ചത്തു കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറില്‍ 44 കോടി രൂപയുടെ ‘നിധി. കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാല്‍മയിലെ നോഗല്‍സ് ബീച്ചിലാണ് സ്പേം തിംമിഗലം ചത്തു പൊങ്ങിയത്. തിമിംഗലത്തെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനിടെ കുടലിനുള്ളില്നിന്നാണ് നിധി കണ്ടെത്തിയത്. ദഹനക്കേടുമൂലമാണ് തിമിംഗലം ചത്തതെന്നു പോസ്റ്റുമോര്‍ട്ടം നടത്തിയ ലാസ് പാല്‍മാസ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് ഫുഡ് സെക്യൂരിറ്റി മേധാവി അന്റോണിയോ ഫെര്‍ണാണ്ടസ് റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സംഘകണ്ടെത്തിയത്. തിമിംഗലത്തിന്റെ വന്‍കുടലില്‍ കട്ടിയുള്ള തങ്ങിക്കിടക്കുന്നതായി കണ്ടു. വന്‍കുടല്‍ കീറിയപ്പോള്‍ 60 സെന്റീമീറ്റര്‍ […]
കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള അബ്ദുൽ നാസർ മദനിയുടെ ഹർജി സുപ്രിം കോടതി മാറ്റി
കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ ഹർജി സുപ്രിം കോടതി മാറ്റി. ഇക്കാര്യത്തിൽ തിങ്കഴാഴ്ച്ച വാദം കേൾക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. സാങ്കേതികപരമായ കാരണങ്ങൾ കൊണ്ടാണ് ഹർജി മാറ്റിയത്.വിഷയത്തിൽ കർണ്ണാടക സർക്കാരിന്റെ ഭാഗം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.കർണ്ണാടക സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷയത്തിൽ സമയം വേണമെന്ന് ആവശ്യപ്പെതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്. കർണാടക സർക്കാർ മദനിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
ഡൽഹിയിലെ അധികാരത്തർക്ക വിഷയത്തിൽ കേന്ദ്ര ഓർഡിനൻസിന് ഇടക്കാല സ്റ്റേ ഇല്ല
ഡൽഹിയിലെ അധികാരത്തർക്ക വിഷയത്തിൽ കേന്ദ്ര ഓർഡിനൻസിന് ഇടക്കാല സ്റ്റേ ഇല്ല. സുപ്രിംകോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസ് എന്ന ഹർജിയിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിനോട് സുപ്രിം കോടതി നിർദേശിച്ചു. ഇതോടെ വരുന്ന പാർലമെന്റ് സമ്മേളനത്തിൽ നിലവിലുള്ള ഓർഡിനൻസിന് പകരം ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര നീക്കം സജീവമായി.
ഏക സിവിൽ കോഡിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യുഡിഎഫ് ഏകോപനസമിതിയിൽ തീരുമാനം
ഏക സിവിൽ കോഡിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യുഡിഎഫ് ഏകോപനസമിതിയിൽ തീരുമാനം. ജൂലൈ 29ന് തിരുവനന്തപുരത്ത് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. വിവിധ മതമേലധ്യക്ഷന്മാരെ പങ്കെടുപ്പിക്കുന്ന പരിപാടിയിലേക്ക് സിപിഐഎമ്മിനെ ക്ഷണിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. സിവിൽ കോഡ്, മണിപ്പൂർ കലാപം എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചു.
രാത്രി വാര്‍ത്തകള്‍
‘ഷോ’ കാണിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ നാട്ടുകാരോടു ‘ഷോ’ കാണിക്കരുതെന്നു ഭീഷണിപ്പെടുത്തി മന്ത്രിമാര്‍. തിരുവനന്തപുരം ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ മല്‍സ്യബന്ധനത്തിനു പോയി ഒരു മല്‍സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കടലില്‍ കാണാതാകുകയും ചെയ്ത സംഭവത്തില്‍ ദുഖപ്രകടനവുമായി എത്തിയ മന്ത്രിമാരായ ശിവന്‍കുട്ടി, ജി.ആര്. അനില്‍, ആന്റണി രാജു എന്നിവരെയാണു നാട്ടുകാര്‍ തടഞ്ഞത്. അപകടമേഖലയില്‍ സുരക്ഷാ സംവിധാനം ഒരുക്കാത്തതുമൂലമാണ് അപകടം ആവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിമാരെ തടഞ്ഞത്. പ്രതിഷേധംമൂലം മന്ത്രിമാര്‍ ക്ഷുഭിതരായി മടങ്ങിപ്പോയി. മന്ത്രിമാരെ തടഞ്ഞത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ […]
സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാതെ മാർ ആൻഡ്രൂസ് താഴത്ത്
സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാതെ മാർ ആൻഡ്രൂസ് താഴത്ത്. അസൗകര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം സാവകാശം തേടിയിരിക്കുകയാണ്. എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിൽപ്പനയിൽ കള്ളപ്പണം ഉൾപെട്ടെന്ന പരാതികളിൽ ആണ് ഇഡി നടപടി. നേരത്തെയും മൊഴി എടുക്കലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും മാർ ആൻഡ്രൂസ് താഴത്ത് ഹാജരായിരുന്നില്ല.കേസിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും ഇ ഡി രേഖപ്പെടുത്തും.കേസിൽ പ്രാഥമികമായ മൊഴിയെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. […]
ഷാജൻ സ്കറിയക്കെതിരായ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ഷാജൻ സ്കറിയക്കെതിരായ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി. എന്നാൽ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ സ്വാതന്ത്ര്യമാണ് […]
കാർഡ് ഉടമകൾക്കും അധ്യക്ഷരാകാം
റേഷൻകട വിജിലൻസ് കമ്മിറ്റികളുടെ യോഗങ്ങളിൽ ഇനി ഗ്രാമ, വാർഡ് സഭകൾ നാമനിർദേശം ചെയ്യുന്ന കാർഡ് ഉടമയ്ക്കും അധ്യക്ഷത വഹിക്കാം. ഇതിനായി സംസ്ഥാന ഭക്ഷ്യഭദ്രതാ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചു. മാറ്റം ഒരു മാസത്തിനകം നടപ്പാകും. റേഷൻ കട സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റോ ജനപ്രതിനിധിയോ അധ്യക്ഷത വഹിച്ചാൽ മാത്രമേ ഇതുവരെ യോഗം ചേരാനാകുമായിരുന്നുള്ളൂ.
ആരോപണവുമായി മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ എന്നിവരെ തടയാൻ ആഹ്വാനം ചെയ്തത് ഫാദർ യുജീൻ പേരേരയാണെന്നും എന്നാൽ ഫാദറിന്റെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്നും മന്ത്രിമാർ .
പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു
2018 ഫെബ്രുവരി 23 നാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ സുഗതൻ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്ഷോപ്പിൽ ജീവനൊടുക്കിയത്. ഈ കേസിൽ സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഇമേഷ്, എം എസ് ഗിരീഷ്, സതീഷ്, അജികുമാർ, ബിനീഷ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കൊല്ലം ജീല്ലാ അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടത്. വർക്ക് ഷോപ്പ് തുടങ്ങാനിരുന്ന കെട്ടിടത്തിന് മുന്നില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വം കൊടി കുത്തിയതില്‍ മനം നൊന്തായിരുന്നു സുഗതന്റെ ആത്മഹത്യ.
