മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളികളിൽ പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹം കണ്ടെത്തി.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മറ്റ് രണ്ടുപേർക്കുള്ള തിരച്ചിൽ തുടരുകയാണ്. അപകടം നടന്ന സ്ഥലത്തുനിന്നും ഏതാനും മീറ്ററുകൾ അകലെ പുലിമുട്ടുകൾക്കിടയിൽ കുരുങ്ങികിടന്ന നിലയിലായിരുന്നു, മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി
