Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാര്‍ശ ധനവകുപ്പ് തള്ളി

തിരുവോണം ബംപര്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം ധനവകുപ്പ് പരിശോധിച്ചതിനെ തുടർന്ന് നിലവിലെ സമ്മാനത്തുകയായ 25 കോടി തന്നെ ഇത്തവണയും തുടര്‍ന്നാല്‍ മതിയെന്ന് ധനവകുപ്പ് തീരുമാനിച്ചു. സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വില കൂട്ടേണ്ടി വരുമെന്നതാണ് കാരണം എന്നാണ് റിപ്പോർട്ട്.500 രൂപ തന്നെയാകും ഇത്തവണയും ടിക്കറ്റ് വില.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 13

◾സംസ്ഥാനത്തെ കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അനുമതിയില്ലാതെ വിസ്തീര്‍ണം കൂട്ടിയ കെട്ടിടങ്ങളുടെ പിഴത്തുക നികുതിയുടെ അമ്പതു ശതമാനമായി വര്‍ധിപ്പിക്കും. മൂവായിരം ചതുരശ്രയടിയിലേറെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കു ചുമത്തിയിരുന്ന ലക്ഷ്വറി ടാക്സിന്റെ പേര് അഡീഷണല്‍ ടാക്സ് എന്നാക്കും. ലക്ഷ്വറി ടാക്സ് കേന്ദ്ര സര്‍ക്കാരിനുള്ളതാണ്. അഡീഷണല്‍ ടാക്സ് എന്നു പേരു മാറ്റിയാല്‍ നികുതിത്തുക സംസ്ഥാന സര്‍ക്കാരിനു സ്വന്തമാക്കാം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാര്‍ക്കു പിഴ ചുമത്തുന്നതിനുള്ള അധികാരപരിധി പതിനായിരം രൂപയില്‍നിന്ന് ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനിച്ചു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ എൽപി-യുപി വിഭാഗങ്ങൾക്ക് നാളെ അവധി

ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ എൽപി-യുപി വിഭാഗങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ക്യാമ്പുകൾ പ്രവർത്തിക്കുന്നിടത്ത് ഹെസ്കൂൾ മുതലുള്ള ക്ലാസുകൾ നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദേശം നൽകി. ജില്ലയിൽ നിലവിൽ 44 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരാണ് പത്തനംതിട്ടയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

Posted inബിസിനസ്സ്

കുതിച്ചുയര്‍ന്ന് റീട്ടെയില്‍ പണപ്പെരുപ്പം!

തക്കാളി ഉള്‍പ്പെടെ നിരവധി പച്ചക്കറികള്‍ക്കും ഭക്ഷ്യോത്പന്നങ്ങള്‍ക്കും വില കത്തിക്കയറിയതോടെ വീണ്ടും കുതിച്ചുയര്‍ന്ന് ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം. മേയില്‍ രണ്ടുവര്‍ഷത്തെ താഴ്ചയായ 4.25 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനത്തിലേക്കാണ് കുതിച്ചെത്തിയത്. മേയില്‍ 2.91 ശതമാനമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം 4.49 ശതമാനമായി കുത്തനെ കൂടിയതാണ് കഴിഞ്ഞമാസം മുഖ്യ തിരിച്ചടിയായത്. ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 4.17 ശതമാനത്തില്‍ നിന്നുയര്‍ന്ന് 4.72 ശതമാനത്തിലെത്തി. നഗരങ്ങളിലെ പണപ്പെരുപ്പം 4.27ല്‍ നിന്ന് 4.96 ശതമാനമായും ഉയര്‍ന്നത് കനത്ത ആശങ്കയാണ്. ഏപ്രിലില്‍ 5.63 ശതമാനമായിരുന്ന […]

Posted inവിനോദം

‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യിലെ ഗാനം

രണ്‍വീര്‍ സിംഗ് നായകനാകുന്ന പുതിയ ചിത്രമാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ജയാ ബച്ചന്‍, ധര്‍മേന്ദ്ര, ശബാന ആസ്മി തുടങ്ങിയവരും ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യില്‍ വേഷമിടുന്നത്. ‘വാട്ട് ഝുംക’ എന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ സംവിധാനം. ജൂലൈ 28നാണ് ചിത്രത്തിന്റെ റിലീസ്. മാനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മദന്‍ മോഹന്‍, പ്രിതം എന്നിവരുടെ സംഗീതത്തില്‍ അമിതാഭ് ബട്ടാചാര്യയുടെ […]

Posted inവിനോദം

ബംഗ്ലാദേശ് ചിത്രം ‘ഹവാ’ സോണി ലിവ്വില്‍

ബംഗ്ലാദേശ് ചിത്രം ‘ഹവാ’ സോണി ലിവ്വില്‍ റിലീസിനെത്തി. 95-ാമത് ഓസ്‌കറിലേക്കുള്ള ബംഗ്ലാദേശിന്റെ ഔദ്യോഗിക ചിത്രം കൂടിയായിരുന്നു ഇത്. മെജ്ബൗര്‍ റഹ്മാന്‍ സുമോന്‍ ആണ് സംവിധാനം. ചഞ്ചല്‍ ചൗരി, നഫിസ തുഷി, സരിഫുള്‍ റാസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വലയില്‍ ഒരു പെണ്‍കുട്ടി കുടുങ്ങുന്നു. നടുക്കടലില്‍ ആ പെണ്‍കുട്ടിയും ആറ് മത്സ്യത്തൊഴിലാളികളും മാത്രം. തുടര്‍ന്ന് ആ ബോട്ടില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.  

Posted inഓട്ടോമോട്ടീവ്

ടെസ്‌ലയില്‍ ടെസ്റ്റ് ഡ്രൈവര്‍മാര്‍ക്ക് അവസരം!

