Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടി

ഈ മാസം മൂന്നിന് കാസർഗോഡ് അംഗടിമുഗർ ഗവൺമെന്റ് എച്ച് എസ് എസിൽ സ്കൂളിനകത്ത് മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷത്ത് മിൻഹ മരണപ്പെട്ട സംഭവത്തിൽ പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞുവീണാണ് ആയിഷത്ത് മിൻഹ മരണപ്പെട്ടത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെയും പ്രഥമാധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശുപത്രിയിൽ സ്ത്രീയെ കുത്തിക്കൊന്നു

ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്ന ലിജിയെ കാണാനായാണ് മുൻ സുഹൃത്തായ മഹേഷ് ആശുപത്രിയിലെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തിയെന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അദാനിക്ക് അന്തിമ അനുമതി

മുംബൈയിലെ ചേരികളിലൊന്നായ ധാരാവിയുടെ പുനർവികസനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി അദാനിക്ക് ലഭിച്ചു.ധാരാവി നവീകരണത്തിനായുള്ള ടെണ്ടർ എട്ട് മാസം മുമ്പ് അദാനി നേടിയിരുന്നെങ്കിലും തുടർനടപടികൾ വൈകുകയായിരുന്നു.മഹാരാഷ്ട്ര സംസ്ഥാന സർക്കാർ അനുമതി നൽകിയതായി പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വർഷം അവസാനം 5070 കോടി രൂപയുടെ ലേലം വിളിച്ചാണ് അദാനി പദ്ധതി നേടിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബുദ്ധിമുട്ടിലൂടെയും പ്രതിസന്ധിയിലൂടെയും തന്നെയാണ് കെഎസ്ആർടിസി കടന്നു പോവുന്നതെന്ന് ധനമന്ത്രി

കെഎസ്ആർടിസി ബുദ്ധിമുട്ടിലൂടെയും പ്രതിസന്ധിയിലൂടെയും തന്നെയാണ് കടന്ന് പോവുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.സിഎംഡിയുടെ പ്രതികരണം ശ്രദ്ധയിൽ പെട്ടിട്ടില്ല.ശമ്പളം നൽകാൻ വൈകിയത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.അതോടൊപ്പം കെഎസ്ആര്‍ടിസി പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്നും തന്നെ എം ഡി സ്ഥാനത്തു നിന്നും മാറ്റണമെന്നും ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 15

◾രാജ്യത്തു ഭിന്നത സൃഷ്ടിക്കാനാണ് ഏകീകൃത സിവില്‍ കോഡുമായി ബിജെപി രംഗത്തുവരുന്നതെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തി നിയമങ്ങളില്‍ പരിഷ്‌കരണം വേണം. പക്ഷേ ഓരോ ജനവിഭാഗങ്ങളെയും പരിഗണിച്ചാകണം പരിഷ്‌കരണം. ഏകീകൃത സിവില്‍ കോഡിനെ പരസ്യമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ടു സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണു യെച്ചൂരി. ◾കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആരോഗ്യകാരണം ചൂണ്ടിക്കാട്ടി […]

Posted inബിസിനസ്സ്

എസ്.ഐ.പി നിക്ഷേപത്തില്‍ ജൂണില്‍ റെക്കോഡ് വര്‍ധന!

ഓഹരി വിപണിയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍(എസ്.ഐ.പി) വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ ജൂണില്‍ റെക്കോഡ് വര്‍ധന. 27.8 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് ജൂണില്‍ തുറന്നത്. 2021 സെപ്റ്റംബറിലെ 26.8 ലക്ഷം എന്ന റെക്കോഡാണ് മറികടന്നിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ 21.2 ലക്ഷം എസ്.ഐ.പി അക്കൗണ്ടുകളാണ് ഓരോ മാസവും തുറന്നിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ മൊത്തം തുറന്നത് 2.60 കോടി അക്കൗണ്ടുകള്‍. മൊത്തം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 6.70 കോടിയായി. എസ്.ഐ.പി അക്കൗണ്ടുകളിലെ ശരാശരി പ്രതിമാസ നിക്ഷേപം 2,214 […]

Posted inടെക്നോളജി

ട്വിറ്ററും ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം നല്‍കിത്തുടങ്ങി!

ട്വിറ്ററും തങ്ങളുടെ പരസ്യ വരുമാനത്തിലൊരു പങ്ക് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കിത്തുടങ്ങി. നിലവില്‍ തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രമാണ് വരുമാനം ലഭിക്കുന്നത്, വൈകാതെ എല്ലാ ക്രിയേറ്റര്‍മാര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. അതേസമയം, ട്വിറ്ററില്‍ നിന്ന് പണമുണ്ടാക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. ട്വീറ്റിന് ലഭിക്കുന്ന ഇംപ്രഷനുകളാണ് വരുമാനത്തിന്റെ അടിസ്ഥാനം. ഉള്ളടക്ക നിര്‍മ്മാതാക്കള്‍ക്ക് അവരുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് നല്‍കുക. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രതിമാസം 5 ദശലക്ഷത്തിലധികം ട്വീറ്റ് ഇംപ്രഷനുകള്‍ ഉണ്ടായിട്ടുള്ളവരും ട്വിറ്റര്‍ ബ്ലൂ വിന്റെ […]

Posted inവിനോദം

ആസിഫ് അലി നായകനാകുന്ന ‘കാസര്‍ഗോള്‍ഡ്’ ടീസര്‍

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’. മൃദുല്‍ നായരാണ് ചിത്രത്തിന്റെ സംവിധാനം. മൃദുല്‍ നായരുടേതാണ് ചിത്രത്തിന്റെ കഥയും. ആസിഫ് അലിയുടെ ‘കാസര്‍ഗോള്‍ഡ്’ സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘കാസര്‍ഗോഡ് എന്നാല്‍ മയക്കുമരുന്നാണെന്നോണോ വിചാരിച്ചേ ഇത് ഗോള്‍ഡെടാ’ എന്ന പഞ്ച് ഡയലോഗും ഉള്‍പ്പെടുത്തിയാണ് ടീസര്‍. ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍, ദീപക് പറമ്പോള്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ എന്നിവരും […]

Posted inവിനോദം

ലുക്ക്മാനും ശ്രീനാഥ് ഭാസിയും ‘കൊറോണ ധവാന്‍’ ട്രെയിലര്‍

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘കൊറോണ ധവാന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. ലുക്ക്മാനും ശ്രീനാഥ് ഭാസിയും ജോണി ആന്റണിയും മറ്റും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ രസകരമാണ്. ആനത്തടം എന്ന ഗ്രാമത്തിലെ മദ്യം ഇഷ്ടപ്പെടുന്ന ഒരുപറ്റം ആളുകളുടെ ജീവിതം കൊറോണയുടെ വരവോടെ എങ്ങനെ മാറിമറിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം സംവിധായകന്‍ സി.സി ഒരുക്കിയിരിക്കുന്നത്. കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് മലയാളികള്‍ നേരിടേണ്ടിവന്ന പല പ്രശ്‌നങ്ങളും ചിത്രത്തിന്റെ ട്രെയിലറില്‍ കാണാനാകും. കോമഡി രംഗങ്ങളെപ്പോലെ പ്രണയരംഗങ്ങളാലും സമ്പുഷ്ടമാണ് […]

Posted inഓട്ടോമോട്ടീവ്

പുതിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ച് കിയ

മുഖം മിനുക്കി എത്തുന്ന സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ച് കിയ. വില ഉടന്‍ പ്രഖ്യാപിക്കുമെന്നും 25000 രൂപ നല്‍കി ഇപ്പോള്‍ സെല്‍റ്റോസ് ബുക്ക് ചെയ്യാം. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ പുതിയ മോഡലിലൂടെ തിരിച്ചെത്തും. 2019 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നാണ് സെല്‍റ്റോസ്. ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്ന 16 സംവിധാനങ്ങളുള്ള എഡിഎഎസ് ലെവല്‍ 2 സാങ്കേതിക സംവിധാനവും സെല്‍റ്റോസിലെത്തുന്നുണ്ട്. പുതിയ കിയ സെല്‍റ്റോസ് ഇപ്പോള്‍ യഥാക്രമം 1.5 […]