ഈ മാസം മൂന്നിന് കാസർഗോഡ് അംഗടിമുഗർ ഗവൺമെന്റ് എച്ച് എസ് എസിൽ സ്കൂളിനകത്ത് മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷത്ത് മിൻഹ മരണപ്പെട്ട സംഭവത്തിൽ പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞുവീണാണ് ആയിഷത്ത് മിൻഹ മരണപ്പെട്ടത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെയും പ്രഥമാധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടി
