Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎമ്മിന്റെ ക്ഷണം തള്ളാൻ ഇന്ന് പാണക്കാട് ചേരുന്ന യോഗം തീരുമാനിക്കും

സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീ​ഗിൽ വിവിധ നേതാക്കൾക്ക് ഭിന്നാഭിപ്രായങ്ങളാണുള്ളത്. അതിനാൽ സിപിഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ ലീഗ് പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.മുസ്‍ലിം ലീഗിനെ ചേർത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.

Posted inGeneral

സിപിഎമ്മിന്റെ ക്ഷണം തള്ളാൻ ഇന്ന് പാണക്കാട് ചേരുന്ന യോഗം തീരുമാനിക്കും

സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീ​ഗിൽ വിവിധ നേതാക്കൾക്ക് ഭിന്നാഭിപ്രായങ്ങളാണുള്ളത്. അതിനാൽ സിപിഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ ലീഗ് പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.മുസ്‍ലിം ലീഗിനെ ചേർത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 9

◾പശ്ചിമ ബംഗാളില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പോളിംഗ് ബൂത്തുകളില്‍ ബോംബു സ്ഫോടനംവരെ ഉണ്ടായി. അക്രമങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ എട്ടു പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. നിരവധി വാഹനങ്ങള്‍ കത്തിച്ചു. കേന്ദ്രസേനയെ നിയോഗിച്ചിരുന്നെങ്കിലും നിഷ്‌ക്രിയരായിരുന്നെന്ന് ആരോപണമുണ്ട്. ◾കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഓക്ടോബര്‍ മാസങ്ങളിലെ ഉത്സവ ദിവസങ്ങളില്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക. എക്സ്പ്രസ് മുതല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബസേലിയോസ് മാർ ക്ലിമിസ് ബാവ

മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെസിബിസി ചെയർമാൻ ബസേലിയോസ് മാർ ക്ലിമിസ് ബാവ. ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹമാണ്. കലാപം അവസാനിപ്പിക്കാൻ വൈകുന്നത് എന്താണ്? വിഷയത്തിൽ ഭരണകൂടം മൗനം പാലിക്കുന്നു. പ്രധാനമന്ത്രി മൗനം വെടിയണം. മണിപ്പൂർ വിഷയത്തിൽ ഇടപെടണം. ജനാധിപത്യം പുലരുന്നുവെന്ന് ലോകത്തിന് മുന്നിൽ വ്യക്തമാക്കണം. ഭരണഘടനയിൽ മതേതരത്വം എഴുതി വെക്കപ്പെട്ടത് ആലങ്കാരികമായല്ല ക്ലിമീസ് ബാവ കൂട്ടിച്ചേർത്തു. മണിപ്പൂർ വിഷയത്തിൽ  പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ മാത്യു കുഴൽ നാടൻ എംഎൽഎയുടെ ഉപവാസ വേദിയിയിലാണ് വിമർശനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസുകളിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും

കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസുകളിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും. ഓഗസ്റ്റ്, സെപ്റ്റംബർ, ഓക്ടോബർ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക. എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് കൂട്ടിയ നിരക്ക് ബാധകമാവുക. സിംഗിൾ ബർത്ത് ടിക്കറ്റുകളുടെ നിരക്ക് അഞ്ച് ശതമാനം വർധനാകും ഉണ്ടാവുക. ഉത്സവ ദിവസങ്ങൾ അല്ലാത്ത ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 15 ശതമാനം നിരക്ക് കുറയും.

Posted inബിസിനസ്സ്

5 ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ ഫ്ളിപ്കാര്‍ട്ട്

വ്യക്തിഗത വായ്പാ രംഗത്തേക്ക് ഫ്ളിപ്കാര്‍ട്ടും. ഫ്ളിപ്കാര്‍ട്ട് ‘ബൈ നൗ പേ ലേറ്റര്‍’ സൗകര്യം കൂടാതെ ഉപയോക്താക്കള്‍ക്ക് വ്യക്തിഗത വായ്പകള്‍ നല്‍കാന്‍ ആക്സിസ് ബാങ്കുമായി കൈകോര്‍ത്താണ് ഫ്ളിപ്കാര്‍ട്ട് പുതിയ സൗകര്യം അവതരിപ്പിച്ചത്. 5 ലക്ഷം രൂപ വരെയുള്ള ഡിജിറ്റല്‍ വായ്പകളാണ് നല്‍കുക. ഇതിനായി ഫ്ളിപ്കാര്‍ട്ടിലൂടെ 30 സെക്കന്‍ഡിനുള്ളില്‍ പ്രോസസിംഗ് നടക്കുമെന്നും ബാങ്ക് അറിയിച്ചു.വായ്പകള്‍ക്ക് 6 മുതല്‍ 36 മാസം വരെയായിരിക്കും തിരിച്ചടവ് കാലാവധി. ഫ്‌ലിപ്കാര്‍ട്ടിന്റെ കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ ലഭിക്കും. ലോണ്‍ സൗകര്യം നേടാന്‍ ആക്സിസ് ബാങ്കില്‍ […]

