ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുന്ന ഹിമാചൽപ്രദേശിൽ പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ലഹോൾ സ്പിതി ജില്ലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കുളുവിൽ ദേശീയപാത മൂന്നിന്റെ ഒരു ഭാഗം ഒലിച്ചുപോയി. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കുളു മണാലി പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. അടൽ തുരങ്കം വഴിയുള്ള ഗതാഗതം നിർത്തിവച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ബിയാസ് നദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.നിരവധി വാഹനങ്ങളും ഒഴുക്കിൽപ്പെട്ടു. മണ്ഡി ജില്ലയിൽ പാലം […]
അരങ്ങേറ്റം ഗംഭീരമാക്കി മിന്നുമണി
അരങ്ങേറ്റം ഗംഭീരമാക്കി മിന്നുമണി മിന്നിയ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ബംഗ്ലാദേശ് വനിതകളെ വീഴ്ത്തി. മലയാളി ക്രിക്കറ്റ് ആരാധകരുടെ സ്വപ്നസാഷാത്കാരത്തിന്റെ നിമിഷങ്ങളായിരുന്നു മലയാളികളുടെ മിന്നുവിന്റെ അരങ്ങേറ്റം. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ വിക്കറ്റെടുത്ത് ബംഗ്ലാ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച മിന്നു കേരള ക്രിക്കറ്റിന് അഭിമാന മുഹൂർത്തമൊരുക്കി. വയനാട് ഒണ്ടയങ്ങാടി ചോയിമൂല സ്വദേശിയായ മിന്നുവിന്റെ മികവ് ഇന്ത്യൻ വിജയങ്ങളുടെ കാരണങ്ങളിലൊന്നാകുന്നതിനൊപ്പം, പ്രതിസന്ധിയുടെ ജീവിത കാലത്തെ മറികടന്ന് വിജയത്തിലെത്താൻ ഒരുപറ്റം വനിതകൾക്ക് പ്രചോദനം കൂടിയാവുകയാണ്.
തൃശൂരിൽ വീണ്ടും ഭൂചലനത്തിന് സമാനമായ പ്രതിഭാസം
തൃശൂരിൽ വീണ്ടും ഭൂചലനത്തിന് സമാനമായ പ്രതിഭാസം. നേരത്തെ ഭൂമിക്കടിയിൽ പ്രകമ്പനം അനുഭവപ്പെട്ട ആമ്പല്ലൂർ കല്ലൂർ തൃക്കൂർ മേഖലയിലാണ് ഇന്ന് വീണ്ടും പ്രകമ്പനം അനുഭവപ്പെട്ടത്. എന്നാൽ റിക്ടർ സ്‌കെയിലിൽ മൂന്നിൽ താഴെയുള്ള ചലനങ്ങളുടെ തോത് രേഖപ്പെടുത്തില്ല. അതുകൊണ്ട് തന്നെ ഭൂകമ്പമായി പരിഗണിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം.
മുസ്ലീം ലീഗ് തങ്ങളുടെ ക്ഷണം നിഷേധിച്ചത് തിരിച്ചടിയല്ലെന്ന് എം വി ഗോവിന്ദന്‍
ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറിലേക്കുള്ള ക്ഷണം മുസ്ലീം ലീഗ് സ്വീകരിക്കാത്തതില്‍ പ്രതികരണമറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുസ്ലീം ലീഗ് തങ്ങളുടെ ക്ഷണം നിഷേധിച്ചത് തിരിച്ചടിയല്ലെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. സമരമുഖത്തിന്റെ തുടക്കം മാത്രമാണിത്. തുടര്‍ച്ചയായ പോരാട്ടങ്ങള്‍ നടത്തേണ്ടിവരും. അതില്‍ ഭാവിയില്‍ എല്ലാവര്‍ക്കും ചേരാന്‍ കഴിയും എന്നാണ് മുസ്ലിം ലീഗ് പോലും ഇപ്പോള്‍ പറഞ്ഞു വെക്കുന്നത്. എല്ലാവരും പങ്കെടുക്കണമെന്നാണ് തങ്ങളുടെ ആവശ്യം. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടെടുക്കുമ്പോള്‍ അവരെ […]
രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
ബിജെപി നടത്തുന്ന അതേ ശ്രമം തന്നെയാണ് സിപിഎം നടത്തുന്നതെന്നും രമേശ് ചെന്നിത്തല. ഏക സിവിൽ കോഡിൽ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നും,രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മിൽ അടിപ്പിക്കുന്ന സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിപിഐഎം ആദ്യം ചെയ്യേണ്ടത് ഇഎംഎസ്സിന്റെ നിലപാടിനെ തള്ളി പറയുക എന്നതാണ് കാലത്തിനൊത്തു മാറുകയാണെങ്കിൽ സിപിഐഎം അത് തുറന്നു പറയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 9
