w 412h 232croprect 1x0x1278x719imgid 01m1ef34kcrm66fy0tm6vrthepimgname kerala bank 1788265730668

കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന. വിവിധ ശാഖകളിലേക്ക് സിസിടിവികളും അലാം സംവിധാനങ്ങളും വാങ്ങാനുള്ള ടെൻഡർ നടപടികളിൽ അപാകതയെന്ന പരാതിയിലാണ് വിജിലൻസിന്‍റെ പരിശോധന. ഒരു കമ്പനിക്ക് കിട്ടും വിധം ടെൻഡർ നടപടികൾ ഉണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.അഞ്ച് ജില്ലകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കാൻ കേരള ബാങ്ക് ടെൻണ്ടർ ക്ഷണിച്ചിരുന്നു. 317 ശാഖകളിൽ സിസിടിവിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ശാഖകളിലായിരുന്നു സിസിടിവികൾ സ്ഥാപിക്കേണ്ടത്. എന്നാല്‍, ഒരു കമ്പനിക്ക് മാത്രം കരാർ കിട്ടുന്ന തരത്തിൽ ടെൻഡറിൽ കൃത്രിമത്വം നടന്നുവെന്നായിരുന്നു പരാതി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *