ചെറുകിട സംരംഭകര്‍ക്ക് സഹായമേകുന്ന പ്രധാന് മന്ത്രി മുദ്ര യോജന വായ്പകളുടെ വിതരണത്തില്‍ വന്‍ വര്‍ദ്ധന. 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 23 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ആദ്യ പാദത്തിലെ 62,650 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 81,597 കോടി രൂപയുടെ മുദ്ര വായ്പകളാണ് വിതരണം ചെയ്തത്. മുദ്ര സ്കീം ആരംഭിച്ചതിന് ശേഷം ആദ്യ പാദ വിതരണത്തിലെ എക്കാലത്തെയും ഉയര്‍ന്ന വര്‍ദ്ധനയാണിത്, തരുണ്‍ വിഭാഗത്തിലെ ലോണുകളുടെ എണ്ണമാണ് ഏറ്റവും കൂടിയത്. ആദ്യപാദത്തില്‍ 1.03 കോടി അക്കൗണ്ടുകളിലായി 86,513.86 കോടി രൂപയുടെ മുദ്ര വായ്പകളാണ് അനുവദിച്ചു. ഇതില്‍ 81,597 കോടി രൂപയാണ് വിതരണം ചെയ്തത്. ഇതില്‍ 37,600 കോടി രൂപയും തരുണ്‍ വിഭാഗത്തിലാണ്. മുന്‍വര്‍ഷത്തേക്കാള്‍ 34.7 ശതമാനം വര്‍ദ്ധനയോടെ 4.50 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത്. 2021-22ല്‍ വായ്പ 3.31 ലക്ഷം കോടി രൂപയായിരുന്നു. മുദ്ര വായ്പയെടുക്കുന്നവരില്‍ കേരളത്തിലും വന്‍ വര്‍ദ്ധനയുണ്ടായി. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 2,943.56 കോടി രൂപയുടെ മുദ്ര വായ്പ സംസ്ഥാനത്ത് വിതരണം ചെയ്തു. ഈ കാലയളവില്‍ ആകെ 3.23 ലക്ഷം അക്കൗണ്ടുകളിലായി 3,055.41 കോടി രൂപയുടെ വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ കൂടുതല്‍ വിതരണം ചെയ്തത് കിഷോര്‍ വിഭാഗത്തിലെ വായ്പകളാണ്. കിഷോര്‍ വിഭാഗത്തില്‍ 1.47 ലക്ഷം സംരംഭകര്‍ക്ക് 1,529.96 കോടി രൂപയാണ് വിതരണം ചെയ്തത്. ശിശു വിഭാഗത്തില്‍ 1.67 ലക്ഷം സംരംഭകര്‍ക്ക് മൊത്തം 613.25 കോടി രൂപ വായ്പ നല്കി. തരുണ്‍ വിഭാഗത്തില്‍ 8,445 സംരംഭകര്‍ക്ക് വിതരണം ചെയ്തത് 800.35 കോടി രൂപയാണ്.
മുദ്ര യോജന വായ്പകളുടെ വിതരണത്തില്‍ വന്‍ വര്‍ദ്ധന
