Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സെമിനാറിൽ ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദൻ

സിപിഎം ജനറൽ സെക്രട്ടറിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതെന്നും. ആ പരിപാടിയിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളും പിബി അംഗങ്ങളും പങ്കെടുക്കണം. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും എം വി ഗോവിന്ദൻ. കോഴിക്കോട്ടെ സെമിനാർ ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ ആദ്യത്തെ പരിപാടിയാണ്.ഇനിയും സെമിനാറുകളും പരിപാടികളും എല്ലാ ജില്ലകളിലും സിപിഎം സംഘടിപ്പിക്കും. അവിടങ്ങളിൽ ഇപി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുമെന്നും സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുപ്രീം കോടതിക്ക് കത്തയച്ച് എച്ച്ആർഡിഎസ്

എസ്എൻസി ലാവ്‌ലിൻ കേസ് ഇനിയും നീട്ടിവെക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും എച്ച്ആർഡിഎസിന്റെ കത്ത്.നിരവധി അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി മുസ്ലീം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. ലാവ്ലിൻ കേസ് പലപ്പോഴായി നീട്ടിവെക്കുന്ന സാഹചര്യത്തിലാണ് എച്ച്ആർഡിഎസിന്റെ കത്ത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏക സിവിൽ കോഡ് വിഷയത്തില്‍ സിപിഎം സെമിനാര്‍ ഇന്ന്

കോഴിക്കോട് ട്രേഡ് സെന്‍ററില്‍ വൈകീട്ട് 4 മണിക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും. ഏകസിവിൽ കോഡ് വിഷയത്തിൽ കേരളത്തില്‍ സിപിഎം നേതൃത്വത്തില്‍ നടക്കുന്ന ആദ്യ സെമിനാറാണിത്. പൗരത്വ വിഷയത്തിനു സമാനമായ രീതിയില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സെമിനാറില്‍ വിവിധ മത സാമുദായിക നേതാക്കളും ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 15

◾കെ. റെയിലിനു ബദലായി മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിയില്‍ തീരുമാനത്തിനു തിടുക്കം വേണ്ടെന്നു സി.പി.എം. എല്ലാ വശവും പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ മതി. കെ റെയിലിന്റെ പദ്ധതി അപ്പാടെ മാറ്റണമെന്നാണു ശ്രീധരന്റെ നിര്‍ദേശം. വേഗയാത്ര വീണ്ടും ചര്‍ച്ചയായത് സ്വാഗതാര്‍ഹമാണെന്നാണു സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിലപാട്. ◾ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍ മൂന്ന് ഭ്രമണപഥത്തില്‍. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു വിക്ഷേപിച്ച ചാന്ദ്രയാന്‍ ഭൂമിയുടെ ആകര്‍ണവലയം ഭേദിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും. ഘട്ടംഘട്ടമായി 40 ദിവസത്തെ കുതിപ്പിനുശേഷം ചന്ദ്രയാനിലെ ലാന്‍ഡര്‍ ഓഗസ്റ്റ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മലബാറില്‍ മണല്‍ മാഫിയയുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കൂട്ടനടപടി

മലബാറില്‍ മണല്‍ മാഫിയയുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കൂട്ടനടപടി. മണല്‍ മാഫിയയ്‌ക്കെതിരായ പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസുകാരെ പിരിച്ചുവിട്ടു. രണ്ട് ഗ്രേഡ് എസ്‌ഐമാരെയും അഞ്ച് സിപിഒമാരെയുമാണ് പിരിച്ചുവിട്ടത്. കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ടവിമലാതിദ്യ ആണ് നടപടിയെടുത്തത്.പൊലീസ് സേനയില്‍ അച്ചടക്കം പഠിപ്പിക്കുമെന്ന പുതിയ ഡിജിപിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരെ നടപടി. ഗ്രേഡ് എഎസ്‌ഐമാരായ ജോയി തോമസ് പി, ഗോകുലന്‍ സി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിഷാര്‍ പി എ, ഷിബിന്‍ എം വൈ, അബ്ദുള്‍ റഷീദ്, ഷജീര്‍ വി […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കെ. റെയിലിനു ബദലായി മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിയില്‍ തീരുമാനത്തിനു തിടുക്കം വേണ്ടെന്നു സി.പി.എം നേതൃത്വം. വേഗയാത്ര വീണ്ടും ചര്‍ച്ചയായത് സ്വാഗതാര്‍ഹമാണ്. എല്ലാ വശവും പരിശോധിച്ച ശേഷം തുടര്‍ ചര്‍ച്ചകള്‍ മതിയെന്നാണു സിപിഎം സെക്രെട്ടറിയേറ്റിന്റെ നിലപാട്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി ഓഗസ്റ്റ് 21 ന് എറണാകുളം സി.ബി.ഐ സ്‌പെഷ്യല്‍ കോടതി പരിഗണിക്കും. വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നേരത്തെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃശൂരില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയില്‍

