അഞ്ചുതെങ്ങ് മാമ്പള്ളിയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന നാലു വയസുള്ള കുഞ്ഞിനെയാണ് തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.നായ അധികം വൈകാതെ ചത്ത് പോവുകയും ഒരു പരിശോധനയും നടത്താതെ നായയുടെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു. എന്നാൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ നായയുടെ മൃതദേഹം പുറത്തെടുത്തു പരിശോധന നടത്തി തുടർന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
