കൊല്‍ക്കത്ത മുംബൈ ഡല്‍ഹി ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമ, രാഷ്ട്രീയം, ബിസിനസ്, മോഡലിംഗ് എന്നിവയുടെ നിഗൂഢവും ദുരൂഹവുമായ സാമ്രാജ്യങ്ങളെക്കുറിച്ച് ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന മനോഹരമായ നോവല്‍. സന റുബീനയുടെ പുതുതലമുറ നോവല്‍ അപസര്‍പ്പകകഥപോലെ പിടിച്ചിരുത്തി വായിപ്പിക്കുന്നു. സമകാലിക സ്ത്രീപുരുഷബന്ധങ്ങളുടെ നിഗൂഢതകളിലേക്കുള്ള ഉദ്വേഗം നിറഞ്ഞ പര്യവേക്ഷണമാണ് ഈ നോവല്‍. ആഗോളവും അഖിലേന്ത്യവുമായ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട അപൂര്‍വം മലയാള നോവലുകളിലൊന്ന്. വായനക്കാര്‍ക്കിതു കാഴ്ചവയ്ക്കുന്നത് ഹൃദ്യമായ ഒരു വികാരസാമ്രാജ്യമാണ്. ‘നീലച്ചിറകുള്ള മൂക്കുത്തി’. സന റുബീന. മനോരമ ബുക്‌സ്. വില 340 രൂപ.
