Posted inപുസ്തകങ്ങൾ

ചുവപ്പു നദിയുടെ നാട്ടില്‍

ശത്രു എത്രയോ വലുതായിക്കോട്ടെ, തങ്ങളുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ് തന്ത്രങ്ങള്‍ മെനഞ്ഞ് ഒന്നായി നിന്ന് ജീവന്‍ കൊടുത്തു പോരാടി സ്വാതന്ത്ര്യ സ്വച്ഛതയിലേക്ക് നീങ്ങിയ പോരാട്ടവീര്യത്തിന്റെ നേര്‍ക്കാഴ്ചയാണിത്. നമ്മുടെ സിരകളെ ത്രസിപ്പിക്കുന്ന ആത്മവിശ്വാസം നിറയ്ക്കുന്ന അതിജീവനത്തിന്റെ കഥയാണിത്. പ്രകൃതിയെയും മണ്ണിനെയും മനുഷ്യരെയും അടുത്തറിഞ്ഞ് ലളിതാഖ്യാനത്തിലൂടെ ആസ്വാദകനുമായി ഹൃദയബന്ധം സ്ഥാപിക്കുന്ന യാത്രാനുഭവ കുറിപ്പുകള്‍ ആണ് ‘വിയറ്റ്‌നാം സ്‌കെച്ചുകള്‍’. ‘ചുവപ്പു നദിയുടെ നാട്ടില്‍’. ഹാരിസ് ടി.എം. ജി വി ബുക്‌സ്. വില 145 രൂപ.

Posted inആരോഗ്യം

ചര്‍മ രോഗങ്ങളുടെയും തീവ്രത കൂടുന്ന മഴക്കാലം!

ഫംഗസ് അണുബാധയുള്‍പ്പെടെ ഒട്ടുമിക്ക ചര്‍മ രോഗങ്ങളുടെയും തീവ്രത കൂടുന്ന കാലമാണ് മഴക്കാലം. ശരീരത്തില്‍ ഈര്‍പ്പവും വിയര്‍പ്പും തങ്ങിനില്‍ക്കുന്നതാണു കാരണം. വെള്ളത്തില്‍ ഏറെ നേരം ചവിട്ടി നില്‍ക്കുന്നവരില്‍ ‘വളംകടി’യുണ്ടാകും. പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങളുള്ളവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത്തരം അസുഖങ്ങള്‍ പെട്ടെന്നു ബാധിക്കും. ഇതില്‍ നിന്നു രക്ഷപ്പെടാന്‍ കാലുകള്‍ എപ്പോഴും ഡ്രൈ ആക്കി വയ്ക്കണം. നനഞ്ഞ സോക്‌സുകള്‍ മാറാതെ കാലുകള്‍ നനഞ്ഞു തന്നെ ഇരുന്നാല്‍ അണുബാധയുണ്ടാകാം. മഴയില്‍ പതിവായി യാത്ര ചെയ്യുന്നവരുടെ ശരീരത്തില്‍ ഈര്‍പ്പം നിറഞ്ഞു വട്ടച്ചൊറി, പുഴുക്കടി എന്നൊക്കെ […]

Posted inലേറ്റസ്റ്റ്

കുടലില്‍ നിധി

ചത്തു കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറില്‍ 44 കോടി രൂപയുടെ ‘നിധി. കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാല്‍മയിലെ നോഗല്‍സ് ബീച്ചിലാണ് സ്പേം തിംമിഗലം ചത്തു പൊങ്ങിയത്. തിമിംഗലത്തെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനിടെ കുടലിനുള്ളില്‍നിന്നാണ് നിധി കണ്ടെത്തിയത്. ദഹനക്കേടുമൂലമാണ് തിമിംഗലം ചത്തതെന്നു പോസ്റ്റുമോര്‍ട്ടം നടത്തിയ ലാസ് പാല്‍മാസ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് ഫുഡ് സെക്യൂരിറ്റി മേധാവി അന്റോണിയോ ഫെര്‍ണാണ്ടസ് റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സംഘകണ്ടെത്തിയത്. തിമിംഗലത്തിന്റെ വന്‍കുടലില്‍ കട്ടിയുള്ള തങ്ങിക്കിടക്കുന്നതായി കണ്ടു. വന്‍കുടല്‍ കീറിയപ്പോള്‍ 60 സെന്റീമീറ്റര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള അബ്ദുൽ നാസർ മദനിയുടെ ഹർജി സുപ്രിം കോടതി മാറ്റി

കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ ഹർജി സുപ്രിം കോടതി മാറ്റി. ഇക്കാര്യത്തിൽ തിങ്കഴാഴ്ച്ച വാദം കേൾക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. സാങ്കേതികപരമായ കാരണങ്ങൾ കൊണ്ടാണ് ഹർജി മാറ്റിയത്.വിഷയത്തിൽ കർണ്ണാടക സർക്കാരിന്റെ ഭാ​ഗം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.കർണ്ണാടക സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷയത്തിൽ സമയം വേണമെന്ന് ആവശ്യപ്പെതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്. കർണാടക സർക്കാർ മദനിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡൽഹിയിലെ അധികാരത്തർക്ക വിഷയത്തിൽ കേന്ദ്ര ഓർഡിനൻസിന് ഇടക്കാല സ്റ്റേ ഇല്ല

ഡൽഹിയിലെ അധികാരത്തർക്ക വിഷയത്തിൽ കേന്ദ്ര ഓർഡിനൻസിന് ഇടക്കാല സ്റ്റേ ഇല്ല. സുപ്രിംകോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസ് എന്ന ഹർജിയിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിനോട് സുപ്രിം കോടതി നിർദേശിച്ചു. ഇതോടെ വരുന്ന പാർലമെന്റ് സമ്മേളനത്തിൽ നിലവിലുള്ള ഓർഡിനൻസിന് പകരം ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര നീക്കം സജീവമായി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏക സിവിൽ കോഡിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യുഡിഎഫ് ഏകോപനസമിതിയിൽ തീരുമാനം

ഏക സിവിൽ കോഡിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യുഡിഎഫ് ഏകോപനസമിതിയിൽ തീരുമാനം. ജൂലൈ 29ന് തിരുവനന്തപുരത്ത് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. വിവിധ മതമേലധ്യക്ഷന്മാരെ പങ്കെടുപ്പിക്കുന്ന പരിപാടിയിലേക്ക് സിപിഐഎമ്മിനെ ക്ഷണിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.  സിവിൽ കോഡ്, മണിപ്പൂർ കലാപം എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ‘ഷോ’ കാണിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ നാട്ടുകാരോടു ‘ഷോ’ കാണിക്കരുതെന്നു ഭീഷണിപ്പെടുത്തി മന്ത്രിമാര്‍. തിരുവനന്തപുരം ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ മല്‍സ്യബന്ധനത്തിനു പോയി ഒരു മല്‍സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കടലില്‍ കാണാതാകുകയും ചെയ്ത സംഭവത്തില്‍ ദുഖപ്രകടനവുമായി എത്തിയ മന്ത്രിമാരായ ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരെയാണു നാട്ടുകാര്‍ തടഞ്ഞത്. അപകടമേഖലയില്‍ സുരക്ഷാ സംവിധാനം ഒരുക്കാത്തതുമൂലമാണ് അപകടം ആവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിമാരെ തടഞ്ഞത്. പ്രതിഷേധംമൂലം മന്ത്രിമാര്‍ ക്ഷുഭിതരായി മടങ്ങിപ്പോയി. മന്ത്രിമാരെ തടഞ്ഞത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാതെ മാർ ആൻഡ്രൂസ് താഴത്ത്

സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാതെ മാർ ആൻഡ്രൂസ് താഴത്ത്. അസൗകര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം സാവകാശം തേടിയിരിക്കുകയാണ്. എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിൽപ്പനയിൽ കള്ളപ്പണം ഉൾപെട്ടെന്ന പരാതികളിൽ ആണ് ഇഡി നടപടി. നേരത്തെയും മൊഴി എടുക്കലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും മാർ ആൻഡ്രൂസ് താഴത്ത് ഹാജരായിരുന്നില്ല.കേസിൽ സിറോ മലബാർ സഭ മേജർ ആർച്ച്  ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും ഇ ഡി രേഖപ്പെടുത്തും.കേസിൽ പ്രാഥമികമായ മൊഴിയെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി. എന്നാൽ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ സ്വാതന്ത്ര്യമാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാർഡ് ഉടമകൾക്കും അധ്യക്ഷരാകാം

റേഷൻകട വിജിലൻസ് കമ്മിറ്റികളുടെ യോഗങ്ങളിൽ ഇനി ഗ്രാമ, വാർഡ് സഭകൾ നാമനിർദേശം ചെയ്യുന്ന കാർഡ് ഉടമയ്ക്കും അധ്യക്ഷത വഹിക്കാം. ഇതിനായി സംസ്ഥാന ഭക്ഷ്യഭദ്രതാ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചു. മാറ്റം ഒരു മാസത്തിനകം നടപ്പാകും. റേഷൻ കട സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റോ ജനപ്രതിനിധിയോ അധ്യക്ഷത വഹിച്ചാൽ മാത്രമേ ഇതുവരെ യോഗം ചേരാനാകുമായിരുന്നുള്ളൂ.