2022 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി. തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതിയ മലയാളത്തിലെ ആദ്യനോവല്‍. 22 ബോഗികള്‍, 3420 കിലോമീറ്ററുകള്‍ 56 മണിക്കൂറുകള്‍, 18 ഭാഷകള്‍ യാത്ര തുടങ്ങുകയാണ്…… രാജ്യത്തിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് സൈറണ്‍ ഉയര്‍ന്നു. സമകാലിക ഇന്ത്യയുടെ ചരിത്രത്തിലൂടെ സമ്പര്‍ക്കക്രാന്തി ഓടിത്തുടങ്ങി. ചലിക്കുന്ന തീവണ്ടിക്കുള്ളില്‍ വിവിധ കാലങ്ങള്‍ യാത്രികരോടൊപ്പം ഇഴചേര്‍ന്നു സഞ്ചരിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ക്കൂടി, ഭാഷാ വൈവിധ്യങ്ങളില്‍ക്കൂടി, വിവിധ ജനപഥങ്ങളില്‍ ക്കൂടി സമ്പര്‍ക്കക്രാന്തി യാത്ര തുടരുന്നു. ‘സമ്പര്‍ക്ക ക്രാന്തി’. അഞ്ചാം പതിപ്പ്. വി […]
അമിതമായി മധുരം കഴിക്കുന്നത് ആരോഗ്യത്തിന് ആപത്ത്!
മധുരപാനീയങ്ങള്‍, മധുരെ ചേര്‍ത്ത പാലുല്‍പന്നങ്ങള്‍, മധുരപലഹാരങ്ങള്‍, ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍ ഇവയെല്ലാം പഞ്ചസാര കൂടുതല്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കളാണ്. ബ്രഡ്, ടൊമാറ്റോസോസ്, പ്രോട്ടീന്‍ ബാറുകള്‍ തുടങ്ങി രുചികരമായ ഭക്ഷ്യവസ്തുക്കളിലും മധുരം ചേര്‍ക്കുന്നുണ്ട്. എന്തായാലും മധുരം അധികമായാല്‍ അത് ആരോഗ്യത്തിനു ദോഷം ചെയ്യും. അമിതമായി മധുരം കഴിക്കുന്നത് ശരീരഭാരം കൂട്ടും. പൊണ്ണത്തടി വരാന്‍ ഇത് കാരണമാകും. പഞ്ചസാര ഏതു രൂപത്തിലും ആയിക്കൊള്ളട്ടെ, അത് ഹോര്‍മോണുകളെ ബാധിക്കും. ഇന്‍ഫ്‌ലമേഷനു കാരണമാകും. ഇതു രണ്ടും മുഖക്കുരു ഉണ്ടാക്കും. സംസ്‌കരിച്ച, പ്രോസസ് ചെയ്ത കാര്‍ബ്‌സ് […]
ലീഗിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവര്‍ക്കറിയാമെന്ന് കെ.പി.സി.സി പ്രസിഡന്റ്
മുസ്ലിം ലീഗിന് നട്ടെല്ലുണ്ടെന്നും ലീഗിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവര്‍ക്കറിയാമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സി.പി.എമ്മില്‍ ഒരുപാട് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഇ.പി ജയരാജന്‍ സെമിനാറില്‍ പങ്കെടുക്കാത്തതെന്നും സുധാകരന്‍ ആരോപിച്ചു അതോടൊപ്പം സി.പി.എമ്മിന്റെ സെമിനാര്‍ നനഞ്ഞ പടക്കമാണെന്നും ആദ്യം അവരുടെ നിലപാട് വ്യക്തമാക്കട്ടെയെന്നും രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
ഏക സിവിൽ കോഡ് ഭിന്നത ഉണ്ടാക്കാനാണെന്ന് സീതാറാം യെച്ചൂരി
ഏക സിവിൽ കോഡ് ഭിന്നത ഉണ്ടാക്കാനാണെന്നും ഒരുമിച്ച് അതിനെ എതിർക്കുമ്പോൾ, നിലപാട് പറയേണ്ടത് കോൺഗ്രസാണെന്നും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തി നിയമങ്ങളിൽ പരിഷ്കരണം വേണം. പക്ഷേ ഓരോ ജനവിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ട് ആവണം പരിഷ്കരണമെന്നും അദ്ദേഹം പറഞ്ഞു.
