കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഈ മാസം 20 നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. സർക്കാർ ധനസഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് […]
അതീവ ജാഗ്രതയിൽ ദില്ലി
ദില്ലിയിലെ പ്രധാന റോഡുകൾ നദിക്ക് സമാനമായ സ്ഥിതിയിലാണ്. അണക്കെട്ടുകളിൽ നിന്ന് കൂടൂതൽ വെള്ളം എത്തിയതോടെ യമുന നദിയിൽ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയിരിക്കുകയാണ്. ഗതാഗതം പ്രധാന പാതകളിൽ തടസപ്പെട്ടു. നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം പലയിടത്തും നിലച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയുടെ സമീപ പ്രദേശങ്ങളും മുങ്ങി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാൻ കാരണം
മൂന്ന് പ്രതികൾക്ക് ജീവപര്യന്ത്യം
മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിൽ സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്.സജിൽ നാസർ, നജീബ് എന്നീ മൂന്നു പ്രതികൾക്ക് ജീവപര്യന്തവും നൗഷാദ്, അയൂബ്,മൊയ്തീൻ കുഞ്ഞ് എന്നിവർക്ക് മൂന്നു വർഷം തടവുശിക്ഷയും ലഭിച്ചു. വധശ്രമം, ഭീകരപ്രവർത്തനം ഗൂഡാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ശിക്ഷ കുറഞ്ഞോ കൂടിയോ എന്നു ചർച്ച ചെയ്യേണ്ടത് നിയമ പണ്ഠിതരെന്നും അന്ധവിശ്വാസവും ജാതീയ വിഭാഗീയതകളും ഇല്ലാത്ത ലോകമാണ് തന്റെ സ്വപ്നമെന്നും പ്രൊഫസർ പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 13
◾സില്‍വര്‍ ലൈന്‍ പദ്ധതിക്ക് മെട്രോമാന്‍ ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു മുന്നോട്ടു പോകാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകാതെത്തന്നെ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയില്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. കെ റെയില്‍ കോര്‍പറേഷന്റെ അഭിപ്രായം തേടിയശേഷമാകും ചര്‍ച്ച. കാര്യമായ ഭൂമി ഏറ്റെടുക്കല്‍ ഇല്ലാത്ത പദ്ധതിക്ക് എതിര്‍പ്പുകള്‍ കുറവായിരിക്കും. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. ◾ഐഎസ്ആര്‍റോയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി. നാളെ ഉച്ചക്ക് […]
പ്രധാനമന്ത്രി ഫ്രാൻസിലേക്ക് തിരിച്ചു
ഇന്ത്യൻ സമയം നാല് മണിക്ക് പാരീസിലെത്തുന്ന നരേന്ദ്ര മോദി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായി ചർച്ച നടത്തും. ബാസ്റ്റീൽ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും നാളെ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. ഫ്രാൻസിൽ നിന്ന് നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടും.ശനിയാഴ്ച യുഎഇ സന്ദർശനം കൂടി നടത്തിയാകും പ്രധാനമന്ത്രിയുടെ മടക്കം.
വ്യാവസായിക മേഖലയില്‍ ഉണര്‍വ്
ഇന്ത്യയുടെ വ്യാവസായിക മേഖലയില്‍ ഉണര്‍വ് ശക്തമെന്ന് വ്യക്തമാക്കി മേയില്‍ വ്യാവസായിക ഉത്പാദന സൂചിക 5.2 ശതമാനം വളര്‍ന്നു. ഏപ്രിലില്‍ വളര്‍ച്ച 4.5 ശതമാനമായിരുന്നു. 2022 മേയില്‍ 19.7 ശതമാനമായി വളര്‍ന്നിരുന്നെങ്കിലും അതുപക്ഷേ, കൊവിഡ് പ്രതിസന്ധി മൂലമുള്ള 2021 മേയിലെ നിര്‍ജീവ ഉത്പാദനവുമായി താരതമ്യം ചെയ്യുമ്പോഴുള്ള വളര്‍ച്ചയാണ്. ഇന്ത്യന്‍ വ്യവസായത്തിന്റെ നെടുംതൂണായ മാനുഫാക്ചറിംഗ് മേഖല ഇക്കുറി മേയില്‍ 5.7 ശതമാനം വളര്‍ന്നത് കരുത്തായെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ചൂണ്ടിക്കാട്ടി. ഊര്‍ജോത്പാദനം 0.9 ശതമാനവും ഖനന ഉത്പാദനം […]
പിട്രോണ്‍ സ്മാര്‍ട്ട് വാച്ചും ഇയര്‍ഫോണും വിലക്കുറവില്‍!