തൃശൂരില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയില്‍. പാലായില്‍ നിന്നുള്ള സംഘമാണ് ആനയെ കുഴിച്ചിട്ടതെന്നാണ് സൂചന. കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ചേലക്കരയിലെ ആനയുടേതെന്ന് സ്ഥിരീകരിച്ചു. ആനയ്ക്ക് വിഷം നല്‍കിയിരുന്നോ എന്ന് പരിശോധിക്കാന്‍ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെ രാസ പരിശോധനയ്ക്ക് അയച്ചു. ആനയുടെ ജഡം പഴകിയതിനാല്‍ മരണകാരണം കണ്ടെത്താന്‍ പ്രയാസമാണെന്ന് സിസിഎഫ് കെആര്‍.അനൂപ് പറഞ്ഞു. സ്ഥലം ഉടമ റോയി ഗോവയിലെന്നാണ് സൂചന. റോയിയെ കസ്റ്റഡിയിലെടുക്കാന്‍ വനംവകുപ്പ് സംഘം ഗോവയിലേക്ക് പുറപ്പെട്ടു. റോയിയുടെ […]

Posted inബിസിനസ്സ്

സി.എസ്.ബി ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിച്ച് ഒമേഴ്സ്

കേരളം ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കിന്റെ 106 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ച് കനേഡിയന്‍ പബ്ലിക് പെന്‍ഷന്‍ ഫണ്ടായ ഒമേഴ്സ് അഡ്മിനിസ്ട്രേഷന്‍ കോര്‍പ്പറേഷന്‍. എക്സ്ചേഞ്ചിന് സമര്‍പ്പിച്ച ബള്‍ക്ക് ഡീല്‍ ഡാറ്റ പ്രകാരം ജൂലൈ 13ന് 20.89 ലക്ഷം ഓഹരികള്‍ ഓഹരിയൊന്നിന് 295.02 രൂപ നിരക്കിലും 15 ലക്ഷം ഓഹരികള്‍ 295 രൂപ നിരക്കിലുമാണ് വിറ്റഴിച്ചത്. മൊത്തം 105.9 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. 2019 നവംബറിലാണ് ഒമേഴ്സ് സി.എസ്.ബി ബാങ്കിന്റെ 2.07 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നത്. […]

Posted inവിനോദം

ഇറച്ചി വെട്ടുകാരിയായി ഹണി റോസ് , ചിത്രം ‘റേച്ചല്‍’

ചലച്ചിത്ര താരം ഹണി റോസ് നായികയായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘റേച്ചല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. എബ്രിഡ് ഷൈന്‍ നിര്‍മാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ഒരു വെട്ട് കത്തിയുടെ മൂര്‍ച്ചയുള്ള പെണ്ണിന്റെ കഥയാണ് റേച്ചല്‍. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്കും മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കൈയ്യില്‍ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തില്‍ ഇറച്ചി നുറുക്കുന്ന […]

Posted inവിനോദം

പ്രണവിന്റെ അടുത്ത ചിത്രം ‘വര്‍ഷങ്ങള്‍ക്കു ശേഷം’

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ് സമ്മാനിച്ച് പ്രണവ് മോഹന്‍ലാല്‍. ഹൃദയത്തിനു ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്‍ മോഹന്‍ലാല്‍ നടത്തി. ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവിനെ കൂടാതെ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, […]