◾എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയിട്ടും പ്ലസ് വണ്‍ സീറ്റ് ലഭിച്ചില്ലെന്ന പ്രശ്നം പരിഹരിക്കാന്‍ മറ്റു ജില്ലകളില്‍നിന്നുള്ള 14 ബാച്ചുകള്‍ മലപ്പുറത്തേക്കു മാറ്റും. എയിഡഡ് മാനേജ്മെന്റ് സ്‌കൂളുകളില്‍ അധിക സീറ്റ് അനുവദിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധിച്ച ശേഷമാകും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക. സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തും. 16 നു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ◾ഏക സിവില്‍ കോഡിനെതിരെ 15 […]
മുദ്ര യോജന വായ്പകളുടെ വിതരണത്തില്‍ വന്‍ വര്‍ദ്ധന
ചെറുകിട സംരംഭകര്‍ക്ക് സഹായമേകുന്ന പ്രധാന്‍ മന്ത്രി മുദ്ര യോജന വായ്പകളുടെ വിതരണത്തില്‍ വന്‍ വര്‍ദ്ധന. 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 23 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ആദ്യ പാദത്തിലെ 62,650 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 81,597 കോടി രൂപയുടെ മുദ്ര വായ്പകളാണ് വിതരണം ചെയ്തത്. മുദ്ര സ്‌കീം ആരംഭിച്ചതിന് ശേഷം ആദ്യ പാദ വിതരണത്തിലെ എക്കാലത്തെയും ഉയര്‍ന്ന വര്‍ദ്ധനയാണിത്, തരുണ്‍ വിഭാഗത്തിലെ ലോണുകളുടെ എണ്ണമാണ് ഏറ്റവും […]
നാര്‍സോ 60, നാര്‍സോ 60 പ്രോ അവതരിപ്പിച്ച് റിയല്‍മി
റിയല്‍മി ഒടുവില്‍ നാര്‍സോ 60 സീരീസിന് കീഴില്‍ രണ്ട് ഫോണുകള്‍ പുറത്തിറക്കി. നാര്‍സോ 60, നാര്‍സോ 60 പ്രോ എന്നിവയാണ് അവതരിപ്പിച്ചത്. റിയല്‍മി നാര്‍സോ 60 സീരീസിനായി വളരെ സ്റ്റൈലിഷ് ഡിസൈനാണ് റിയല്‍മി തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്തിടെ സമാരംഭിച്ച റിയല്‍മി 11 പ്രോ സീരീസിന് സമാനമായി, പിന്നില്‍ വീഗന്‍ ലെതര്‍ ഫിനിഷുള്ള വൃത്താകൃതിയിലുള്ള ക്യാമറയാണ് ഇത് കൊണ്ട് വന്നിരിക്കുന്നത്. നാര്‍സോ 60 സീരീസില്‍ കമ്പനി ചില ഉയര്‍ന്ന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 100-മെഗാപിക്സല്‍ പ്രൈമറി സെന്‍സറാണ് മോഡലില്‍ ഉള്ളത്, ഫോണില്‍ […]
‘ആന്റണി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
‘പാപ്പന്‍’ എന്ന സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘ആന്റണി’. ‘പൊറിഞ്ചു മറിയം ജോസി’ലെ പ്രധാന താരങ്ങളായ ജോജു, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കല്യാണി പ്രിയദര്‍ശന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കിലുള്ള ജോജു ജോര്‍ജിനെ പോസ്റ്ററില്‍ കാണാം. ഒപ്പം ജേഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന കല്യാണി പ്രിയദര്‍ശനും […]
‘രാമചന്ദ്രബോസ് & കോ’ നിവിന്‍ പോളി ചിത്രം
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ എത്തി. ‘രാമചന്ദ്രബോസ് & കോ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘എ പ്രവാസി ഹൈസ്റ്റ്’ എന്ന ടാഗ് ലൈനോടെയാണ് ടൈറ്റില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രാമചന്ദ്രബോസ് & കോ’. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. […]
