Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോപണവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ എന്നിവരെ തടയാൻ ആഹ്വാനം ചെയ്തത് ഫാദർ യുജീൻ പേരേരയാണെന്നും എന്നാൽ ഫാദറിന്റെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്നും മന്ത്രിമാർ .

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു

2018 ഫെബ്രുവരി 23 നാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ സുഗതൻ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പിൽ ജീവനൊടുക്കിയത്. ഈ കേസിൽ സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഇമേഷ്, എം എസ് ഗിരീഷ്, സതീഷ്, അജികുമാർ, ബിനീഷ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കൊല്ലം ജീല്ലാ അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടത്. വർക്ക് ഷോപ്പ് തുടങ്ങാനിരുന്ന കെട്ടിടത്തിന് മുന്നില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വം കൊടി കുത്തിയതില്‍ മനം നൊന്തായിരുന്നു സുഗതന്റെ ആത്മഹത്യ.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 10

◾ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഡോക്ടര്‍മാരുള്‍പ്പെടെ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. ഡെറാഡൂണിലേക്കു വിനോദയാത്രക്കാരുമായി പോയ ബസ് വികാസ് നഗറിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങുകയായിരുന്നു. ജനലിലൂടെ യാത്രക്കാര്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ 45 മലയാളികളും സുരക്ഷിതരാണ്. കൊച്ചി മെഡിക്കല്‍ കോളജിലെ 27 ഡോക്ടര്‍മാരും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 18 ഡോക്ടര്‍മാരുമാണ് കുടുങ്ങിയത്. ഇന്നു വൈകുന്നേരത്തോടെ ഇവര്‍ മടക്കയാത്ര ആരംഭിക്കുമെന്നാണു റിപ്പോര്‍ട്ട്. ഹിമാചലില്‍ ഉരുള്‍പൊട്ടലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ◾സംരക്ഷണത്തിനു കോടതി ഉത്തരവുണ്ടായിട്ടും ബസുടമയെ ആക്രമിച്ചതിനു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏക വ്യക്തിനിയമത്തിനെതിരെ ബഹുസ്വരതാ സംഗമം സംഘടിപ്പിക്കാന്‍ യു.ഡി.എഫ്

സെപ്റ്റംബര്‍ 4 മുതല്‍ 12 വരെ ഏക വ്യക്തിനിയമത്തിനെതിരെ ബഹുസ്വരതാ സംഗമം സംഘടിപ്പിക്കാന്‍ യു.ഡി.എഫ്.റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം നടത്തുമെന്നും,സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെയാണ് സമരമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു.    

Posted inബിസിനസ്സ്

ഇ-വേ ബില്ലുകളില്‍ വന്‍ കുറവ്, ജിഎസ്ടി കുറഞ്ഞേക്കും!

ചരക്ക്-സേവന നികുതി വരുമാനത്തില്‍ ഓരോ മാസവും കാഴ്ചവയ്ക്കുന്ന മികവ് ഈ മാസം തുടരാനാവില്ലെന്ന സൂചനയുമായി ഇ-വേ ബില്ലുകളില്‍ വന്‍ കുറവ്. ഓരോ മാസവും രേഖപ്പെടുത്തുന്ന ഇ-വേ ബില്ലുകള്‍ അടിസ്ഥാനമാക്കി, തൊട്ടടുത്ത മാസമാണ് ജി.എസ്.ടി പിരിച്ചെടുക്കുന്നത്. കഴിഞ്ഞ മേയില്‍ 8.81 കോടി ഇ-വേ ബില്ലുകള്‍ ജനറേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുപ്രകാരം തൊട്ടടുത്ത മാസമായ ജൂണില്‍ 1.61 ലക്ഷം കോടി രൂപയുടെ ജി.എസ്.ടിയും പിരിച്ചെടുത്തിരുന്നു. എന്നാല്‍, ജൂണില്‍ ജനറേറ്റ് ചെയ്യപ്പെട്ടത് 8.60 കോടി ഇ-വേ ബില്ലുകളാണ്. അതായത്, ഇതടിസ്ഥാനമാക്കി ഈ മാസം […]