ടെസ്‌ലയില്‍ ടെസ്റ്റ് ഡ്രൈവര്‍മാര്‍ക്ക് അവസരം. മണിക്കൂറില്‍ 18 ഡോളര്‍ (1480 രൂപ) മുതല്‍ 48 ഡോളര്‍ (3950 രൂപ) വരെയാണ് ശമ്പളം. മൂന്നു മാസം നീളുന്ന ടെസ്റ്റ് ഡ്രൈവ് ജോലിയില്‍ ശമ്പളത്തോടൊപ്പം മറ്റു ആനുകൂല്യങ്ങളും ലഭിക്കും എന്നാണ് അമേരിക്കന്‍ വെബ് സൈറ്റുകളില്‍ പറയുന്നത്. ഓസ്റ്റിന്‍, ഡെന്‍വര്‍, ടെക്‌സസ്, കൊളറാഡോ, ബ്രൂക്ലിന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളിലാണ് ടെസ്റ്റ് ഡ്രൈവര്‍മാരെ ക്ഷണിച്ചിരിക്കുന്നത്. ക്ലീന്‍ ഡ്രൈവിങ് റെക്കോര്‍ഡും സുരക്ഷിതമായ ഡ്രൈവിങ് ശീലവും നാലുവര്‍ഷത്തെ ഡ്രൈവിങ് പരിചയവുമുള്ള ആര്‍ക്കും അപേക്ഷിക്കാം എന്നാണ് ടെസ്ല […]

Posted inപുസ്തകങ്ങൾ

ഉയിരടയാളങ്ങള്‍

ചരിത്രവും രാഷ്ട്രീയവും വ്യക്തി ജീവിതങ്ങളില്‍ സന്നിവേശിപ്പിച്ച് നോവല്‍ എന്ന സാഹിത്യരൂപത്തെ പുതുക്കിപ്പണിഞ്ഞ മിലന്‍ കുന്ദേരയുടെ പ്രശസ്തമായ നോവലായിരുന്നു ‘ദി അണ്‍ബെയറബിള്‍ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്’ (ഉയിരടയാളങ്ങള്‍). ഏഴു സ്വതന്ത്രഭാഗങ്ങളായി രചിക്കപ്പെട്ടിരിക്കുന്ന നോവല്‍ പ്രണയവും രതിയും രാഷ്ട്രീയവും ഹാസ്യവും നേിറച്ചുവച്ച ഓര്‍മ്മകളുടെ ചരിത്രപുസ്തകമായി ലോകം മുഴുവന്‍ വായിച്ചു. ഇണങ്ങിച്ചേരാത്ത പ്രേമത്തിന്റെയും വിശ്വാസ വഞ്ചനയുടെയും കഥ. വായനക്കാരനെ സ്വന്തം ജീവിതത്തെയും നിലപാടുകളെയും കുറിച്ച് പുനര്‍ വിചാരണ നടത്താന്‍ പ്രേരിപ്പിക്കുന്ന കൃതി. ആത്മാവിന്റെയും ഉടലിന്റെയും മോഹങ്ങളും മോഹഭംഗങ്ങളും കോര്‍ത്തിണക്കിയിരിക്കുന്ന ഒരപൂര്‍വ്വ നോവല്‍. […]

Posted inആരോഗ്യം

അമിതമായി ചൂടുള്ള പാനീയങ്ങള്‍ ക്യാന്‍സറിന് കാരണമാകും!

അമിതമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകുമെന്ന് പഠനം. ലോകാരോഗ്യ സംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചൂടുള്ള ഭക്ഷണമോ വെള്ളമോ എന്ത് കിട്ടിയാലും അല്‍പമൊന്ന് തണുത്ത ശേഷം കഴിക്കുന്നതാണ് നല്ലതെന്നാണ് പഠനം പറയുന്നത്. തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്നിട്ട് മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ. ചൂടുള്ള പാനീയങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലെഡ്, പരിസരമലീനീകരണം തുടങ്ങി ക്യാന്‍സറിലേക്ക് നയിച്ചേക്കാവുന്ന ക്ലാസ് 2 എ പട്ടികയിലാണ്. സ്ഥിരമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ […]

Posted inലേറ്റസ്റ്റ്

വിറപ്പിച്ച് ഒരു പരുന്ത്

ശാന്തമായ മുറിയിലിരുന്ന് സംഗീതം കേള്‍ക്കുകയും സംഗീതം ആലപിക്കുകയും ചെയ്യുന്നതു മനസിനു സന്തോഷവും സമാധാനവും പകരും. നിക്കി കുന്ദന്‍മല എന്ന യുവതിയും അങ്ങനെയൊരു മൂഡില്‍ മുറിക്കുള്ളില്‍ ഇരുന്ന് ഗിറ്റാര്‍ വായിക്കുകയാണ്. ഗിറ്റാന്‍ വായിക്കുന്നതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്യുന്നുണ്ട്. ഗിറ്റാന്‍ വായന തുടങ്ങി അല്‍പം കഴിഞ്ഞപ്പോഴേക്കും ഒരു കതകു തുറന്ന ജനലില്‍ ഒരു പരുന്ത് വന്നിരുന്നു. പുറംതിരിഞ്ഞ് ഇരിക്കുകയായിരുന്ന നിക്കി അതു കണ്ടില്ല. ഗിറ്റാര്‍ വായന തുടരുന്നതിനിടെ വളര്‍ത്തുനായ ജനലില്‍ അതിക്രമിച്ചു കയറിയ പരുന്തിനെതിരേ കുരച്ചു പ്രതിഷേധിക്കാന്‍ തുടങ്ങി. അപ്പോഴും […]