ഏക സിവിൽ കോഡിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യുഡിഎഫ് ഏകോപനസമിതിയിൽ തീരുമാനം. ജൂലൈ 29ന് തിരുവനന്തപുരത്ത് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. വിവിധ മതമേലധ്യക്ഷന്മാരെ പങ്കെടുപ്പിക്കുന്ന പരിപാടിയിലേക്ക് സിപിഐഎമ്മിനെ ക്ഷണിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. സിവിൽ കോഡ്, മണിപ്പൂർ കലാപം എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചു.
ഏക സിവിൽ കോഡിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യുഡിഎഫ് ഏകോപനസമിതിയിൽ തീരുമാനം
