w 412h 232croprect 0x0x0x0imgid 01kvmcmshqfkd75v30fqrc04ppimgname kerala police 1782022039093

പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നൽകിയ സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച് പൊലീസ് മേധാവി. സസ്പെന്‍ഷനിലുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനും ചുമതല നൽകിയത് വിവാദമായതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്.മാതൃകാ സ്റ്റേഷനുകളാക്കാൻ പൊലീസ് സ്റ്റേഷനുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ദത്തെടുക്കണം എന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. 2025ൽ ഡിജിപിമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നൽകിയ നിര്‍ദ്ദേശം അനുസരിച്ചാണ് സംസ്ഥാനത്തെ 59 സ്റ്റേഷനുകളുടെ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് മേധാവി നൽകിയത്. വികിസിത് ഭാരതിന്‍റെ ഭാഗമായാണ് മാതൃകാസ്റ്റേഷനായി ഉയര്‍ത്തുകയെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *