്മെന്റുകൾക്ക് അധിക സീറ്റ് അനുവദിക്കുമെന്ന് മന്ത്രി
ജൂലൈ 16 ന് ശേഷം എയിഡഡ് മാനേജ്മെന്റിന് അധിക സീറ്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ലഭിച്ചില്ലെന്ന പ്രശ്നം ഗുരുതരമായി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടുന്നത്.പ്ലസ് വൺ സീറ്റിൽ മലബാറിനോട് അവഗണനയില്ലെന്നും ,പ്ലസ് വൺ സീറ്റ് വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് സർക്കാരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തികൾ മനുഷ്യര്‍ക്ക് മാത്രമെന്ന് തമിഴ്നാട് മന്ത്രി
അതിര്‍ത്തികൾ മനുഷ്യര്‍ക്ക് മാത്രമാണുള്ളത് മൃഗങ്ങൾക്കില്ലെന്ന് തമിഴ്നാട് വനംമന്ത്രി എം.മതിവേന്ദൻ.ആന ഒരു സ്ഥലത്ത് മാത്രം നിൽക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അരിക്കൊമ്പൻ കാട്ടിൽ മൈലുകൾ ദിനവും സഞ്ചരിക്കുന്നുണ്ടെന്നും മതിവേന്ദൻ പറഞ്ഞു. ആനയുടെ മുറിവുകളെല്ലാം ഭേദമായി. അരിക്കൊമ്പൻ പൂര്‍ണ ആരോഗ്യവാനാണ്. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വച്ചിട്ടില്ല. മൂന്ന് തവണ ആലോചിച്ചിട്ടേ മയക്കുവെടിക്ക് മുതിര്‍ന്നിട്ടുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സി പി എമ്മിന്റെ ക്ഷണം തള്ളി മുസ്ലിം ലീഗ്
സിപി എമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കില്ലെന്ന് പാണക്കാട് ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് തീരുമാനം. കോൺഗസിനെ മാറ്റി നിർത്തി മുന്നോട്ട് പോകാനാകില്ലെന്നും മുസ്ലിം ലീഗ് അറിയിച്ചു.സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീഗിൽ വിവിധ നേതാക്കൾക്ക് ഭിന്നാഭിപ്രായങ്ങളാണുണ്ടായിരുന്നത്. ലീഗിന്റെ തീരുമാനത്തിൽ അത്ഭുതമില്ലെന്നും ലീഗിന്റേത് രാഷ്ട്രീയ തീരുമാനമെന്നും എകെ ബാലൻ പ്രതികരിച്ചു.
വീണ്ടും ക്ഷണിച്ച് എം വി ഗോവിന്ദൻ
മുസ്ലിംലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം. ലീഗ് യുഡിഎഫിന്റെ ഭാഗമായ രാഷ്ട്രീയ പാർട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.മുസ്ലീം സമുദായത്തിൽ ഏക സിവിൽ കോഡിനെതിരെ ഒറ്റമനസ്സാണ്. ലീഗിന് അവരുടെ ന്യായമുണ്ടാകും. ഇമ്മാതിരിയുള്ള ശ്രമത്തിന് ആര് മുൻ കൈ എടുത്താലും ഞങ്ങൾ സഹകരിക്കുമെന്നും ഫാസിസത്തിലേക്കുള്ള യാത്ര തടയാനാണ് ഞങ്ങളുടെ ശ്രമമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
