ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് ഉണ്ടാകില്ലെന്ന് ഒറ്റ ശബ്ദത്തിൽ നിലപാട് എടുക്കണമെന്ന് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഭീകരവാദികൾക്ക് സഹായം നൽകുന്നവരെ ഒറ്റപ്പെടുത്തണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിൽ മോദി പറഞ്ഞു. ഭീകരർക്ക് സുരക്ഷിത താവളങ്ങളും സാമ്പത്തിക സഹായവും കിട്ടുന്നത് തടയണം, മത മൗലിക വാദം ചെറുക്കണം, ഭീകരവാദം ആരും തന്ത്രപ്രധാന നയമാക്കരുതെന്നും മോദി പറഞ്ഞു.
ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
