Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി നിയമിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുജിസി സുപ്രീം കോടതിയില്‍. പ്രിയ വര്‍ഗീസിനെ നിയമിക്കാമന്ന കേരള ഹൈക്കോടതി വിധി അധ്യാപന പരിചയം വേണമെന്ന യുജിസി ചട്ടത്തിനു വിരുദ്ധമാണെന്നും രാജ്യവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടും പ്ലസ് വണ്‍ പ്രവേശനം നല്‍കാന്‍ കഴിയാത്ത മന്ത്രിമാര്‍ രാജിവച്ചു വീട്ടില്‍ പോകണമെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രിം കോടതി

മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രിം കോടതി. ഇക്കാര്യത്തിനായ് എന്ത് ഉചിതമായ നടപടിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സ്വീകരിയ്ക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. പ്രകോപനപരമായതും തെറ്റായതുമായ പ്രസ്താവനകൾ ഒരു വിഭാഗവും നടത്തരുതെന്നും സുപ്രിം കോടതി നിർദേശിച്ചു.മണിപ്പൂരിലെ വിവിധ സംഘടനകളും സർക്കാരും സമർപ്പിച്ച ഹർജ്ജികൾ ഒരുമിച്ചാണ് സുപ്രിം കോടതി പരിഗണിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരാർ കമ്പനി കരിമ്പട്ടികയിൽ

പാലാരിവട്ടം മേൽപ്പാലം നിർമിച്ച കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി ഉത്തരവിറക്കി.കമ്പനിക്കുണ്ടായിരുന്ന എ ക്ലാസ് ലൈസൻസ് റദ്ദാക്കി. മേൽപ്പാലം നിർമ്മിച്ച ആർ ഡി എസ് പ്രൊജക്ട് കമ്പനിക്കെതിരായാണ് നടപടി.കമ്പനിയുടെ പേരിലോ ബെനാമി പേരിലോ അടുത്ത അഞ്ച് വർഷത്തേക്ക് ടെണ്ടറുകളിൽ പങ്കെടുക്കാനാവില്ല. മേൽപ്പാലം നിർമ്മാണ അപാകത പരിഹരിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സേവനകാലാവധി നീട്ടരുതെന്ന് സുപ്രിംകോടതി

ഇഡി ഡയറക്ടര്‍ സഞ്ജയ്കുമാര്‍ മിശ്രയുടെ സേവനകാലാവധി നീട്ടരുതെന്ന് സുപ്രിംകോടതി. ജൂലൈ 31 വരെ മിശ്ര തൽ സ്‌ഥാനത്ത് തുടർന്നാൽ മതിയെന്നും ഇതിനകം പുതിയ ഡയറക്ടറെ നിയമിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശം. നവംബര്‍ വരെ തുടരണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. കോടതി നിര്‍ദേശമുണ്ടായിട്ടും മൂന്നുതവണയാണ് മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 11

◾എന്റഫോഴ്സ്മെന്റ് ഡയറക്ടര്‍ എസ്.കെ. മിശ്രയുടെ കാലാവധി മൂന്നാം തവണയും നീട്ടിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കണം. ഈ മാസാവസാനം വരെ മിശ്രയ്ക്കു തുടരാമെന്നും കോടതി. ◾പേമാരിയും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും തുടരുന്ന ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി നാല്‍പതോളം മലയാളി വിനോദയാത്രാ സംഘം. സംഘവുമായി ടെലിഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമാണു മണാലിയില്‍ കുടുങ്ങിയിത്. ഗള്‍ഫില്‍നിന്നു വന്ന മലപ്പുറം സ്വദേശികളായ കുടുംബത്തില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളികളിൽ പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹം കണ്ടെത്തി.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മറ്റ് രണ്ടുപേർക്കുള്ള തിരച്ചിൽ തുടരുകയാണ്. അപകടം നടന്ന സ്ഥലത്തുനിന്നും ഏതാനും മീറ്ററുകൾ അകലെ പുലിമുട്ടുകൾക്കിടയിൽ കുരുങ്ങികിടന്ന നിലയിലായിരുന്നു, മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

2017ലാണ് സംസ്ഥാന ലാന്‍റ് ബോ‍ര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍റ് ബോർഡ് ചെയർമാനും പിവി അൻവറും കുടുംബവും കൈവശവെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി നിർദ്ദശം നൽകിയത്. എന്നാൽ സർക്കാർ നടപടികൾ സ്വീകരിക്കാതിരുന്നതോടെ 2022 ജനുവരി 13 ന് വീണ്ടും അഞ്ച് മാസം സാവകാശം നൽകി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശം നൽകി.

Posted inബിസിനസ്സ്

റഷ്യയില്‍ നിന്നും വാങ്ങുന്ന ക്രൂഡ് ഓയിലിന് വില കൂടി

ഉയര്‍ന്ന ഷിപ്പിംഗ് നിരക്കുകള്‍ മൂലം റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില കൂടി. ബാരലിന് 60 യു.എസ് ഡോളറാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് റഷ്യ ചുമത്തിയത്. ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് റഷ്യ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ബാള്‍ട്ടിക് സീ, ബ്ലാക്ക്സീ തുറമുഖങ്ങളില്‍ നിന്ന് പടിഞ്ഞാറന്‍ തീരത്തേക്ക് എണ്ണ കയറ്റിയയക്കുന്നതിന് ബാരലിന് 11 മുതല്‍ 19 ഡോളര്‍ വരെ ഈടാക്കുകയാണ്. ഇത് സാധാരണ നിരക്കിന്റെ ഇരട്ടി വരുന്നു. റഷ്യ-യുക്രയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാന്‍ […]

Posted inടെക്നോളജി

ഇന്‍സ്റ്റഗ്രാമില്‍ ‘ലൈവ് ആക്റ്റിവിറ്റീസ്’ ഫീച്ചര്‍

‘ലൈവ് ആക്റ്റിവിറ്റീസ്’ കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ അവതരിപ്പിച്ചത്. ലോക്ക് സ്‌ക്രീനിലോ നോച്ചിലെ ഡെനാമിക് ഐലന്‍ഡിലോ ഉപയോഗപ്രദമായ വിവരങ്ങള്‍ കാണിക്കുന്ന അപ്‌ഡേറ്റായിരുന്നു അത്. ഈ സംവിധാനം പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം എന്നു റിപ്പോര്‍ട്ട്. ആപ് ലോക്ക് ആണെങ്കിലും ഇനി മീഡിയ, ഇമേജ് അപ്‌ലോഡ് പുരോഗതി അറിയാനാകും. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇടുന്നതില്‍ താല്‍പര്യമുള്ളവര്‍ ആപ് തുറന്നു പുരോഗതി പരിശോധിക്കേണ്ടി വരില്ല. 9ടു5 മാക് ആണ് ഈ വിവരം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഐഒഎസ് 16.1 ലൈവ് ആക്റ്റിവിറ്റി ഫീച്ചറാണത്രെ ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം പരിശോധിക്കുന്നത്. […]

Posted inവിനോദം

അക്ഷയ് കുമാര്‍ നായകനാവുന്ന ചിത്രം ‘ഒഎംജി 2’ ടീസര്‍

അക്ഷയ് കുമാര്‍ നായകനാവുന്ന അടുത്ത ചിത്രം ‘ഒഎംജി 2’ ന്റെ ടീസര്‍ പുറത്തിറങ്ങി. ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്ന ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 11 ആണ് റിലീസ് തീയതി. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ‘ഒഎംജി- ഓ മൈ ഗോഡി’ന്റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. യാമി […]