ക്ലോഡ് എഐ ടൂള്‍ ഉപയോക്താക്കളുടെ പിസികളിലോ ലാപ്‌ടോപ്പുകളിലോ മാല്‍വെയര്‍ ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആന്ത്രോപിക്. ‘ഇന്‍ഫോസ്റ്റീലര്‍’ എന്ന മാല്‍വെയറിനെക്കുറിച്ചാണ് ക്ലോഡ് ഉപയോക്താക്കളില്‍ പലര്‍ക്കും എഐ കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഹാക്കര്‍മാര്‍ക്ക് ഉപയോക്താവിന്റെ എല്ലാ വിവരങ്ങളിലേക്കും അക്കൗണ്ട് വിശദാംശങ്ങളിലേക്കും പ്രവേശനം ലഭിക്കാന്‍ അനുമതി നല്‍കുന്ന മാല്‍വെയറാണിത്. ഉപയോക്താവിന്റെ ക്ലോഡ് അക്കൗണ്ട് ഉപയോഗിക്കാനും ഇത് ഹാക്കര്‍മാരെ അനുവദിച്ചേക്കാം. മാല്‍വെയര്‍ ബാധയെത്തുടര്‍ന്ന് ക്ലോഡ് ഉപയോഗ പരിധി അതിവേഗം തീര്‍ന്നേക്കാം. ബാങ്കിങ്, ജോലി, ക്ലൗഡ് സേവനങ്ങള്‍ എന്നിവയ്ക്കുള്ള മറ്റ് പാസ്വേഡുകള്‍ അപ്‌ഡേറ്റ് ചെയ്യാനും, ബ്രൗസറില്‍ പേയ്‌മെന്റ് വിശദാംശങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കാനും കമ്പനി നിര്‍ദ്ദേശിക്കുന്നു.
ക്ലോഡ് എഐ ഉപയോക്താക്കള്‍ക്ക് മാല്‍വെയര്‍ മുന്നറിയിപ്പ്