വിലക്കുറവുള്ള, എന്നാല്‍ ഫീച്ചറുകള്‍ക്കു കുറവില്ലാത്ത പുതിയ സ്മാര്‍ട്ട് വാച്ചും, വയര്‍ലെസ് ഇയര്‍ഫോണും വില്‍പ്പനയ്ക്കെത്തിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ കമ്പനിയായ പിട്രോണ്‍. റിഫ്ളെക്ട് എയ്സ് എന്ന1.85-ഇഞ്ച് വലിപ്പമുള്ള എച്ഡി ഡിസ്പ്ലെയുള്ള വാച്ചാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. വാച്ച് ആമസോണില്‍ പ്രാരംഭ ഓഫറുള്‍പ്പടെ ഇപ്പോള്‍ 1299 രൂപയ്ക്കു വാങ്ങാം. സെന്‍ബഡ്സ് ഇവോ ട്രൂ വയര്‍ലെസ് ഇയര്‍ബഡ്സ് ആണ് മറ്റൊരു ഉല്‍പ്പന്നം. മികച്ച ബാറ്ററി ലൈഫും, കുറ്റമറ്റ ഓഡിയോ പ്രകടനവും ഉണ്ടെന്ന് കമ്പനി പറയുന്നു. അവതരണ സമയത്തെ കിഴിവ് ഉള്‍ക്കൊള്ളിച്ച് 899 രൂപയ്ക്കു […]
വിജയ് ദേവരകൊണ്ടയും സാമന്തയും ‘ഖുഷി’യിലെ പുതിയ ഗാനം
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. സിദ്ധ് ശ്രീറാമും ചിന്മയിയും ചേര്‍ന്ന് ആലപിച്ച ‘ആരാധ്യ’ എന്ന ഈ പ്രണയഗാനം രചിച്ചിരിക്കുന്നത് ശിവ നിര്‍വാണയാണ്. മലയാളത്തിന്റെ സ്വന്തം ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ നായികാനായകന്മാരുടെ വിവാഹശേഷമുള്ള ഈ ഗാനത്തെ ‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്’ എന്നാണ് ശ്രോതാക്കള്‍ വിലയിരുത്തുന്നത്. ഇതിനുമുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിലെ ‘എന്‍ റോജാ നീയേ’ എന്ന ഗാനവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം […]
കള്ളസാക്ഷി കൃഷ്ണനായി ശ്രീനിവാസന്‍, ‘കുറുക്കന്‍’ ട്രെയിലര്‍
ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ‘കുറുക്കന്റെ’ ട്രെയിലര്‍ എത്തി. കോടതിയില്‍ സ്ഥിരമായി കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണനായി ശ്രീനിവാസന്‍ എത്തുന്നു. മണ്ടനായ എസ്‌ഐയുടെ വേഷത്തില്‍ വിനീതും മാധ്യമപ്രവര്‍ത്തകനായി ഷൈന്‍ ടോമും എത്തുന്നു. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് കുറുക്കന്റെ സംവിധാനം. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ […]
ഇന്ത്യന്‍ ആര്‍മിയിലേക്ക് 1,850 സ്‌കോര്‍പിയോ ക്ലാസിക്കുകള്‍ കൂടി!
ജനപ്രിയ മോഡലായ സ്‌കോര്‍പിയോ ക്ലാസിക്കിന്റെ 1,850 യൂണിറ്റുകള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചതായി രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന ബ്രാന്‍ഡായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇതിന് മുമ്പ്, ജനുവരിയില്‍ സൈന്യം 1,470 യൂണിറ്റ് സ്‌കോര്‍പിയോ ക്ലാസിക്കിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ 12 യൂണിറ്റുകളിലേക്കാണ് എസ്യുവികള്‍ വിന്യസിക്കേണ്ടത്. സ്‌കോര്‍പിയോയുടെ പുതുക്കിയ പതിപ്പാണ് സ്‌കോര്‍പിയോ ക്ലാസിക്. നിലവില്‍ ടാറ്റ സഫാരി , ടാറ്റ സെനോണ്‍, ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിപ്സി എന്നിവ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്. […]
