മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്നും, പരിശോധന റിപ്പോർട്ടിനായി കേരളം കാത്തിരിക്കുകയാണെന്നും മന്ത്രി മോൻസ് ജോസഫ്. കേരളത്തിന്റെ പ്രതിനിധി ചർച്ചയിൽ പങ്കെടുക്കും. കേന്ദ്ര നിലപാട് എന്താണ് എന്ന് പരിശോധിക്കും. സുപ്രീം കോടതിയിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സീനിയർ അഭിഭാഷകരുടെ സംഘത്തെ നിയോഗിച്ചു. മുല്ലപ്പരിയാറിൽ പുതിയ ഡാം എന്ന ആവശ്യത്തിൽ തന്നെ മുന്നോട്ട് പോകുമെന്നും ഈ മാസം അവസാനം ദില്ലിയിൽ ഒരു യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്
