ഇന്ത്യയില്‍ 10 ലക്ഷം കാറുകള്‍ നിര്‍മിച്ച് കിയ. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ നിര്‍മാണശാലയില്‍ നിന്നാണ് കിയ 10 ലക്ഷം കാറുകള്‍ പുറത്തിറക്കിയത്. ഇതോടെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ 10 ലക്ഷം പൂര്‍ത്തിയാക്കുന്ന വാഹന നിര്‍മാതാക്കള്‍ എന്ന പേരും കിയയ്ക്കും സ്വന്തമായി. 10 ലക്ഷം തികച്ചുകൊണ്ട് ചെറു എസ്‌യുവി സെല്‍റ്റോസിന്റെ പുതിയ പതിപ്പാണ് അനന്തപൂര്‍ ശാലയില്‍ നിന്ന് പുറത്തുവന്നത്. 7.5 ലക്ഷം യൂണിറ്റ് പ്രദേശിക വില്‍പനയും 2.5 ലക്ഷം യൂണിറ്റ് കയറ്റുമതിയും ചേര്‍ന്നാണ് നിര്‍മാണം 10 ലക്ഷം പിന്നിട്ടത്. ഇതില്‍ […]
രൗദ്രസാത്വികം
കവിയും യുവവിപ്ലവകാരിയുമായിരുന്ന കാലിയേവിന്റെ ചരിത്രമോ ഭാവനയോ കണ്ടെത്താത്ത പില്‍ക്കാലത്തെ ജീവിതാഖ്യാനമാണ് ഇത്. വിപ്ലവത്തിന്റെ ഉച്ചാവസ്ഥയില്‍ ദൗത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ട് മനഃസാക്ഷിയുടെ വനാന്തരത്തില്‍ പുണ്യപാപബോധങ്ങള്‍ക്കിടയിലൂടെ നടത്തുന്ന പലായനം: സ്വത്വാന്വേഷണം. മിത്രങ്ങളാലും ശത്രുക്കളാലും ഒരേപോലെ വേട്ടയാടപ്പെടുന്ന വിഭ്രമാവസ്ഥയിലെ പോരാളിയായും ഭീരുവായും റെനഗേഡായും ഇരയായും രക്ഷകനായും ഉള്ള വേഷപ്പകര്‍ച്ചകള്‍. ആയിരത്തൊന്നു രാവുകളിലെന്നപോലെയുള്ള വിസ്മയാനുഭവ പരമ്പരകള്‍. പിറന്ന നാട്ടിലേക്കുള്ള തിരിച്ചുവരവില്‍ തനിക്കും മുമ്പിലുള്ള തന്റെ പ്രതിമയ്ക്കുമിടയിലെ സ്വത്വവിഭ്രമം. സാത്വികത രൗദ്രമായും രൗദ്രം സാത്വികതയായും താന്‍ അപരനായും അപരന്‍ താനായും പുണ്യം പാപമായും പാപം പുണ്യമായും […]
സുരക്ഷിതമായി മദ്യപാനം നിര്‍ത്താം!
സുരക്ഷിതമായും ഫലപ്രദമായും മദ്യപാനം നിര്‍ത്തുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താനും കഴിയും. നിങ്ങള്‍ക്ക് പൂര്‍ണ്ണമായും മദ്യം ഉപേക്ഷിക്കാന്‍ കഴിയുന്നതുവരെ ഓരോ ആഴ്ചയും ഒരു നിശ്ചിത ശതമാനം മദ്യപാനം കുറയ്ക്കുന്നത് പോലെ നിങ്ങള്‍ക്കായി ഒരു യഥാര്‍ത്ഥ ലക്ഷ്യം സജ്ജമാക്കുക. ധാരാളം വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും തലവേദന, ഓക്കാനം തുടങ്ങിയ പിന്‍വലിക്കല്‍ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും സഹായിക്കും. ആല്‍ക്കഹോള്‍ ഡിറ്റോക്സിന്റെ ശാരീരികവും […]
മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്
മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. സിപിഐ അംഗം ജ്യോതി സതീഷ് കുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്‌തു. ജ്യോതി സതീഷ്‌കുമാർ തെരഞ്ഞെടുക്കപ്പെട്ടത് നറുക്കെടുപ്പിലൂടെയാണ്.പ്രസിഡന്റായിരുന്ന സി.പി.ഐ. അംഗം പ്രവീണ രവികുമാർ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസർ ഉമ്മർ ഫാറൂഖ് ആയിരിക്കും വരണാധികാരി. ഇതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് 11 കോൺഗ്രസ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതിവേഗ തീവണ്ടിപ്പാത സംബന്ധിച്ച് തിടുക്കത്തില്‍ തിരുമാനം വേണ്ടെന്ന് സിപിഐഎം
ഇ ശ്രീധരന്‍ വിഭാവനം ചെയ്യുന്ന അതിവേഗ തീവണ്ടിപ്പാത സംബന്ധിച്ച് തിടുക്കത്തില്‍ തിരുമാനം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എല്ലാ വശവും പരിശോധിച്ച ശേഷം മതി ശ്രീധരന്റെ നിര്‍ദേശങ്ങളില്‍ ചര്‍ച്ചയെന്നാണ് സിപിഐഎം നേതൃത്വം തിരുമാനിച്ചിരിക്കുന്നത്. അതിവേഗ റെയില്‍ വീണ്ടും ചര്‍ച്ചയായത് സ്വാഗതാര്‍ഹമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്.
