ബിജെപി നടത്തുന്ന അതേ ശ്രമം തന്നെയാണ് സിപിഎം നടത്തുന്നതെന്നും രമേശ് ചെന്നിത്തല. ഏക സിവിൽ കോഡിൽ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നും,രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മിൽ അടിപ്പിക്കുന്ന സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിപിഐഎം ആദ്യം ചെയ്യേണ്ടത് ഇഎംഎസ്സിന്റെ നിലപാടിനെ തള്ളി പറയുക എന്നതാണ് കാലത്തിനൊത്തു മാറുകയാണെങ്കിൽ സിപിഐഎം അത് തുറന്നു പറയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു
രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
