ലോകത്തെ ഏറ്റവും ആസ്തിയുള്ള കോടീശ്വരനെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്. 21,100 കോടി ഡോളര്‍ ആസ്തിയുള്ള ബെര്‍ണാര്‍ഡ് ആര്‍നോള്‍ട്ടും 18,000 കോടി ഡോളര്‍ ആസ്തിയുള്ള ഇലോണ്‍ മസ്കുമാണ് ലോക കോടീശ്വരന്മാരില് ഏറ്റവും മുന്നിലുള്ളത്. എന്നാല്‍ ലോകത്തെ ഏറ്റവും ആസ്തിയുള്ള ഭിക്ഷക്കാരനെ കണ്ടിട്ടുണ്ടോ. വരൂ, നമുക്കു പരിചയപ്പെടാം. ഇദ്ദേഹം ഇന്ത്യയിലാണ്. മുംബൈ തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന ഭാരത് ജെയിന്. ഏഴര കോടി രൂപയാണ് ഇയാള്‍ ഭിക്ഷാടനത്തിലൂടെ സമ്പാദിച്ചത്. പ്രതിമാസ വരുമാനം 60,000 മുതല്‍ 75,000 രൂപ വരെയാണ്. മുംബൈയില്‍ ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന രണ്ടു കിടപ്പുമുറികളുള്ള ആഡംബര ഫ്ളാറ്റ് സ്വന്തമായുണ്ട്. കൂടാതെ താനെയില്‍ വാടകക്കു നല്കുന്ന രണ്ടു കടമുറികളുമുണ്ട്. ഇതില്‍ നിന്ന് പ്രതിമാസം 30,000 രൂപ വരുമാനവുമുണ്ട്. ഛത്രപതി ശിവാജി ടെര്‍മിനല്‍സ്, ആസാദ് മൈതാനം തുടങ്ങിയ പ്രദേശങ്ങളിലാണ് ഭാരത് ജെയിന് ഭിക്ഷ യാചിക്കുന്നത്. കോടീശ്വരനാണെങ്കിലും ഭാരത് ജെയിന് ഭിക്ഷാടനം തുടരുകയാണ്. പ്രതിദിനം പത്തു മണിക്കൂറിനകം 2500 രൂപ പിരിഞ്ഞുകിട്ടും. പരേലിലെ ഡ്യൂപ്ലക്സ് വസതിയിലാണ് ഭരത് ജെയിനും കുടുംബവും താമസിക്കുന്നത്. ഭാര്യയും രണ്ട് ആണ്മക്കളും സഹോദരനും പിതാവും അടങ്ങുന്നതാണ് കുടുംബം. കുട്ടികള്‍ കോണ്‍വെന്റ് സ്കൂളിലാണ് പഠിക്കുന്നത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ സ്റ്റേഷനറി സ്റ്റോര്‍ നടത്തുന്നുണ്ട്. ഭിക്ഷാടനം അവസാനിപ്പിക്കണമെന്നു കുടുംബം ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ഒരുക്കമല്ല. സീ ന്യൂസാണ് ഈ വിശേഷം പുറത്തുവിട്ടത്.
കോടീശ്വരനായ പിച്ചക്കാരന്
