സഹകരണ മേഖലയെ സമ്പൂർണ്ണമായി അഴിമതി വിമുക്തമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി എം ലിജു. സഹകരണ മേഖലയിൽ തട്ടിപ്പു കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിനി സിപിഎം ആണെങ്കിലും ശരി യുഡിഎഫ് ആണെങ്കിലും ശരി, തട്ടിപ്പുകാർ തട്ടിപ്പുകാർ തന്നെയാണ്. ഫോക്കസ് ചെയ്ത് പിടിക്കേണ്ടവരെ ഫോക്കസ് ചെയ്തു തന്നെ പിടിക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ ആയിരുന്നു മന്ത്രിയുടെ പ്രസ്താവന.
സഹകരണ മേഖലയെ സമ്പൂർണ്ണമായി അഴിമതി വിമുക്തമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി എം ലിജു
