കെ റെയിൽ മാറ്റങ്ങളോടെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ നൽകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു. അണ്ടർ ഗ്രൗണ്ട്, എലവേറ്റർ രീതിയിൽ പദ്ധതി നടപ്പാക്കാമെന്ന നിർദേശങ്ങൾ സർക്കാരിന് നൽകും. റെയിൽ വികസന പദ്ധതികളിലെ തടസങ്ങൾ ചർച്ച ചെയ്യാൻ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇന്ന് ഇ ശ്രീധരനെ പൊന്നാനിയിലെത്തി കണ്ടിരുന്നു.കെ റെയില്‍ വീണ്ടും ട്രാക്കിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ഐപിഒയിലൂടെ കോടികള്‍ സമാഹരിച്ച് ഗ്രീന്‍ഷെഫ്
ഐപിഒയിലൂടെ കോടികള്‍ സമാഹരിച്ച് ഗ്രീന്‍ഷെഫ് അപ്ലൈയന്‍സ് ലിമിറ്റഡ്. എന്‍എസ്ഇ എമേര്‍ജില്‍ പുതുതായി ചെയ്യപ്പെട്ടതിന് പിന്നാലെയാണ് മികച്ച മുന്നേറ്റം കാഴ്ചവച്ചത്. 87 രൂപയാണ് ഓഹരികളുടെ ഇഷ്യൂ പ്രൈസായി നിശ്ചയിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 53.62 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിച്ചിരിക്കുന്നത്. ഏകദേശം 60 തവണ ഓഹരികള്‍ ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. ജൂണ്‍ 23 മുതല്‍ 27 വരെയാണ് നിക്ഷേപകര്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ സമയം അനുവദിച്ചിരുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോം അപ്ലൈയന്‍സ് കമ്പനിയാണ് ഗ്രീന്‍ഷെഫ്. നിലവില്‍, കമ്പനിക്ക് നാല് […]
‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ ട്രെയിലര്‍
അക്ഷയ് രാധാകൃഷ്ണന്‍, നന്ദന രാജന്‍, ടി.ജി. രവി, ഇര്‍ഷാദ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പില്‍ ആണ്. ഫെബിന്‍ സിദ്ധാര്‍ഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശിഹാബ് ഓങ്ങല്ലൂരാണ്. പ്രശാന്ത് മുരളി, മണികണ്ഠന്‍ പട്ടാമ്പി, വശിഷ്ട് വസു (മിന്നല്‍ മുരളി ഫെയിം) റോഷ്ന ആന്‍ റോയ്, നിയാസ് […]
‘കൊറോണ ധവാന്‍’, സീമ ജി നായരുടെ ക്യാരക്ടര്‍ പോസ്റ്റര്‍
സീമ ജി നായരുടെ കരിയറിലെ മികവുറ്റ ഒരു വേഷംകൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ‘കൊറോണ ധവാന്‍’ എന്ന ചിത്രത്തിലെ സുമിത്ര എന്ന കഥാപാത്രത്തെയാണ് സീമ അവതരിപ്പിക്കുന്നത്. പുതിയ കാരക്ടര്‍ പോസ്റ്ററില്‍ ചക്ക നേരെയാക്കുന്ന കഥാപാത്രത്തെ കാണാം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഈ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം ഉടന്‍തന്നെ തീയറ്ററുകളിലെത്തും. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു മുഴു നീളന്‍ കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ […]
5.64 ലക്ഷം വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് സബ്സിഡി നല്‍കും
വൈദ്യുത ഇരുചക്ര വാഹനോപയോഗം പ്രോത്സാഹിപ്പിക്കാനായി സബ്സിഡിക്ക് അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ എണ്ണം പത്തുലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് സ്‌കീം രണ്ടാംഘട്ടം പ്രകാരം 5.64 ലക്ഷം വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് സബ്സിഡി നല്‍കും. നടപ്പുവര്‍ഷം അഞ്ചുലക്ഷം വൈദ്യുത സ്‌കൂട്ടറുകളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. ഇതോടെ, ആനുകൂല്യം ലഭിക്കുന്ന ആകെ വാഹനങ്ങളുടെ എണ്ണം 10 ലക്ഷം കടക്കും. പദ്ധതിപ്രകാരം ആനുകൂല്യം ലഭ്യമാക്കാന്‍ അനുവദിക്കുന്ന തുക 2,000 കോടി രൂപയില്‍ നിന്ന് […]
ബുദ്ധാ, നീയെന്നെ അറിയുന്നുവോ
യഥാര്‍ത്ഥ ഗൗതമന്റെ ജന്മഭൂമിയായ ലുംബിനി മുതല്‍ ബോധ്ഗയ വരെ ഒരു ചോദ്യവുമായി നടത്തിയ യാത്ര. ‘ബുദ്ധാ, നീ എന്നെ അറിയുന്നുവോ’ എന്ന് എഴുത്തുകാരന്റെ തന്നെ ചോദ്യത്തിനുള്ള മറുപടിയാണ് ഈ കുറിപ്പുകള്‍. ആയിരം വര്‍ഷത്തിലേറെ സ്ഫുടം ചെയ്ത ബുദ്ധാശ്രമങ്ങളില്‍ പല നാടുകളില്‍ നിന്നെത്തിയ ഭിക്ഷുക്കളും സഞ്ചാരികളും കൂട്ടമായി നടന്നു കയറുമ്പോള്‍ കെ.ആര്‍ അജയനും അവരില്‍ ഒരാള്‍ ആകുന്നു. പലവിധ സംസ്‌കാരങ്ങള്‍ അതേ കാലാവസ്ഥയോടെ വായനാനുഭവത്തിലേക്കും വന്നുചേരുന്നുണ്ട്. കാടും മഞ്ഞും പുക മൂടുന്ന കാഴ്ചകളും ഹിമാലയവും അതിര്‍ത്തി ഗ്രാമങ്ങളും സാഹസിക […]
വാര്‍ദ്ധക്യത്തില്‍ ഉറക്കം കുറയുന്നുവോ?
അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നാല്‍ വീണ്ടും ഉറക്കത്തിലേക്ക് പോകാന്‍ കഴിയാത്തതാണ് മുതിര്‍ന്നവര്‍ നേരിടുന്ന പ്രശ്‌നം. ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനൊപ്പം ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലും അലട്ടുന്നുണ്ടാകും. പ്രായമായാല്‍ നമ്മുടെ ശരീരത്തെ ബാധിക്കുന്നത് പോലെ സ്വാഭാവികമായി ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയത്തെയും ബാധിക്കും. പ്രായമാകുന്തോറും നമ്മുടെ തലച്ചോറിന്റെ പ്രതികരണശേഷി കുറയുന്നതാണ് ഉറക്ക രീതികളിലെ മാറ്റത്തിന് പിന്നിലെ ഒരു പ്രധാന കാരണം. സൂര്യാസ്തമയം, സൂര്യപ്രകാശം മുതലായ ഇന്ദ്രിയങ്ങളോടുള്ള നമ്മുടെ മസ്തിഷ്‌കത്തിന്റെ പ്രതികരണങ്ങള്‍ വര്‍ധക്യത്തോട് അടുക്കുംതോറും മാറ്റം സംഭവിക്കും. ചിലപ്പോള്‍ നമ്മുടെ സമയബോധത്തെയും ഒരു ദിവസം […]
രാത്രി വാര്‍ത്തകള്‍
ഏക സിവില്‍ കോഡിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയും കേസുകളുമായി വേട്ടയാടുന്ന സംസ്ഥാന സര്‍ക്കാരിനെതിരേയും സംവാദ, സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ നാളെ യുഡിഎഫ് യോഗം. സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന മുസ്ലീം ലീഗ് തീരുമാനം കോണ്‍ഗ്രസിന് ആശ്വാസമായെങ്കിലും ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഇടപെടണമെന്ന സമ്മര്‍ദമാണു ലീഗ് കോണ്‍ഗ്രസിനു മുന്നില്‍ വച്ചിരിക്കുന്നത്. വെള്ളക്കെട്ട് രൂക്ഷമായ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്കും അംഗന്‍വാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. ജില്ലയില്‍ ദുരിദാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന […]
ഏക സിവിൽ കോഡിനെതിരെ ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങണമെന്ന് ലീഗ്
ഏക സിവിൽ കോഡിനെരെ സിപിഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കേണ്ടെന്ന മുസ്ലീം ലീഗ് തീരുമാനം കോൺഗ്രസിന് വലിയ ആശ്വാസം നൽകുമ്പോഴും പാർട്ടിക്ക് മേൽ ലീഗ് ചെലുത്തുന്നത് കടുത്ത രാഷ്ട്രീയ സമ്മര്‍ദം. ഏക സിവിൽ കോഡിനെതിരെ ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങണമെന്നാണ് ലീഗിന്‍റെ ആവശ്യം. ഒന്നിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ നാളെ യുഡിഎഫ് യോഗം ചേരും. വോട്ടുറുപ്പ് നല്‍കുന്ന സമുദായ സംഘടനയെപ്പോലും അകലത്തിൽ നിര്‍ത്തിയാണ് മുന്നണി രാഷ്ട്രീയത്തിന്‍റെ മര്യാദയ്ക്ക് ലീഗ് കൈകൊടുക്കുന്നത്. സെമിനാറിലേക്കുള്ള സിപിഎം ക്ഷണം […]
ലോകകപ്പ് മത്സരങ്ങൾ നടക്കാനിരിക്കെ ഇന്ത്യ-പാകിസ്ഥാൻ മത്സരം വീണ്ടും പ്രതിസന്ധിയിൽ
ലോകകപ്പ് മത്സരങ്ങൾ അടുക്കാനിരിക്കെ ഇന്ത്യ-പാകിസ്ഥാൻ മത്സരം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഏഷ്യ കപ്പിനായി ഇന്ത്യ നിഷ്പക്ഷ വേദിക്കായി വാശി പിടിച്ചാൽ ലോകകപ്പ് മത്സരങ്ങൾക്കായി പാകിസ്ഥാനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാക് കായിക മന്ത്രി എഹ്‌സാൻ മസാരി വ്യക്തമാക്കുന്നു. ഏഷ്യകപ്പിനായി ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെടുകയാണെങ്കിൽ ഇന്ത്യയിലെ ലോകകപ്പ് മത്സരങ്ങൾക്ക് പാകിസ്ഥാൻ നിഷ്പക്ഷ വേദി ആവശ്യപ്പെടുമെന്ന് എഹ്‌സാൻ മസാരി പറയുന്നു.