ത്രിശങ്കുവില്‍ തലകീഴായി
ഉല്‍സവ പറമ്പുകളില്‍ കുട്ടികളുടേയും യുവജനങ്ങളുടേയും ആകര്‍ഷണ വിനോദ ഇനമാണ് റോളര്‍കോസ്റ്റര്‍. ഉല്‍സവ പറമ്പുകളെ ആര്‍പ്പുവിളികളാല്‍ മുഖരിതമാക്കു വിനോദ ഇനം. അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ ഫെസ്റ്റിവലിലും റോളര്‍ കോസ്റ്റര്‍ യുവജനങ്ങളെ ഹരംകൊള്ളിച്ചു. കുട്ടികള്‍ അടക്കമുള്ളവര്‍ റോളര്‍ കോസ്റ്ററില്‍ കയറി കളിക്കുകയായിരുന്നു. റോളര്‍ കോസ്റ്റര്‍ കുത്തനെ മുകളില്‍ എത്തിയപ്പോള്‍ യന്ത്രത്തിനു തകരാറുണ്ടായി പ്രവര്‍ത്തനം നിലച്ചു. മുകളിലേക്ക് ഉയര്‍ന്നു നിന്ന റോളര്‍കോസ്റ്ററില്‍ ഏഴു കുട്ടികള്‍ അടക്കം എട്ടു പേര്‍ തലകീഴായി കുടുങ്ങിപ്പോയി. മൂന്നു മണിക്കൂറിളേറെ സമയം അവര്‍ക്കു തൂങ്ങിക്കിടക്കേണ്ടി വന്നു. ഏറെ പണിപ്പെട്ടാണ് […]
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ഒരു ആൺ ചീറ്റ കൂടി ചത്തു
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ഒരു ആൺ ചീറ്റ കൂടി ചത്തു. ഇന്ന് പുലർച്ചെയാണ് ആഫ്രിക്കൻ ചീറ്റയായ സൂരജിനെ ചത്ത നിലയിൽ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥർ. നാല് മാസത്തിനിടെ പാർക്കിൽ ചത്ത എട്ടാമത്തെ ചീറ്റയാണിത്.ചൊവ്വാഴ്ച മറ്റൊരു ആൺ ചീറ്റയായ തേജസിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഒരു പെൺചീറ്റയുമായി ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ “ട്രോമാറ്റിക് ഷോക്ക്” ആണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നാല് മാസങ്ങൾക്കുള്ളിൽ എട്ട് ചീറ്റകളാണ് പാർക്കിൽ ചത്തൊടുങ്ങിയത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് നിഖില്‍ തോമസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്നത് ഉള്‍പ്പെടെയുള്ള ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍ ചൂണ്ടിക്കാട്ടി.
റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി
കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ റേഷൻ വ്യാപാരികൾക്ക് നൽകാതിരുന്ന സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷൻ വ്യാപാരികൾക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പത്തുമാസത്തെ കമ്മീഷൻ നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. 14,257 റേഷൻ കടക്കാർക്കാണ് കമ്മീഷൻ നൽകാനുള്ളത്. 13 മാസത്തെ കമ്മീഷനിൽ മൂന്ന് മാസത്തെ മാത്രം കൊടുത്ത സർക്കാർ റേഷൻ വ്യാപാരികൾക്ക് കുടിശ്ശിക നൽകിയിരുന്നില്ല. ഇതിനെതിരെയുള്ള വ്യാപാരികളുടെ നിയമ […]
അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ട മെന്നും,ചന്ദ്രയാൻ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമെന്നും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ അർപ്പണ മനോഭാവത്തിനും വൈഭവത്തിനും സല്യൂട്ട് എന്നും മോദി ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങും.
