Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദില്ലിയിൽ വെള്ളക്കെട്ട് രൂക്ഷമായി

ദില്ലിയിലെ പ്രധാന സ്ഥലങ്ങളുൾപ്പെടെ വെള്ളത്തിലായി. രാജ്ഘട്ടിലേക്കും വെള്ളം കയറി കൊണ്ടിരിക്കുകയാണ്. അവശ്യ സർവീസുകൾ ഒഴികെ മറ്റു സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ട വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. എൻ ഡിആർ എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. അതോടൊപ്പം ദില്ലിയിലെ വെളളപ്പൊക്കത്തെക്കുറിച്ചുള്ള സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി മോദി. അമിത് ഷായെയും ദില്ലി ലഫ്റ്റനന്റ് ​ഗവർണറെയും പ്രധാനമന്ത്രി ഫോണിൽ വിളിച്ചാണ് സ്ഥിതി​ഗതികൾ വിലയിരുത്തിയത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 14

◾സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളില്‍ 64 നവീന എന്‍ജിനിയറിംഗ് കോഴ്സുകള്‍ ആരംഭിക്കാന്‍ സാങ്കേതിക സര്‍വകലാശാല അംഗീകാരം നല്‍കി. രണ്ടു പുതിയ കോളജുകള്‍ക്കുള്ള നിരാക്ഷേപ പത്രം നല്‍കും. 47 കോളജുകളില്‍ സീറ്റു വര്‍ധിപ്പിക്കാനും തീരുമാനം. ◾ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ഇന്ന് ഉച്ചകഴിഞ്ഞ് 2.35 ന്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്ന് വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലാന്‍ഡര്‍ ഓഗസ്റ്റ് 23 നോ 24 നോ ആണ് ചന്ദ്രനില്‍ ഇറങ്ങുക. (ചന്ദ്രനിലേക്ക് … https://youtu.be/l3wq7GQ7e8o ) ◾ഡല്‍ഹിയിലും ഹിമാചല്‍ പ്രദേശിലും പ്രളയം. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നാദാപുരം പേരോട് വച്ചാണ് ഇരുവരെയും പിടികൂടിയത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെയാണ് ഇരുവരും ആക്രമിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി ചികിത്സ തേടിയെത്തിയ ഇവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിൽവർലൈൻ പദ്ധതി നടപ്പാക്കാനായുള്ള പുതിയ നീക്കം സിപിഎം-ബിജെപി ഡീലാണെന്ന് കെ സി വേണുഗോപാൽ

സിൽവർലൈൻ പദ്ധതി നടപ്പാക്കാനുള്ള പുതിയ നീക്കത്തെ എതിർത്ത് കോൺ​ഗ്രസ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. സിൽവർലൈൻ പദ്ധതി നടപ്പാക്കാനായുള്ള പുതിയ നീക്കം സിപിഎം-ബിജെപി ഡീലാണെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു.  സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തു വന്നു.  മോദി-പിണറായി അവിശുദ്ധ ബന്ധത്തിന്റെ പാലമാണ് കെ വി തോമസെന്നും കെ സി വേണു​ഗോപാൽ ആരോപിച്ചു.സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് കോൺ​ഗ്രസ് എതിർപ്പുമായി രംഗത്തെത്തിയത്. ഇ ശ്രീധരന്‍റെ ബദൽ നിർദ്ദേശങ്ങൾ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏക സിവിൽകോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

ഏക സിവിൽകോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെൻറിൻറെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചുചേർത്തത്.  രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ വേണ്ട രീതിയിൽ സ്വരൂപിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ മത ന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. വ്യക്തിനിയമങ്ങളുടെ കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ല. രാജ്യത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ […]

Posted inലേറ്റസ്റ്റ്

ചന്ദ്രനിലേക്ക്

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ മൂന്ന് ബഹിരാകാശത്തേക്കു കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചന്ദ്രനിലേക്കു മനുഷ്യനെ എത്തിച്ചുള്ള പര്യവേഷണത്തിന്റെ സുപ്രധാന ഘട്ടമെന്ന നിലയില്‍ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തെ ഇന്ത്യക്കാര്‍ മാത്രമല്ല ലോകമെങ്ങും ഉറ്റുനോക്കുകയാണ്. റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഇന്നുച്ചയ്ക്ക് ആരംഭിച്ചു. ഇരുപത്തിയഞ്ചര മണിക്കൂര്‍ കൗണ്ട് ഡൗണ്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരും. കരുത്തനായ റോക്കറ്റ് എല്‍വിഎം 3 ആണ് ചന്ദ്രയാന്‍ മൂന്നിനെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം അബ്ദുള്ള അബൂബക്കറിന് സ്വർണം

ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം അബ്ദുള്ള അബൂബക്കറിന് സ്വർണം. ട്രിപ്പിൾ ജംപിൽ 16.92 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. ജപ്പാന്റെ ഹികാരു ഇകെഹാത വെള്ളിയും, കൊറിയയുടെ ജാൻഫു കിം വെങ്കലവും നേടി. ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാം സ്വർണം കൂടിയാണിത്. നേരത്തെ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യർരാജിയും 1500 മീറ്റർ അജയ് കുമാറും സ്വർണം നേടിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു

കൊട്ടാരക്കരയിൽ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് ജീപ്പ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കും എതിരെയാണ് കേസ്. അപകടസമയത്ത് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസാണ് കേസെടുത്തത്.സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ആംബുലൻസ് ഡ്രൈവർ നിതിൻ നേരത്തെ രംഗത്തെത്തിയിരുന്നു. കേസ് നൽകാനായി കൊട്ടാരക്കര സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് ആക്ഷേപിച്ചെന്നായിരുന്നു ആരോപണം. സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നതെന്നും മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും പൊലീസ് ചോദിച്ചതായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

T20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ബംഗ്ലാദേശിനെതിരായ അവസാന ടി20യിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം മത്സരത്തിൽ ബംഗ്ലാദേശ് 4 വിക്കറ്റിന് വിജയിച്ചു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ടി20 പരമ്പര നേരത്തെ തന്നെ ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ ആറു പ്രതികളില്‍ മൂന്നു പേര്‍ക്കു ജീവപര്യന്തം തടവുശിക്ഷ. മുഖ്യപ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്കാണു ജീവപര്യന്തം തടവ്. മറ്റു പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ മൂന്നു വര്‍ഷം വീതം തടവുശിക്ഷ അനുഭവിക്കണം. ഇവര്‍ക്കു കോടതി ജാമ്യം അനുവദിച്ചു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേര്‍ന്ന് നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം. […]