Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തക്കാളിക്ക് സബ്സിഡി നൽകി കേന്ദ്ര സർക്കാർ

ദില്ലി, ലഖ്‌നൗ, പട്‌ന തുടങ്ങി രാജ്യത്തെ വൻന​ഗരങ്ങളിൽ തക്കാളി കിലോയ്ക്ക് 90 രൂപയ്ക്ക് വിൽപ്പന ആരംഭിച്ചു. ഒരാൾക്ക് സബ്‌സിഡി നിരക്കിൽ രണ്ട് കിലോ തക്കാളി മാത്രമേ ലഭിക്കൂ. പ്രതിസന്ധി ലഘൂകരിക്കാൻ ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സംഭരിച്ച തക്കാളി ദില്ലിയിലെത്തിച്ചു. ദില്ലി എൻസിആർ മേഖലയിലെ ഉപഭോക്താക്കൾക്ക് വെള്ളിയാഴ്ചയോടെ തക്കാളി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ഡിസ്കൗണ്ട് വിലയിൽ വിതരണം ചെയ്യുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നരേന്ദ്ര മോദിക്ക് ഫ്രാന്‍സിലെ പരമോന്നത ബഹുമതി സമ്മാനിച്ച് ഇമ്മാനുവൽ മാക്രോൺ

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണാണ് ഫ്രാന്‍സിലെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിമാണ് മോദി.നാവിക സേനയ്ക്കായി റഫാൽ യുദ്ധവിമാനം വാങ്ങുന്നതിലടക്കം ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഫ്രാൻസിൽ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 5 വർഷത്തെ ദീർഘകാല പോസ്റ്റ് സ്റ്റഡി വിസ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇ. ശ്രീധരൻ്റെ പദ്ധതിയിൽ തിടുക്കം കാണിക്കേണ്ടെന്ന് സി.പി.എം നേതൃത്വം

എല്ലാ വശവും പരിശോധിച്ച ശേഷം തുടർ ചർച്ചകൾ മതിയെന്ന് സിപിഎം സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു. ഇ ശ്രീധരന്റെ ബദൽ പദ്ധതി സെക്രട്ടറിയേറ്റിൽ ചർച്ചയാവുകയായിരുന്നു. തുടർന്നാണ് തിടുക്കപ്പെട്ട് പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുന്നത്. വേഗയാത്ര വീണ്ടും ചർച്ചയായത് സ്വാഗതാർഹമാണെന്നും സി പി എം നേതൃത്വം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുതിച്ചുയർന്ന് ചന്ദ്രയാൻ 3

ശാസ്ത്രജ്ഞരും കേന്ദ്രമന്ത്രിയുമടക്കം ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യ പേടകം വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായി ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് വിലയിരുത്തുന്നത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 14

◾രാജ്യത്തിന്റെ അഭിമാനമായ ചാന്ദ്ര പര്യവേഷണ ദൗത്യം, ചാന്ദ്രയാന്‍ 3 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ചാന്ദ്രയാന്‍ 3 നെ വഹിച്ചുള്ള എല്‍വിഎം 3 – എം 4 റോക്കറ്റ് കുതിച്ചുയര്‍ന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങടക്കമുള്ളവരുടെ വന്‍ നിരയാണ് ചാന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം കാണാന്‍ സന്നിഹിതരായത്. 127 -ാമത്തെ സെക്കന്‍ഡില്‍ സോളിഡ് എന്‍ജിനുകള്‍ വേര്‍പെട്ടു. 305- ാമത്തെ സെക്കന്‍ഡില്‍ ലിക്വിഡ് എന്‍ജിനുകള്‍ വേര്‍പെട്ടു. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇറങ്ങും. ◾കെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മിഠായിത്തെരുവില്‍ ജിഎസ്ടി റെയ്ഡ്

കോഴിക്കോട് മിഠായി തെരുവിൽ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ പൂട്ടിയിട്ടത് ചെറിയതോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. മിഠായിത്തെരുവില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 27 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി.ഡെപ്യൂട്ടി കമ്മിഷണര്‍ ജി. അശോക് വ്യാപാരികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ ജീവനക്കാരെ മോചിപ്പിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരെ പൂട്ടയിട്ടില്ലെന്നും പള്ളിയില്‍ പോകാന്‍ കടയുടെ ഷട്ടര്‍ താഴ്ത്തിയതാണെന്നും വ്യാപാരികള്‍ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരള ബ്ലാസ്റ്റേഴ്സിലെ മലയാളിയായ സഹൽ അബ്ദുൽ സമദ് ടീം വിട്ടു

