നിത്യ ജീവിതത്തിന്റെ നിഗൂഢ സ്ഥലങ്ങളില്‍ നിന്ന് ജേക്കബ് എബ്രഹാം കണ്ടെടുക്കുന്ന ഈ കഥകളില്‍ ആഖ്യാനത്തിന്റെ ലാളിത്യം വായനയെ അതി സുന്ദരമായ അനുഭവമാക്കി മാറ്റുന്നു. കാലവും മനുഷ്യനും പ്രകൃതിയും ഈ കഥകളില്‍ ഒരുമിക്കുന്നു. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യന്‍ പുരസ്‌കാരം നേടിയ കഥാകൃത്തിന്റെ പന്ത്രണ്ട് ചെറുകഥകള്‍. ‘മിണ്ടാമഠം’. ജേക്കബ് എബ്രാഹം. ഡിസി ബുക്‌സ്. വില 171 രൂപ.
ആരോഗ്യകരമായി തയ്യാറാക്കിയ ബര്‍ഗര്‍ കഴിച്ചാലോ?
റെഡ് മീറ്റും കാര്‍ബ്‌സുമൊക്കെ അടങ്ങിയ ഭക്ഷണമാണ് ബര്‍ഗര്‍. അതുകൊണ്ടുതന്നെ, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണമായാണ് ബര്‍ഗറിനെ പലപ്പോഴും വിശേഷിപ്പിക്കാറ്. എന്നാല്‍ ചില മാറ്റങ്ങളോടെ ആരോഗ്യകരമായി ബര്‍ഗര്‍ തയ്യാറാക്കുകയാണെങ്കില്‍ സമീകൃത ഭക്ഷണത്തിനൊപ്പം ഇത് ഉള്‍പ്പെടുത്താമെന്ന് ഗവേഷകര്‍ പറയുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്ക് സാധ്യത കൂട്ടും. അതുകൊണ്ട് കലോറിയും കൊഴുപ്പും കുറഞ്ഞ 80 ശതമാനം ലീന്‍ മീറ്റ് ഉപയോഗിച്ച് ബര്‍ഗര്‍ തയ്യാറാക്കാം. ഇങ്ങനെ വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കുന്ന ബര്‍ഗര്‍ പാറ്റി പൂരിത കൊഴുപ്പും കലോറുയും […]
നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
അഞ്ചുതെങ്ങ് മാമ്പള്ളിയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന നാലു വയസുള്ള കുഞ്ഞിനെയാണ് തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.നായ അധികം വൈകാതെ ചത്ത് പോവുകയും ഒരു പരിശോധനയും നടത്താതെ നായയുടെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു. എന്നാൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ നായയുടെ മൃതദേഹം പുറത്തെടുത്തു പരിശോധന നടത്തി തുടർന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
മധ്യാഹ്ന വാര്‍ത്തകള്‍
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് മെട്രോമാന്‍ ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു മുന്നോട്ടു പോകാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകാതെത്തന്നെ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയില്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. കെ റെയില്‍ കോര്‍പറേഷന്റെ അഭിപ്രായം തേടിയശേഷമാകും ചര്‍ച്ച. കാര്യമായ ഭൂമി ഏറ്റെടുക്കല്‍ ഇല്ലാത്ത പദ്ധതിക്ക് എതിര്‍പ്പുകള്‍ കുറവായിരിക്കും. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. ഐഎസ്ആര്‍റോയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി. നാളെ […]
സെമിനാറിൽ പങ്കെടുക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ
സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഐ പ്രതിനിധിയായി ഇകെ വിജയൻ പങ്കെടുക്കും. കേരളത്തിൽ എല്ലാവരും ഒരുമിച്ചുള്ള പരിപാടികൾ എളുപ്പമല്ലെന്നും എന്നാൽ എല്ലാവർക്കും ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും തന്നെ അറിയിക്കാതെയാണ് പാർട്ടി തന്റെ പേര് നിർദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്കു സാധ്യത
കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതോടൊപ്പം എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ശനി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി
മദനപ്പള്ളിയിലെ നരീം രാജശേഖര്‍ റെഡ്ഡിയെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. ആന്ധ്രപ്രദേശിലെ അനമയ്യ ജില്ലയിലെ മദനപ്പള്ളിയില്‍ തക്കാളി കര്‍ഷകനായിരുന്ന രാജശേഖറെ ചൊവ്വാഴ്ച രാത്രി പാടത്തു നിന്നു ഗ്രാമത്തിലേക്കു പോകുന്നതിനിടെയാണു കൊലപ്പെടുത്തിയത്.വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.
മിന്നൽ പരിശോധനകൾ വ്യാപകമാക്കുമെന്ന് ഭക്ഷ്യമന്ത്രി
ഓണച്ചന്തകൾ ഇത്തവണ വിപുലമായി തുടങ്ങും. ഓണത്തിന് രണ്ടുലക്ഷം ടൺ ഭക്ഷ്യധാന്യം കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെടുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ.നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ജില്ലകളിൽ വലിയ അന്തരമാണ് കാണുന്നതെന്നും കടകളിൽ വിലവിവരപ്പട്ടിക ഇല്ലെങ്കിൽ നടപടിയെടുക്കുമെന്നും പൂഴ്ത്തിവയ്പ് കർശനമായി തടയുമെന്നും കൂട്ടിച്ചേർത്തു.
ഇ ശ്രീധരന്‍റെ ബദൽ നിർദ്ദേശങ്ങൾ സജീവമായി ചർച്ച ചെയ്ത് സംസ്ഥാന സർക്കാർ
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ദില്ലിയിലെ കേരളത്തിന്റെ സ്പെഷൽ ഓഫീസർ പദവി വഹിക്കുന്ന പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇ ശ്രീധരൻ ബദൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലെ കെ റെയിൽ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഡിപിആർ തന്നെ മാറ്റണമെന്നും ഇ ശ്രീധരൻ പറയുന്നു.
സംഭവത്തിൽ കേസെടുക്കാതെ പൊലീസ്
ഇന്നലെ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുക്കാതെ പൊലീസ്. പരിക്കേറ്റ രോഗിയുടെ ഭർത്താവ് ഇന്ന് പൊലീസിൽ പരാതി നൽകും. മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലൂടെയാണെന്ന് പുറത്ത് വന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.സിഗ്നൽ സംവിധാനം പ്രവർത്തിക്കാതിരുന്ന പുലമണിൽ പൊലീസാണ് ഗതാഗതം നിയന്ത്രിച്ചത്. ഇതിനിടയിലായിരുന്നു അപകടം.
