ബിജുപ്രഭാകറിന്റെ രാജി സന്നദ്ധത സംബന്ധിച്ച് തന്നോട് സംസാരിച്ചിട്ടില്ലെന്നും, കെ.എസ്.ആര്.ടി.സി സി എംഡി സ്ഥാനത്ത് തുടര്‍ന്നേക്കില്ലെന്ന ബിജുപ്രഭാകറിന്റെ നിലപാട് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർട്ടിസി പ്രതിസന്ധി സംബന്ധിച്ച് വിശദീകരണം നൽകുന്നതിനായി വൈകുന്നേരം ആറുമണിക്ക് ഫെയ്സ്ബുക്കിലൂടെ ലൈവിലെത്തുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം സി.എം.ഡിയുമായി കൂടിക്കാഴ്ച നടക്കുന്നുണ്ടെന്നും രണ്ടാം ഗഡു ശമ്പളത്തിനായി ധനവകുപ്പിന് ഇന്ന് തന്നെ കത്ത് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ബിജുപ്രഭാകറിന്റെ നിലപാട് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലടെയാണെന്ന് ഗതാഗതമന്ത്രി
