ബെംഗളുരുവിൽ മലയാളിയായ ടെക് കമ്പനി സിഇഒയെയും എംഡിയെയും വെട്ടിക്കൊന്ന ഇൻസ്റ്റഗ്രാം താരം ജോക്കർ ഫെലിക്സും കൂട്ടാളികളും അറസ്റ്റിലായതിനെ തുടർന്ന് ഇരട്ടക്കൊലപാതകം ക്വട്ടേഷനാണെന്ന് ബെംഗളൂരു പൊലീസ്. ഹെബ്ബാളിൽ തന്നെയുള്ള ജിനെറ്റ് ഉടമ അരുൺ കുമാർ ആസാദിനെ ഇന്നലെ അർദ്ധരാത്രിയോടെ ബെംഗളുരു വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ബിസിനസ് വൈരാഗ്യം കൊണ്ട് ഇയാൾ ജോക്കർ ഫെലിക്സ് എന്ന പേരിൽ അറിയപ്പെടുന്ന ശബരീഷിന് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
ഹർജികൾ അടുത്ത മാസം പതിനാറിലേക്ക് മാറ്റി
കണ്ണൂർ ജില്ലാ പഞ്ചായത്ത്, സംസ്ഥാനബാലാവകാശ കമ്മീഷൻ എന്നിവരുടെ ഹർജികൾ അടുത്ത മാസം പതിനാറിലേക്ക് മാറ്റി. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നും കണ്ണൂർജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഹർജിയുടെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് മൃഗസ്നേഹികളുടെ സംഘടനകൾ കോടതിയെ അറിയിച്ചു. തുടർന്ന് എല്ലാ കക്ഷികൾക്കും ജില്ലാ പഞ്ചായത്തിന്റെ ഹർജികൾ നൽകാൻ കോടതി നിർദ്ദേശം നൽകി.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 12
◾മൂവാറ്റുപുഴയില്‍ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയതു ഭീകര പ്രവര്‍ത്തനമാണെന്നും കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരാണെന്നും എന്‍ഐഎ കോടതി. സജില്‍, പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരാണു കുറ്റക്കാര്‍. ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നീ അഞ്ചു പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ പ്രസ്താവിക്കും. ഇവരുടെ ജാമ്യം റദ്ദാക്കി കാക്കനാട് ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി അശമന്നൂര്‍ സവാദ് ഇപ്പോഴും […]
ശതകോടീശ്വര പട്ടികയില്‍ ഇനി ബൈജു രവീന്ദ്രന്‍ ഇല്ല!
പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഇനി ശതകോടീശ്വര പട്ടികയില്‍ ഉണ്ടാകില്ലെന്ന് ഫോബ്സ് റിപ്പോര്‍ട്ട്. 100 കോടി ഡോളര്‍ (ഏകദേശം 8,000 കോടി രൂപ) ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്‍മാരായി കണക്കാക്കുക. 2022 ഒക്ടോബറില്‍ ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയില്‍ 28,800 കോടി രൂപയുടെ ആസ്തിയുമായി 54-ാം സ്ഥാനത്തായിരുന്നു ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും. അധികം താമസിയാതെ പട്ടികയില്‍ 35-ാം സ്ഥാനത്തുള്ള പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയെ മറികടന്ന് ബൈജൂസ് […]
മൊബൈല്‍ നമ്പര്‍ നല്‍കി വാട്‌സ്ആപ്പ് വെബ് ലോഗിന്‍ ചെയ്യാം!
വെബ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. സാധാരണയായി വാട്‌സ്ആപ്പ് വെബ് വേര്‍ഷനില്‍ ലോഗിന്‍ ചെയ്യാനായി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാറാണ് പതിവ്. എന്നാല്‍, വളരെ എളുപ്പത്തില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പരീക്ഷിക്കുന്നത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയാത്ത അവസരത്തില്‍ ഉപയോഗപ്രദമാകുന്ന തരത്തിലാണ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് വികസിപ്പിക്കുന്നത്. ലിങ്ക്ഡ് ഡിവൈസ് മെനുവില്‍ നിന്നും ഈ ഫീച്ചര്‍ തിരഞ്ഞെടുത്ത ശേഷം, മൊബൈല്‍ […]
‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമെത്തി, ‘ആല്‍മര കാക്ക’
കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആല്‍മര കാക്ക’ റിലീസ് ചെയ്തു. മനു മന്‍ജിത്തിന്റെ വരികളുടെ സംഗീത സംവിധാനം ജേക്ക്‌സ് ബിജോയിയാണ്. അഖില്‍ ജെ ചന്ദ് ആലപിച്ച ഗാനം ‘സരിഗമ മലയാളം’ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം ‘ലവ് യു മുത്തേ…’ ഓണ്‍ലൈനില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു. സെന്ന ഹെഗ്ഡേ സംവിധാനം നിര്‍വ്വഹിച്ച ചിത്രം ജൂലൈ 14 മുതല്‍ തീയറ്ററുകളിലെത്തും. ദീപു പ്രദീപിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഇതാദ്യമായി ആണ് […]
40 കോടിയില്‍ ടൊവിനോ, ഭാവന ചിത്രം ‘നടികര്‍ തിലകം’
ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരത്തിന്റെ കഥ പറയുന്ന ‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ലാല്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 40 കോടിയോളം മുതല്‍ മുടക്കില്‍ അന്‍പതോളം വരുന്ന അഭിനേതാക്കളെ അണിനിരത്തിയാണ് ചിത്രത്തിന്റെ അവതരണം. കൊച്ചി, ഹൈദരാബാദ്, കശ്മീര്‍, ദുബായ് എന്നിവിടങ്ങളാണ് ലൊക്കേഷന്‍സ്. സൂപ്പര്‍താരമായ ഡേവിഡ് പടിക്കലിന്റെ അഭിനയ ജീവിതത്തില്‍ അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സംഭവങ്ങളും അതു തരണം ചെയ്യാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഭാവനയാണ് നായിക. സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, […]
എക്സ്റ്ററിന് ഇതുവരെ ലഭിച്ചത് 10000 ബുക്കിങ്ങുകള്‍!
ഹ്യുണ്ടേയ്യുടെ ചെറു എസ്‌യുവി എക്സ്റ്ററിന് ഇതുവരെ ലഭിച്ചത് 10000 ബുക്കിങ്ങുകള്‍. മെയ് എട്ടിന് ആദ്യ പ്രദര്‍ശനം നടത്തിയ എക്സ്റ്റിന്റെ ബുക്കിങ്ങും ആരംഭിച്ചിരുന്നു. രണ്ടു മാസത്തിനുള്ളിലാണ് എക്സ്റ്ററിന് 10000 ബുക്കിങ്ങ് ലഭിച്ചത്. ടാറ്റ പഞ്ചും മാരുതി സുസുക്കി ഇഗ്നിസുമായി മത്സരിക്കുന്ന എക്സ്റ്റിന്റെ വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപയാണ്. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎന്‍ജി മോഡലുകളില്‍ എക്സ്റ്റര്‍ ലഭിക്കും. 1.2 ലീറ്റര്‍ പെട്രോള്‍ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയും […]
മരണത്തിന്റെ തിരക്കഥ
ഗോവയില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെട്ട് നാട്ടിലെത്തി, യാദൃച്ഛികമായി സൂപ്പര്‍താരമാകുന്ന ലീല. അവളിലെ നടിയെ കണ്ടെത്തുന്ന സംവിധായകന്‍ ഫ്രെഡ്ഡി. ഭൂതകാലത്തില്‍ ഉപേക്ഷിച്ച പലതും വീണ്ടും വിലങ്ങുതടിയാകുമ്പോള്‍ അതിനെ പാടേ പിഴുതുകളയുക എന്നതു മാത്രമേ പരിഹാരമുള്ളൂ. ഫ്രെഡ്ഡിയുടെ ഏറ്റവും മികച്ച തിരക്കഥയില്‍ ലീല എക്കാലത്തെയും മികച്ച അഭിനയപ്രകടനം കാഴ്ചവെക്കാന്‍ തീരുമാനിക്കുന്നു. അവിചാരിതമായുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ പുതിയ കഥാഗതികളിലേക്ക് തിരിയുമ്പോള്‍ കഥയിലെ കഥ കെണ്ടത്താന്‍ അദ്ദേഹം രംഗപ്രവേശം ചെയ്യുന്നു, ഡിറ്റക്ടീവ് ശിവശങ്കര്‍ പെരുമാള്‍. ‘മരണത്തിന്റെ തിരക്കഥ’. അന്‍വര്‍ അബ്ദുള്ള. മാതൃഭൂമി ബുക്‌സ്. വില 280 […]
ഹൃദ്രോഗ സാധ്യത ഒഴിവാക്കാന്‍ കഴിക്കാം ആറ് ഭക്ഷണങ്ങള്‍!
ആറ് തരം ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കാത്തവര്‍ക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. ഹോള്‍ ഫാറ്റ് പാലുല്‍പന്നങ്ങള്‍, കടല്‍ മത്സ്യം, പയര്‍വര്‍ഗങ്ങള്‍, നട്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നീ ഭക്ഷണങ്ങളുടെ അസാന്നിധ്യമാണ് ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നത്. ഈ ഭക്ഷണങ്ങള്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും പഠനം വിലയിരുത്തുന്നു. ഹാമില്‍ട്ടണ്‍ ഹെല്‍ത്ത് സയന്‍സസിലെയും മക് മാസ്റ്റര്‍ സര്‍വകലാശാലയിലെയും പോപ്പുലേഷന്‍ റിസര്‍ച്ച് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. സംസ്‌കരിക്കാത്ത മാംസവും ധാന്യങ്ങളും പരിമിതമായ തോതില്‍ മാത്രമേ […]