മധ്യാഹ്ന വാര്‍ത്തകള്‍
രാജ്യത്തു ഭിന്നത സൃഷ്ടിക്കാനാണ് ഏകീകൃത സവില്‍ കോഡുമായി ബിജെപി രംഗത്തുവരുന്നതെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തി നിയമങ്ങളില്‍ പരിഷ്‌കരണം വേണം. പക്ഷേ ഓരോ ജനവിഭാഗങ്ങളെയും പരിഗണിച്ചാകണം പരിഷ്‌കരണം. ഏകീകൃത സവില്‍ കോഡിനെ പരസ്യമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ടു സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണു യെച്ചൂരി. മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരനാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീം കോടതി ചീഫ് […]
ശോഭ സുരേന്ദ്രനെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി
ശോഭ സുരേന്ദ്രന്‍ അഭിപ്രായം പറയേണ്ടത് പാർട്ടിയിലാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ.പാർട്ടിയെ ദുർബലപ്പെടുത്തുന്ന ശക്തികളുടെ കയ്യിലെ ചട്ടുകം ആവരുത്.ആർക്കും എന്തും എവിടെയും വിളിച്ചു പറയാവുന്ന പാർട്ടിയല്ല ബിജെപി.ശോഭ പാർട്ടി അച്ചടക്കം പാലിക്കണം.ബിജെപി എതിർക്കുന്നത് സിൽവർലൈൻ പദ്ധതിയെയാണ്.അത് തുടർന്നും എതിർക്കും.ഈ ശ്രീധരന്‍റെ ബദൽ പദ്ധതിയാണ് പാർട്ടി അനുകൂലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ യിലെത്തി
ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തി.അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലെ വ്യാപാരക്കരാർ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകും.ഇരു രാജ്യങ്ങളുമായി രൂപയിൽ വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചർച്ചകളുണ്ടാവും. ഇക്കാര്യത്തിൽ ഇന്ത്യയും യുഎഇയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചേക്കും.
ന്യായീകരിച്ച് എകെബാലന്‍
സിപിഎം സെമിനാറില്‍ ഇപി ജയരാജന്‍ പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് എകെബാലൻ.കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ സെമിനാറിന് പോകാത്തവർ ഉണ്ട്.പറയാൻ ഉള്ളതെല്ലാം എം.വി.ഗോവിന്ദൻ പറഞ്ഞിട്ടുണ്ട് സിപിഎം കൊണ്ട് വരുന്ന നല്ല തീരുമാനങ്ങളെ തോൽപ്പിക്കാനുള്ള വിവാദമാണിത്.ഇപിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക് എന്തിനെന്നും അദ്ദേഹം ചോദിച്ചു.പാർട്ടിയുടെ എല്ലാ നേതാക്കൾക്കും ഇതിൽ പങ്കെടുക്കാം. മുൻനിശ്ചയിച്ച പരിപാടിക്കാണ് ഇപിജയരാജന്‍ തിരുവനന്തപുരത്ത് പോയതെന്നും അദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ സഞ്ജു ഉണ്ടാവുമെന്ന് സൂചന
ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായി. ലോകകപ്പിന് പരിഗണിക്കപ്പെടുന്ന താരങ്ങളെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് സഞ്ജുവിനെ മാറ്റിനിര്‍ത്തിയതോടെയാണ് എകദിന ലോകകപ്പിൽ സഞ്ജു ഉണ്ടാകുമെന്ന് ആരാധകർ ഉറപ്പിച്ചത്.
ബിജുപ്രഭാകറിന്റെ നിലപാട് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലടെയാണെന്ന് ഗതാഗതമന്ത്രി
ബിജുപ്രഭാകറിന്റെ രാജി സന്നദ്ധത സംബന്ധിച്ച് തന്നോട് സംസാരിച്ചിട്ടില്ലെന്നും, കെ.എസ്.ആര്‍.ടി.സി സി എംഡി സ്ഥാനത്ത് തുടര്‍ന്നേക്കില്ലെന്ന ബിജുപ്രഭാകറിന്റെ നിലപാട് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർട്ടിസി പ്രതിസന്ധി സംബന്ധിച്ച് വിശദീകരണം നൽകുന്നതിനായി വൈകുന്നേരം ആറുമണിക്ക് ഫെയ്സ്ബുക്കിലൂടെ ലൈവിലെത്തുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം സി.എം.ഡിയുമായി കൂടിക്കാഴ്ച നടക്കുന്നുണ്ടെന്നും രണ്ടാം ഗഡു ശമ്പളത്തിനായി ധനവകുപ്പിന് ഇന്ന് തന്നെ കത്ത് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
