ജൂലൈ 16 ന് ശേഷം എയിഡഡ് മാനേജ്മെന്റിന് അധിക സീറ്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ലഭിച്ചില്ലെന്ന പ്രശ്നം ഗുരുതരമായി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടുന്നത്.പ്ലസ് വൺ സീറ്റിൽ മലബാറിനോട് അവഗണനയില്ലെന്നും ,പ്ലസ് വൺ സീറ്റ് വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് സർക്കാരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എയ്ഡഡ് മാനേജ്മെന്റുകൾക്ക് അധിക സീറ്റ് അനുവദിക്കുമെന്ന് മന്ത്രി
