രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷന്‍ തില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ‘ലോ ആന്റ് ഓര്‍ഡര്‍’ എന്ന ചിത്രം സെപ്റ്റംബര്‍ 18ന് പ്രദര്‍ശനത്തിനെത്തുന്നു. നീതിനിര്‍വ്വഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ചു ചെറുപ്പക്കാരും അവരുടെ മാര്‍ഗദര്‍ശിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റേയും ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. രഞ്ജിത്തിന്റെ തന്നെ ബ്‌ളാക്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രവുമായി മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുവാന്‍ എത്തുന്നു. ജോര്‍ജ്സാര്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേഷകപ്രശംസ പിടിച്ചു പറ്റിയ പ്രകാശ് വര്‍മ്മയും ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ച വച്ച അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
