ഉല്‍സവ പറമ്പുകളില്‍ കുട്ടികളുടേയും യുവജനങ്ങളുടേയും ആകര്‍ഷണ വിനോദ ഇനമാണ് റോളര്‍കോസ്റ്റര്‍. ഉല്‍സവ പറമ്പുകളെ ആര്‍പ്പുവിളികളാല്‍ മുഖരിതമാക്കു വിനോദ ഇനം. അമേരിക്കയിലെ വിസ്കോണ്‍സിന്‍ ഫെസ്റ്റിവലിലും റോളര്‍ കോസ്റ്റര്‍ യുവജനങ്ങളെ ഹരംകൊള്ളിച്ചു. കുട്ടികള്‍ അടക്കമുള്ളവര്‍ റോളര്‍ കോസ്റ്ററില്‍ കയറി കളിക്കുകയായിരുന്നു. റോളര്‍ കോസ്റ്റര്‍ കുത്തനെ മുകളില്‍ എത്തിയപ്പോള്‍ യന്ത്രത്തിനു തകരാറുണ്ടായി പ്രവര്‍ത്തനം നിലച്ചു. മുകളിലേക്ക് ഉയര്‍ന്നു നിന്ന റോളര്‍കോസ്റ്ററില്‍ ഏഴു കുട്ടികള്‍ അടക്കം എട്ടു പേര് തലകീഴായി കുടുങ്ങിപ്പോയി. മൂന്നു മണിക്കൂറിളേറെ സമയം അവര്‍ക്കു തൂങ്ങിക്കിടക്കേണ്ടി വന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ രക്ഷപ്പെടുത്താനായത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആദ്യം യന്ത്രത്തകരാര്‍ പരിഹരിച്ച് മുകളില്‍ കുടുങ്ങിയവരെ താഴെ എത്തിക്കാനാണു ശ്രമിച്ചത്. അതു പരാജയപ്പെട്ടതോടെ സ്ഥലത്തെത്തിയ റെസ്ക്യൂ ടീം അംഗങ്ങള്‍ റൈഡിനു മുകളില്‍ കയറിയാണ് കുട്ടികള്‍ അടക്കമുള്ള എട്ടുപേരേയും താഴെ ഇറക്കിയത്. എല്ലാവരും പരിഭ്രാന്തരായെങ്കിലും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ത്രിശങ്കുവില്‍ തലകീഴായി
