Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ സ്ഥിതി ഗുരുതരം

ഹിമാചലിൽ മഴയ്ക്കു നേരിയ കുറവുണ്ടെങ്കിലും ദേശീയപാതയടക്കം വെള്ളത്തിലായി. എൻഡിആർഎഫിന്റെ 12 സംഘങ്ങൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത് 20 പേരാണ്. ഇന്ന് 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.24 മണിക്കൂർ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ്. 400 വിനോദ സഞ്ചാരികൾ പലയിടങ്ങളിലായി കുടുങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 11

◾‘ഷോ’ കാണിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ നാട്ടുകാരോടു ‘ഷോ’ കാണിക്കരുതെന്നു ഭീഷണിപ്പെടുത്തി മന്ത്രിമാര്‍. തിരുവനന്തപുരം ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ മല്‍സ്യബന്ധനത്തിനു പോയി ഒരു മല്‍സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കടലില്‍ കാണാതാകുകയും ചെയ്ത സംഭവത്തില്‍ കാര്യാന്വേഷണവുമായി എത്തിയ മന്ത്രിമാരായ ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരെയാണു നാട്ടുകാര്‍ തടഞ്ഞത്. സുരക്ഷാ സംവിധാനം ഒരുക്കാത്തതുമൂലമാണ് അപകടം ആവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചാണു മന്ത്രിമാരെ തടഞ്ഞത്. പ്രതിഷേധംമൂലം മന്ത്രിമാര്‍ ക്ഷുഭിതരായി മടങ്ങിപ്പോയി. ◾മന്ത്രിമാരെ തടഞ്ഞത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ യുജീന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ പനി ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ പനി ബാധിച്ച് മരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. രണ്ട് മരണം സംശയ പട്ടികയിലാണ്. അതേസമയം, സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് ഇന്ന് പനിക്ക് ചികിത്സ തേടിയത്. 10 പേർക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേരക്കെതിരെ എഫ്ഐആര്‍

ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേരക്കെതിരെ എഫ്ഐആര്‍. മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞതാണ് കേസിനാധാരം. ഫാ. യൂജിൻ പെരേര മാത്രമാണ് കേസിലെ പ്രതി. റോഡ് ഉപരോധിച്ചതിന് മറ്റൊരു കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 ലധികം പേർക്കതിരെയാണ് റോഡ് ഉപരോധിച്ചതിനിന് കേസെടുത്തത്.

Posted inബിസിനസ്സ്

ഇക്വിറ്റി മ്യൂച്വല്‍ഫണ്ട് നിക്ഷേപം 167 ശതമാനം ഉയര്‍ന്നു

കഴിഞ്ഞ മാസം ഇക്വിറ്റി മ്യൂച്വല്‍ഫണ്ട് സ്‌കീമുകളിലെ നിക്ഷേപം 167 ശതമാനം ഉയര്‍ന്ന് 8,637 കോടി രൂപയായതായി മ്യൂച്വല്‍ഫണ്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. സ്മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപമൊഴുക്ക് വര്‍ധിച്ചതാണ് ഇതിനു സഹായകമായത്. തുടര്‍ച്ചയായ 28-ാമത്തെ മാസമാണ് ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തുന്നത്. 3240 കോടി രൂപയായിരുന്നു മേയിലെ ഇക്വിറ്റി ഫണ്ട് നിക്ഷേപം. മൂന്നു മാസത്തിനിടയിലെ ഉയര്‍ന്ന നിക്ഷേപമാണിത്. ന്യൂഫണ്ട് ഓഫര്‍ വഴിയാണ് കൂടുതല്‍ നിക്ഷേപവും എത്തിയത്. മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 44.13 […]

Posted inGeneral

‘ട്രയല്‍ പീരിഡ്’ ട്രെയിലര്‍ പുറത്തിറക്കി

ജെനീലിയ ദേശ്മുഖ്, മാനവ് കൗള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി എന്റര്‍ടെയ്‌നറാണ് ‘ട്രയല്‍ പീരിഡ്’. ആലിയ സെന്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ശക്തി കപൂര്‍, ഷീബ ഛദ്ദ, ഗജ്രാജ് റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. സിങ്കിള്‍ മദറായ അനയുടെ മകന്റെ ആവശ്യപ്രകാരം മുപ്പത് ദിവസത്തേക്ക് താല്‍ക്കാലികമായി ജോലിക്കു വരുന്ന ‘അച്ഛന്റെ’ കഥയാണ് ചിത്രം പറയുന്നത്. ‘അച്ഛന്‍ വാടകയ്ക്ക്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈനും. ജൂലൈ 21ന് ജിയോ സിനിമയിലൂടെ ചിത്രം സൗജന്യമായി സ്ട്രീം ചെയ്യും.

