തൃശൂരില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പേര് കൂടി പിടിയില്‍. പാലായില്‍ നിന്നുള്ള സംഘമാണ് ആനയെ കുഴിച്ചിട്ടതെന്നാണ് സൂചന. കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ചേലക്കരയിലെ ആനയുടേതെന്ന് സ്ഥിരീകരിച്ചു. ആനയ്ക്ക് വിഷം നല്‍കിയിരുന്നോ എന്ന് പരിശോധിക്കാന്‍ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെ രാസ പരിശോധനയ്ക്ക് അയച്ചു. ആനയുടെ ജഡം പഴകിയതിനാല്‍ മരണകാരണം കണ്ടെത്താന്‍ പ്രയാസമാണെന്ന് സിസിഎഫ് കെആര്‍.അനൂപ് പറഞ്ഞു. സ്ഥലം ഉടമ റോയി ഗോവയിലെന്നാണ് സൂചന. റോയിയെ കസ്റ്റഡിയിലെടുക്കാന്‍ വനംവകുപ്പ് സംഘം ഗോവയിലേക്ക് പുറപ്പെട്ടു. റോയിയുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. കോടതി അനുമതി ലഭിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
തൃശൂരില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പേര് കൂടി പിടിയില്‍
