Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി

പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രിംകോടതിയെ സമീപിച്ചു. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അധ്യാപക പരിചയം പ്രിയയ്ക്കില്ല. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും യു.ജി.സി. ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും സുപ്രിം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ യുജിസി ചൂണ്ടിക്കാട്ടി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് ഇനി വില കുറയും

സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് ഇനി വില കുറയും. സിനിമാ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ തീരുമാനമായി. ഡൽഹിയിൽ ചേർന്ന 50-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതോടെ റെസ്റ്റോറന്റുകളിലെ വിലയ്ക്ക് തിയറ്ററുകളിലും ഇനി ഭക്ഷണം ലഭിക്കും. ഓൺലൈൻ ഗെയിമുകൾക്ക് ജിഎസ്ടി ഏർപ്പെടുത്താനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. ഓൺലൈൻ ഗെയിമുകൾ, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് ജിഎസ്ടി ഏർപ്പെടുത്തും. 28 ശതമാനം ജിഎസ്ടിയാകും ഏർപ്പെടുത്തുക.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകൾ കൂട്ടായ പ്രവര്‍ത്തനം നടത്തണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂര്‍ണ്ണമായും ഒഴിവാക്കാനാവണം. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ടീം […]

Posted inബിസിനസ്സ്

ഫോബ്സ് പട്ടികയില്‍ ഇടം നേടി 4 ഇന്ത്യന്‍ വംശജരും!

സ്വയം പ്രയത്നത്തിലൂടെ സമ്പന്നരായ 100 അമേരിക്കന്‍ വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടി 4 ഇന്ത്യന്‍ വംശജരും. പെപ്സികോ മുന്‍ ചെയര്‍മാന്‍ ഇന്ദ്ര നൂയി, അരിസ്റ്റ നെറ്റ്വര്‍ക് പ്രസിഡന്റും സി.ഇ.ഒയുമായ ജയശ്രീ ഉല്ലാല്‍, സിന്റെല്‍ ഐടി കമ്പനി സഹസ്ഥാപക നീരജ സേത്തി, കോണ്‍ഫ്ലുവെന്റ് ക്ലൗഡ് കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫിസര്‍ നേഹ നാര്‍ഖഡേ എന്നിവരാണ് ഈ പട്ടികയിലുള്ളത്. പട്ടികയില്‍ 15-ാം സ്ഥാനത്തുള്ള 62 വയസുകാരി ജയശ്രീ ഉല്ലാലിന്റെ ആസ്തി 20,000 കോടി രൂപയാണ്. 2008 മുതല്‍ അരിസ്റ്റ […]

Posted inവിനോദം

ഡെസ്‌കില്‍ താളം പിടിച്ച അഭിജിത്ത് ഇനി സിനിമയിലേക്ക്

ടീച്ചര്‍ ക്ലാസില്‍ പാടിയ പാട്ടിന് ഡെസ്‌കില്‍ താളം പിടിച്ച അഭിജിത്ത് ഇനി സിനിമയിലേക്ക്. ഈ കൊച്ചുമിടുക്കന്റെ വീഡിയോ കഴിഞ്ഞ വാരം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിജിത്ത് ആണ് സംഗീതാധ്യാപിക അഞ്ജനയുടെ പാട്ടിനനുസരിച്ച് കൊട്ടിയത്. അഞ്ജന തന്നെ മൊബൈലില്‍ പലര്‍ത്തിയ വീഡിയോ അഭിജിത്തിന്റെ ക്ലാസ് ടീച്ചര്‍ പി അര്‍ഷിതയാണ് പിന്നീട് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസല്‍ ഹുസൈന്‍ കഥയും തിരക്കഥയും […]

Posted inവിനോദം

‘നെപ്പോളിയന്‍’ സിനിമയുടെ ആദ്യ ട്രെയിലര്‍

റിഡ്ലി സ്‌കോട്ട് സംവിധാനം ചെയ്യുന്ന നെപ്പോളിയന്റെ ആദ്യ ട്രെയിലര്‍ എത്തി. ജോക്വിന്‍ ഫീനിക്‌സാണ് ഈ ചരിത്ര സിനിമയില്‍ നെപ്പോളിയനായി എത്തുന്നത്. റിഡ്ലി സ്‌കോട്ടിന്റെ ക്ലാസിക്ക് ചലച്ചിത്രം ഗ്ലാഡിയേറ്ററില്‍ ജോക്വിന്‍ ഫീനിക്‌സ് അവതരിപ്പിച്ച വില്ലന്‍ വേഷം എന്നും ഓര്‍മ്മിപ്പിക്കപ്പെടുന്നതാണ്. അതിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിഡ്ലി സ്‌കോട്ടും ജോക്വിന്‍ ഫീനിക്‌സും ഒന്നിക്കുന്നത്. ഫ്രഞ്ച് കമാന്‍ഡര്‍ എന്ന നിലയില്‍ നിന്നും ഫ്രഞ്ച് ചക്രവര്‍ത്തിയായുള്ള നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ വളര്‍ച്ചയാണ് ചിത്രം അവതരിപ്പിക്കുന്നത്. സോണിയും ആപ്പിളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ട്രെയിലര്‍ 1793-ലെ […]