Posted inടെക്നോളജി

ത്രെഡ്‌സ് ലോഗോയെ ചൊല്ലി വെര്‍ച്വല്‍ പോര് മുറുകുന്നു

സൈബര്‍ ലോകത്ത് തരംഗമായി മാറിയ ത്രെഡ്‌സ് ലോഗോയെ ചൊല്ലി വെര്‍ച്വല്‍ പോര് മുറുകുന്നു. തമിഴരും മലയാളികളും തമ്മിലാണ് ഇത്തവണ രസകരമായ വെര്‍ച്വല്‍ പോര് നടക്കുന്നത്. മലയാളം യൂണികോഡ് ലിപിയിലെ ‘ത്ര’യോടും, ‘ക്ര’യോടും ലോഗോയ്ക്ക് സാമ്യമുണ്ടെന്നാണ് മലയാളികളുടെ വാദം. എന്നാല്‍, തമിഴ് ലിപിയിലെ ‘കു’ പോലെയാണ് ലോഗോ എന്നാണ് തമിഴരുടെ വാദം. ഒറ്റനോട്ടത്തില്‍ ആപ്പിന്റെ ലോഗോ കണ്ടാല്‍ ‘@’ ചിഹ്നം പോലെയാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ലോഗോ ജിലേബിയെ പോലെയാണെന്ന് പറയുന്ന ആളുകളും ഉണ്ട്. നിലവില്‍, ലോഗോയെക്കുറിച്ച് സക്കര്‍ബര്‍ഗോ, […]

Posted inവിനോദം

ഷാറുഖ്, നയന്‍താര, സേതുപതി ‘ജവാന്‍’ ടീസര്‍

സൂപ്പര്‍ താരം ഷാറുഖ് ഖാനെ നായകനാക്കി അറ്റ്‌ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ജവാന്‍’ ടീസര്‍ എത്തി. നയന്‍താര നായികയാകുന്ന സിനിമയില്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ദീപിക പദുക്കോണ്‍ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രണ്ട് ഗെറ്റപ്പിലാണ് ഷാറുഖ് എത്തുന്നത്. മിലിട്ടറി ഓഫിസറായി ഷാറുഖ് എത്തുന്ന ചിത്രം പ്രതികാരകഥയാണ് പറയുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. ചിത്രം സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് […]

Posted inവിനോദം

വരുണ്‍ ധവാന്‍, ജാന്‍വി കപൂര്‍ ചിത്രം ‘ബവാല്‍’ ട്രെയിലര്‍

വരുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ബവാല്‍’. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാന്‍ ചിത്രം ‘ബവാലി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം പ്രണയ കഥയാകും പറയുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാന്‍ ചിത്രത്തിന്റെ റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാന്‍വി കപൂറാണ് ട്രെയിലറില്‍ ഉളളത്. വരുണ്‍ ധവാന്റേതായി ‘ഭേഡിയ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.  

Posted inഓട്ടോമോട്ടീവ്

ഇന്നോവ ഹൈക്രോസിന് വില കൂട്ടി ടൊയോട്ട

ടൊയോട്ട ഇന്നോവ ഹൈക്രോസ് സ്ഥിരമായി പ്രതിമാസ വില്‍പ്പന 8,000 യൂണിറ്റുകള്‍ കൈവരിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടൊയോട്ട മോഡലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ശക്തമായ ഹൈബ്രിഡ് കാറുമായി ഇത് മാറി. ഇപ്പോഴിതാ കമ്പനി വാഹനത്തിന്റെ വില കൂട്ടിയിരിക്കുന്നു. തുടക്കത്തില്‍ 18.30 ലക്ഷം മുതല്‍ 28.97 ലക്ഷം രൂപ വരെ വിലയുണ്ടായിരുന്ന ഈ എംപിവിക്ക് അടുത്തിടെ 27,000 രൂപ വരെ ആദ്യ വില വര്‍ദ്ധന ലഭിച്ചു. തല്‍ഫലമായി, ഇന്നോവ ഹൈക്രോസിന്റെ നിലവിലെ വില 18.82 ലക്ഷം മുതല്‍ 30.26 […]

Posted inപുസ്തകങ്ങൾ

നിസ്സാരതയുടെ നിറപ്പകിട്ടുകള്‍

ചിരിയും തമാശയും വിഷാദവും ശൃംഗാരവും മരണബോധവും പങ്കിടുന്ന അഞ്ച് ചെറുപ്പക്കാരുടെ ജീവിതചിത്രങ്ങള്‍. കാലത്തിന്റെ അര്‍ത്ഥമില്ല വഴികളിലൂടെ അവര്‍ യാത്ര ചെയുന്നു. എഴുത്തിന്റെ നൂതനപരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന കൃതി. മിലന്‍ കുന്ദേരയുടെ ഏറ്റവും പുതിയ പോസ്റ്റ്‌മോഡേണ്‍ നോവല്‍. ഫ്രഞ്ചില്‍ നിന്ന് നേരിട്ടുള്ള പരിഭാഷ. ‘നിസ്സാരതയുടെ നിറപ്പകിട്ടുകള്‍’. വിവര്‍ത്തനം : സലില ആലക്കാട്ട്. ഗ്രീന്‍ ബുക്‌സ്. വില 135 രൂപ.