സി പിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു. പരാതിക്കാരിയായ വനിതാ നേതാവിന്റെ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സമിതി പൂർത്തിയാക്കി. അഭിഭാഷക കൂടിയായ വനിതാ നേതാവാണ് സുരേഷ് ബാബുവിനെതിരെ പരാതി നൽകിയത്. പരാതിക്ക് ആധാരമായി ശക്തമായ ഡിജിറ്റൽ തെളിവുകളും യുവതി സമർപ്പിച്ചതായാണ് വിവരം.
ഇ എൻ സുരേഷ് ബാബുവിനെതിരെ നടപടികളുമായി സിപിഎം