Posted inഓട്ടോമോട്ടീവ്

ബുള്ളറ്റിന്റെ പുതിയ മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ്

ബുള്ളറ്റിന്റെ പുതിയ മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തുന്നു. ജെ1ബി എന്ന കോഡു നാമത്തില്‍ വികസിപ്പിക്കുന്ന വാഹനം ക്ലാസ്‌ക് 350 ബോബിനൊപ്പം വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. പുതിയ 350 സിസി എന്‍ജിനുമായി എത്തുന്ന ബുള്ളറ്റ് നിലവിലെ വാഹനത്തിന് പകരക്കാരനാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള മേല്‍ക്കൈ വര്‍ധിപ്പിക്കാനാണ് പുതിയ ബുള്ളറ്റ് 350 റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്നത്. പുതിയ ജെ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും വാഹനം നിര്‍മിക്കുക. വലിയ മുന്‍ടയറുകള്‍, കൂടുതല്‍ മികച്ച ബ്രേക്കുകള്‍, ചെറിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കുടുതല്‍ മികച്ച […]

Posted inപുസ്തകങ്ങൾ

ചെല്ലപ്പനാശാരിയും തകരയും ഭരതനും പിന്നെ…

സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു വഴികാട്ടിയാണ് ഈ പുസ്തകം. ഉള്‍ക്കാഴ്ചയുള്ള ഒരു നിര്‍മ്മാതാവിന്റെ കാല്‍പ്പാടുകള്‍ നമുക്കിതില്‍ കാണാം. ഒരു വ്യക്തിയുടെ ജീവിതമാണെങ്കിലും അതിനുള്ളില്‍ ഇതള്‍വിരിയുന്നത് ഒരു കാലഘട്ടത്തിന്റെ സിനിമാചരിത്രം കൂടിയാണ്. തകര, വെങ്കലം, ചകോരം, അഗ്നിസാക്ഷി തുടങ്ങിയ കലാമൂല്യമുള്ള മലയാളചിത്രങ്ങളുടെ നിര്‍മ്മാതാവ് ജീവിതം പറയുന്നു. ഒപ്പം, സിനിമയ്ക്കു പിന്നിലെ ആരും പറയാത്ത ചില കഥകളും. ‘ചെല്ലപ്പനാശാരിയും തകരയും ഭരതനും പിന്നെ…’. ബാബു വി.വി. മാതൃഭൂമി ബുക്‌സ്. വില 178 രൂപ.  

Posted inആരോഗ്യം

ആസ്ത്മ, തണുപ്പുകാലത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം!

തണുപ്പുകാലത്തു ആസ്ത്മ രോഗികള്‍ക്ക് രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്. ശ്വാസംമുട്ടല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോള്‍ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാകാം. അതേസമയം, എല്ലാ ശ്വാസതടസ്സ പ്രശ്നങ്ങളും ആസ്ത്മയുടേതല്ല എന്നും വിദഗ്ധര്‍ പറയുന്നു. ചില കാര്യങ്ങള്‍ ആസ്ത്മയുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. അടിസ്ഥാനപരമായി കൈകളുടെ ശുചിത്വം ഉറപ്പാക്കുക. ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക. ആസ്ത്മയുള്ളവരുടെ കിടപ്പുമുറി […]

Posted inലേറ്റസ്റ്റ്

കോടീശ്വരനായ പിച്ചക്കാരന്‍

ലോകത്തെ ഏറ്റവും ആസ്തിയുള്ള കോടീശ്വരനെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്. 21,100 കോടി ഡോളര്‍ ആസ്തിയുള്ള ബെര്‍ണാര്‍ഡ് ആര്‍നോള്‍ട്ടും 18,000 കോടി ഡോളര്‍ ആസ്തിയുള്ള ഇലോണ്‍ മസ്‌കുമാണ് ലോക കോടീശ്വരന്മാരില്‍ ഏറ്റവും മുന്നിലുള്ളത്. എന്നാല്‍ ലോകത്തെ ഏറ്റവും ആസ്തിയുള്ള ഭിക്ഷക്കാരനെ കണ്ടിട്ടുണ്ടോ. വരൂ, നമുക്കു പരിചയപ്പെടാം. ഇദ്ദേഹം ഇന്ത്യയിലാണ്. മുംബൈ തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന ഭാരത് ജെയിന്‍. ഏഴര കോടി രൂപയാണ് ഇയാള്‍ ഭിക്ഷാടനത്തിലൂടെ സമ്പാദിച്ചത്. പ്രതിമാസ വരുമാനം 60,000 മുതല്‍ 75,000 രൂപ വരെയാണ്. മുംബൈയില്‍ ഒന്നേകാല്‍ കോടി […]