മുംബൈയിലെ ചേരികളിലൊന്നായ ധാരാവിയുടെ പുനർവികസനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി അദാനിക്ക് ലഭിച്ചു.ധാരാവി നവീകരണത്തിനായുള്ള ടെണ്ടർ എട്ട് മാസം മുമ്പ് അദാനി നേടിയിരുന്നെങ്കിലും തുടർനടപടികൾ വൈകുകയായിരുന്നു.മഹാരാഷ്ട്ര സംസ്ഥാന സർക്കാർ അനുമതി നൽകിയതായി പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വർഷം അവസാനം 5070 കോടി രൂപയുടെ ലേലം വിളിച്ചാണ് അദാനി പദ്ധതി നേടിയത്.
അദാനിക്ക് അന്തിമ അനുമതി
