ശത്രു എത്രയോ വലുതായിക്കോട്ടെ, തങ്ങളുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ് തന്ത്രങ്ങള്‍ മെനഞ്ഞ് ഒന്നായി നിന്ന് ജീവന് കൊടുത്തു പോരാടി സ്വാതന്ത്ര്യ സ്വച്ഛതയിലേക്ക് നീങ്ങിയ പോരാട്ടവീര്യത്തിന്റെ നേര്‍ക്കാഴ്ചയാണിത്. നമ്മുടെ സിരകളെ ത്രസിപ്പിക്കുന്ന ആത്മവിശ്വാസം നിറയ്ക്കുന്ന അതിജീവനത്തിന്റെ കഥയാണിത്. പ്രകൃതിയെയും മണ്ണിനെയും മനുഷ്യരെയും അടുത്തറിഞ്ഞ് ലളിതാഖ്യാനത്തിലൂടെ ആസ്വാദകനുമായി ഹൃദയബന്ധം സ്ഥാപിക്കുന്ന യാത്രാനുഭവ കുറിപ്പുകള്‍ ആണ് ‘വിയറ്റ്നാം സ്കെച്ചുകള്‍’. ‘ചുവപ്പു നദിയുടെ നാട്ടില്‍’. ഹാരിസ് ടി.എം. ജി വി ബുക്സ്. വില 145 രൂപ.
ചുവപ്പു നദിയുടെ നാട്ടില്‍
