ബെംഗളുരുവിൽ മലയാളിയായ ടെക് കമ്പനി സിഇഒയെയും എംഡിയെയും വെട്ടിക്കൊന്ന ഇൻസ്റ്റഗ്രാം താരം ജോക്കർ ഫെലിക്സും കൂട്ടാളികളും അറസ്റ്റിലായതിനെ തുടർന്ന് ഇരട്ടക്കൊലപാതകം ക്വട്ടേഷനാണെന്ന് ബെംഗളൂരു പൊലീസ്. ഹെബ്ബാളിൽ തന്നെയുള്ള ജിനെറ്റ് ഉടമ അരുൺ കുമാർ ആസാദിനെ ഇന്നലെ അർദ്ധരാത്രിയോടെ ബെംഗളുരു വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ബിസിനസ് വൈരാഗ്യം കൊണ്ട് ഇയാൾ ജോക്കർ ഫെലിക്സ് എന്ന പേരിൽ അറിയപ്പെടുന്ന ശബരീഷിന് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
ഇരട്ടക്കൊലപാതകം ക്വട്ടേഷനാണെന്ന് ബെംഗളൂരു പൊലീസ്