സഹല്‍ ഇനി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയ്ന്റ്സില്‍. 26 വയസ്സുകാരനായ സഹൽ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 90 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ സൂപ്പർ‌ ജയന്റ്സ് അഞ്ച് വർഷത്തെ കരാറിലാണ് സഹലിനെ സ്വന്തമാക്കിയത്. ബഗാൻ താരം പ്രീതം കോട്ടാൽ മൂന്നു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിലെത്തും. ട്രാൻസ്ഫര്‍ ഫീയായി 90 ലക്ഷം രൂപയാണു കേരള ബ്ലാസ്റ്റേഴ്സിനു ലഭിക്കുക. താരത്തിനു പ്രതിഫലമായി 2.5 കോടി രൂപയാണു ബഗാന്റെ വാഗ്ദാനം.

Posted inബിസിനസ്സ്

യു.പി.ഐ പണമിടപാട് ഇനി ഫ്രാന്‍സിലും ലഭ്യമാകും!

ഇന്ത്യയുടെ മൊബൈല്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യു.പി.ഐ ഫ്രാന്‍സില്‍ ഉടന്‍ ലഭ്യമാകും. ഫ്രാന്‍സിലെ യു.പി.ഐ ഇടപാടുകള്‍ക്കായി വേഗമേറിയതും സുരക്ഷിതവുമായ ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ ലൈറയുമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. ഇതുവഴി ഫ്രാന്‍സിലുള്ള യു.പി.ഐ ഉപയോക്താക്കള്‍ക്കും രൂപയില്‍ പണമിടപാടുകള്‍ സുഗമമായി നടത്താന്‍ സാധിക്കും. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ യു.പി.ഐ ഇടപാടുകള്‍ നടത്തുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ഫ്രാന്‍സ് മാറും. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഐഫല്‍ ടവറില്‍ നിന്ന് യു.പി.ഐ ഉപയോഗിച്ച് രൂപയിലൂടെ […]

Posted inടെക്നോളജി

ഐഫോണ്‍ കയറ്റുമതിയില്‍ പുതിയ റെക്കോഡ്!

ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ പുതിയ റെക്കോഡ്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മാത്രം 20,000 കോടി രൂപയുടെ ഐഫോണുകളാണ് കയറ്റിയയച്ചത്. ഇത് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ ആകെ കയറ്റുമതിയുടെ പകുതിക്ക് തുല്യമാണെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഒന്നാം പാദത്തില്‍ 4,950 കോടി രൂപയുടെ ഐഫോണുകളായിരുന്നു കയറ്റുമതി ചെയ്തത്. അതില്‍ നിന്ന് ഏകദേശം 400 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഐഫോണ്‍ 12, 13, 14 എന്നീ മോഡലുകളുടെ കയറ്റുമതിയിലാണ് […]

Posted inവിനോദം

‘തീപ്പൊരി ബെന്നി’യില്‍ ഫയര്‍ ഡാന്‍സുമായി അര്‍ജുന്‍ അശോകന്‍

തീപാറുന്ന ഡാന്‍സുമായി അരങ്ങില്‍ വിസ്മയ തീഗോളം തീര്‍ത്ത് അര്‍ജുന്‍ അശോകനും കൂട്ടരും. ഉടന്‍ റിലീസിനായി ഒരുങ്ങുന്ന ‘തീപ്പൊരി ബെന്നി’യുടെ ടീസര്‍ സോഷ്യല്‍മീഡിയയില്‍ ആളിപ്പടര്‍ന്നിരിക്കുകയാണ്. അര്‍ജുന്‍ അശോകനും ഷാജു ശ്രീധറും റാഫിയും ചേര്‍ന്നുള്ള ഫയര്‍ ഡാന്‍സാണ് ടീസറിലുള്ളത്. രസം പിടിപ്പിക്കുന്ന സംഭാഷണങ്ങളും ഇതിനിടയിലുണ്ട്. ചിത്രത്തില്‍ ബെന്നി എന്ന കഥാപാത്രമായാണ് അര്‍ജുന്‍ എത്തുന്നത്. ‘മിന്നല്‍ മുരളി’യിലൂടെ ശ്രദ്ധേയയായ ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക. വന്‍വിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച ജോജി […]