Posted inവിനോദം

‘ഓ സിന്‍ഡ്രല്ല’യില്‍ ദില്‍ഷ പ്രസന്നന്‍, ടീസറെത്തി

അനൂപ് മേനോന്റെ നായികയായി ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദില്‍ഷ പ്രസന്നന്‍ എത്തുന്നു. ‘ഓ സിന്‍ഡ്രല്ല’ എന്ന് പേരിട്ട ചിത്രത്തിന്റെ ടീസര്‍ ആണിപ്പോള്‍ എത്തിയിരിക്കുന്നത്. നര്‍ത്തകി കൂടിയായ ദില്‍ഷ ഡാന്‍സ് ചെയ്യുന്ന ഒരു രംഗമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോനും സംഘവും ഡാന്‍സ് കാണാനായി എത്തുന്നതായാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങള്‍. റെണോള്‍സ് റഹ്മാന്‍ ആണ് സംവിധാനം. ഛായാഗ്രഹണം […]

Posted inവിനോദം

‘ബറോസ്’ സിനിമയില്‍ നിന്ന് നീക്കം ചെയ്ത ഫൈറ്റ് സീന്‍ വീഡിയോ

മോഹന്‍ലാല്‍ സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ബറോസിന്റെ വിശേഷങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്. പിന്നീട് ഒരു വര്‍ഷമായി ചിത്രത്തെക്കുറിച്ച് പുതിയ വാര്‍ത്തകളൊന്നും കേട്ടില്ല. ഇപ്പോഴിതാ ‘ബറോസു’മായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രശസ്ത ആക്ഷന്‍ ഡയറക്ടറായ ജെയ് ജെ. ജക്രിത് ആണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ബറോസിന്റെ പ്രിവിസ് ഫൈറ്റ് രംഗങ്ങളുടെ വീഡിയോ പങ്കുവച്ചത്. സിനിമയുടെ ഫൈനല്‍ എഡിറ്റില്‍ ഈ രംഗങ്ങള്‍ നീക്കം ചെയ്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന […]

Posted inഓട്ടോമോട്ടീവ്

ജൂലൈ 17 മുതല്‍ ടാറ്റാ വാഹനങ്ങള്‍ക്ക് വില വര്‍ദ്ധിക്കും

രാജ്യത്ത് തിരഞ്ഞെടുത്ത മോഡല്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടേഴ്‌സ്. വിവിധ മോഡലുകള്‍ക്ക് 0.6 ശതമാനം മുതല്‍ വില വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍, ഡീസല്‍, വൈദ്യുത വാഹനങ്ങള്‍ക്കും വില ഉയരും. ജൂലൈ 17 മുതലാണ് വില വര്‍ദ്ധനവ് പ്രാബല്യത്തിലാകുക. മുന്‍കാലങ്ങളില്‍ ഉല്‍പ്പാദന ചെലവില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തെ വില വര്‍ദ്ധനവ്. ജൂലൈ 16 വരെ ബുക്ക് ചെയ്യുന്ന വാഹനങ്ങളെയും, ജൂലൈ 31 വരെ വിതരണം ചെയ്യുന്ന വാഹനങ്ങളെയും വില വര്‍ദ്ധനവില്‍ […]

Posted inപുസ്തകങ്ങൾ

നോക്കിയാല്‍ കാണാത്ത ആകാശം

മരണത്തെപ്പറ്റിയല്ല, മനുഷ്യനാകുന്നതിനെപ്പറ്റിയാണ് റഷീദ് കെ. മുഹമ്മദിന്റെ നോക്കിയാല്‍ കാണാത്ത ആകാശം എന്ന ആഖ്യായിക. മറ്റു ജീവജാലങ്ങളും മരിക്കുമെങ്കിലും മര്‍ത്യന്‍, മരിക്കുന്നവന്‍ എന്ന പേര് മനുഷ്യന് മാത്രം സ്വന്തമാണല്ലോ. താന്‍ മരിക്കുമെന്ന അറിവ് മൂലമാണത്. ആ മരണാവബോധമാകട്ടെ, ചില മൂല്യസൃഷ്ടികള്‍ നടത്തുന്നുമുണ്ട്. മരണത്തിനല്ല, ജീവിതത്തിന് വേണ്ടിയുള്ള മൂല്യങ്ങള്‍. അതെല്ലാം പെറുക്കിക്കൂട്ടി സ്വരൂപിച്ചുവെക്കുന്ന, നോക്കിയാല്‍ കാണാത്ത ആകാശം എന്ന അസാധാരണ നോവല്‍ ജീവിതോന്മുഖം തന്നെയാണ്. ‘നോക്കിയാല്‍ കാണാത്ത ആകാശം’. റഷീദ് കെ. മുഹമ്മദ്. ഗ്രീന്‍ ബുക്‌സ്. വില 187 രൂപ. […]