ഏഴ് തദ്ദേശ ജനപ്രതിനിധികൾ എംഎൽഎമാരായതിനെ തുടർന്ന് ഒഴിവുവന്നത് ഉൾപ്പെടെ 38 വാർഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും. 29നാണ് വോട്ടെണ്ണൽ. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഫാത്തിമ തഹ്‍ലിയ പ്രതിനിധീകരിച്ച കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ വാർഡ്, സുധീർ ഷാ പാലോട് അംഗമായിരുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ തുടങ്ങി ദീപക് ജോയ്, ടി എം ശശി, സുമേഷ് അച്യതൻ, വിനു ജോബ്, സി വി ശാന്തകുമാർ എന്നിവരുടെ വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.
38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന്