Posted inവിനോദം

ഓസ്‌ട്രേലിയന്‍ മലയാളിയുടെ രചനയില്‍ പിറന്ന ഗാനം ‘അകലുന്ന ജീവന്‍’

  ഓസ്‌ട്രേലിയന്‍ മലയാളിയും സാഹിത്യകാരിയുമായ രേണുകാ വിജയകുമാരന്റെ പുതിയ ഗാനം ‘അകലുന്ന ജീവന്‍’ പുറത്തിറങ്ങി. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഭാവതീവ്രമായ വാക്കുകളാല്‍ വരികള്‍ ചിട്ടപ്പെടുത്തി കണ്ണീരുപ്പുകലര്‍ന്ന ഗാനങ്ങളിലൂടെ ജീവിതത്തിലെ നിസ്സഹായാവസ്ഥയുടെ ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന ‘മരണമേ നീ വിളിക്കുന്നു…’ എന്നാരംഭിക്കുന്ന ഗാനം രേണുകാ വിജയകുമാറിന്റെ യുട്യൂബില്‍ റിലീസ് ചെയ്തു. ഗാനത്തിന്റെ രചനയും ആശയവും തിരക്കഥയും രേണുകാ വിജയകുമാരന്‍ തന്നെയാണ്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണന്‍ ആലപിച്ച ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് മണ്‍മറഞ്ഞ പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ […]

Posted inഓട്ടോമോട്ടീവ്

ഹ്യുണ്ടേയ് എക്സ്റ്റര്‍ വിപണിയില്‍, വില 5.99 ലക്ഷം മുതല്‍!

ഹ്യുണ്ടേയ് ചെറു എസ്‌യുവി എക്സ്റ്റര്‍ വിപണിയില്‍. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎന്‍ജി മോഡലുകളില്‍ ലഭിക്കുന്ന എക്സ്റ്ററിന്റെ വില 5.99 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയാണ്. 1.2 ലീറ്റര്‍ പെട്രോള്‍ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റര്‍ പെട്രോള്‍ എംഎംടിയുടെ വില 7.96 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയുമാണ്. 1.2 ലീറ്റര്‍ സിഎന്‍ജിയുടെ വില 8.23 ലക്ഷം രൂപ […]

Posted inപുസ്തകങ്ങൾ

ചുവപ്പു നദിയുടെ നാട്ടില്‍

ശത്രു എത്രയോ വലുതായിക്കോട്ടെ, തങ്ങളുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ് തന്ത്രങ്ങള്‍ മെനഞ്ഞ് ഒന്നായി നിന്ന് ജീവന്‍ കൊടുത്തു പോരാടി സ്വാതന്ത്ര്യ സ്വച്ഛതയിലേക്ക് നീങ്ങിയ പോരാട്ടവീര്യത്തിന്റെ നേര്‍ക്കാഴ്ചയാണിത്. നമ്മുടെ സിരകളെ ത്രസിപ്പിക്കുന്ന ആത്മവിശ്വാസം നിറയ്ക്കുന്ന അതിജീവനത്തിന്റെ കഥയാണിത്. പ്രകൃതിയെയും മണ്ണിനെയും മനുഷ്യരെയും അടുത്തറിഞ്ഞ് ലളിതാഖ്യാനത്തിലൂടെ ആസ്വാദകനുമായി ഹൃദയബന്ധം സ്ഥാപിക്കുന്ന യാത്രാനുഭവ കുറിപ്പുകള്‍ ആണ് ‘വിയറ്റ്‌നാം സ്‌കെച്ചുകള്‍’. ‘ചുവപ്പു നദിയുടെ നാട്ടില്‍’. ഹാരിസ് ടി.എം. ജി വി ബുക്‌സ്. വില 145 രൂപ.

Posted inആരോഗ്യം

ചര്‍മ രോഗങ്ങളുടെയും തീവ്രത കൂടുന്ന മഴക്കാലം!

ഫംഗസ് അണുബാധയുള്‍പ്പെടെ ഒട്ടുമിക്ക ചര്‍മ രോഗങ്ങളുടെയും തീവ്രത കൂടുന്ന കാലമാണ് മഴക്കാലം. ശരീരത്തില്‍ ഈര്‍പ്പവും വിയര്‍പ്പും തങ്ങിനില്‍ക്കുന്നതാണു കാരണം. വെള്ളത്തില്‍ ഏറെ നേരം ചവിട്ടി നില്‍ക്കുന്നവരില്‍ ‘വളംകടി’യുണ്ടാകും. പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങളുള്ളവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത്തരം അസുഖങ്ങള്‍ പെട്ടെന്നു ബാധിക്കും. ഇതില്‍ നിന്നു രക്ഷപ്പെടാന്‍ കാലുകള്‍ എപ്പോഴും ഡ്രൈ ആക്കി വയ്ക്കണം. നനഞ്ഞ സോക്‌സുകള്‍ മാറാതെ കാലുകള്‍ നനഞ്ഞു തന്നെ ഇരുന്നാല്‍ അണുബാധയുണ്ടാകാം. മഴയില്‍ പതിവായി യാത്ര ചെയ്യുന്നവരുടെ ശരീരത്തില്‍ ഈര്‍പ്പം നിറഞ്ഞു വട്ടച്ചൊറി, പുഴുക്കടി എന്നൊക്കെ […]