മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരന്‍ – കരീന കപൂര്‍ ചിത്രം ‘ദായ്‌റ’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 18നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രത്തില്‍ രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഒരു കുറ്റകൃത്യത്തിന് പിന്നാലെ നടക്കുന്ന അന്വേഷണമാണ് പ്രധാനമായും പറയുന്നത്. കേസന്വേഷണത്തിനിടെ രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നീതിയെ സമീപിക്കുന്നത് രണ്ട് വ്യത്യസ്ത രീതികളിലാണ്. ഡി.സി.പി. അജൂനി കോഹ്ലിയായി കരീന കപൂര്‍ ഖാനും ഡി.സി.പി. രമണ്‍ കുമാറായി പൃഥ്വിരാജ് സുകുമാരനുമാണ് എത്തുന്നത്. ജിതേന്ദ്ര ജോഷി, ക്ഷിതി ജോഗ്, കന്‍വല്‍ജീത് സിങ്, സന്ദീപ് കുല്‍ക്കര്‍ണി, തൃപ്തി ഖാംകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
