വരുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ബവാല്‍’. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാന്‍ ചിത്രം ‘ബവാലി’ന്റെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാന്‍ ചിത്രത്തിന്റെ റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാന്‍വി കപൂറാണ് ഗാനത്തിന്റെ വീഡിയോയില്‍ ഉളളത്. വരുണ്‍ ധവാന്റേതായി ‘ഭേഡിയ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
ജീപ്പ് മെറിഡിയന്‍ സ്വന്തമാക്കി വാമിക്ക ഗബ്ബി
ആദ്യത്തെ കാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പഞ്ചാബില്‍ നിന്നുള്ള ബോളിവുഡ് നടി വാമിക്ക ഗബ്ബി. ‘ഗോദ’യെന്ന സിനിമയിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് വാമിക്ക. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വാമിക്ക ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ആഡംബരവും കരുത്തും ഒരുമിക്കുന്ന ജീപ്പ് മെറിഡിയന്‍ എസ്യുവിയാണ് വാമിക്കയുടെ ആദ്യ വാഹനം. മനോഹരമായ വെല്‍വെറ്റ് റെഡ് നിറത്തിലുള്ള ജീപ്പ് മെറിഡിയനാണ് വാമിക്കയുടേത്. കഴിഞ്ഞ വര്‍ഷമാണ് ജീപ്പിന്റെ പ്രീമിയം എസ്യുവി മെറിഡിയന്‍ ഇന്ത്യയിലെത്തിയത്. രണ്ടു വേരിയന്റുകളിലായി മാനുവല്‍, ഓട്ടമാറ്റിക്ക്, ഫോര്‍വീല്‍ ഡ്രൈവ് മോഡുകളില്‍ മെറിഡിയന്‍ ലഭ്യമാണ്. ഇന്ത്യന്‍ […]
തിരിച്ചു കിട്ടിയ പുഴകള്‍
അശുദ്ധജീവികള്‍ മുതല്‍ വിവര്‍ത്തകന്‍ വരെയുള്ള കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ കടലും പുഴയും യാഥാര്‍ത്ഥ്യവും ഫാന്റസിയും ഇടകലര്‍ന്നൊരു ലോകം തെളിയുന്നത് കാണാം. വറ്റിപ്പോകുന്ന നന്മകളെക്കുറിച്ചുള്ള നെടുവീര്‍പ്പുകളോടൊപ്പം വരും കാലത്തെകുറിച്ചുള്ള പ്രതീക്ഷകളും കഥാകൃത്ത് പങ്കുവയ്ക്കുന്നുണ്ട്. എട്ടുകഥകളുടെ ഈ സമാഹാരം നിറപ്പകിട്ടുള്ള സ്വപ്‌നങ്ങളുടെ കൂടി പുസ്തകമാണ്. സുഭാഷ് ഓട്ടും പുറത്തിന്റെ ഏറ്റവും പുതിയ ചെറുകഥാ സമാഹാരം. ‘തിരിച്ചു കിട്ടിയ പുഴകള്‍’. ഡിസി ബുക്‌സ്. വില 171 രൂപ.
അസ്പാര്‍ട്ടേം അര്‍ബുദകാരി! ശീതളപാനീയങ്ങള്‍ സുരക്ഷിതമോ?
ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം, പലഹാരങ്ങള്‍ എന്നിവയില്‍ വ്യാപമായി ഉപയോഗിക്കുന്ന ‘അസ്പാര്‍ട്ടേം’ അര്‍ബുദകാരിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണവിഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്നതാണ് അസ്പാര്‍ട്ടേം. ഇപ്പോഴിതാ, എത്ര അളവില്‍ അസ്പാര്‍ട്ടേം കഴിക്കുന്നതാണ് സുരക്ഷിതമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡബ്ല്യൂ എച്ച് ഒയുടെ മറ്റൊരു വിദഗ്ധ സമിതി. പഞ്ചസാരയേക്കാള്‍ 200 മടങ്ങ് മധുരമുള്ളതാണ് ഇത്, പഞ്ചസാരയ്ക്ക് സമാനമായ കലോറിയും ഇതിലടങ്ങിയിട്ടുണ്ട്. 951 എന്ന അഡിറ്റീവ് നമ്പര്‍ ഉള്ള പാനീയങ്ങളിലും ഭക്ഷണങ്ങളിലുമൊക്കെ അസ്പാര്‍ട്ടേം […]
അപകീർത്തി കേസിൽ സുപ്രിം കോടതിയിൽ അപ്പീൽ സമീപിച്ച് രാഹുൽ ഗാന്ധി
അപകീർത്തി കേസിൽ സുപ്രിം കോടതിയിൽ അപ്പീൽ സമീപിച്ച് രാഹുൽ ഗാന്ധി. സൂറത്ത് കോടതിവിധിക്കെതിരെയാണ് രാഹുൽ ഗാന്ധി അപ്പീൽ സമർപ്പിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച വിധിക്കെതിരെയാണ് രാഹുൽ അപ്പീൽ സമർപ്പിച്ചത്.മോദി പരാമര്‍ശം സംബന്ധിച്ച അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. സൂറത്ത് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താത്തതിനാല്‍ രാഹുൽ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ ലഭിച്ചില്ല.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 15-07-2023ന് കാസർഗോഡ്, 18-07-2023ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, 19-07-2023 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 15-07-2023ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
രാത്രി വാര്‍ത്തകള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത സിവില്‍ കോഡ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ് മുന്‍ നിയമ കമ്മീഷന്‍ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഖജനാവില്‍നിന്നു ചെലവഴിച്ച 57 കോടി രൂപയ്ക്കും പിടിച്ചെടുത്ത് ഉപയോഗിക്കാനാകാതെ കിടക്കുന്ന നൂറുകണക്കിനേക്കര്‍ സ്ഥലത്തിനും ആയിരക്കണക്കിനു […]
എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ
എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റിവെച്ച കേസ് ഈ മാസം 18 ന് സുപ്രീംകോടതി പരിഗണിക്കും. നേരത്തെ ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയത് . മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും […]
സിപിഎം സെമിനാറിൽ നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി
ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണമാണെന്നും യുസിസി അതിന് മൂർച്ച കൂട്ടാനുള്ള ആയുധമാണെന്നും യെച്ചൂരി കോഴിക്കോട്ട് സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. യുസിസി ഭരണഘടനയിലെ നിർദ്ദേശക തത്വം മാത്രമാണ്. യുസിസി ഇപ്പോൾ ആവശ്യമില്ലെന്നാണ് മുൻ നിയമ കമ്മീഷൻ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
കുനോ ദേശീയ ഉദ്യാനത്തില്‍ നിന്ന് ചീറ്റപ്പുലികളെ മാറ്റില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി
നാല് മാസത്തിനിടെ കുനോയില്‍ എട്ട് ചീറ്റപ്പുലികള്‍ ചത്തതിനിടെയാണ് മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ നിന്ന് ചീററപ്പുലികളെ മാറ്റില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് വ്യക്തമാക്കിയത്.സംഭവത്തില്‍ വിദേശത്തുനിന്ന് അടക്കമുള്ള വിദഗ്ധരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് ഭുപേന്ദ്ര യാദവ് പറഞ്ഞു.മന്ത്രാലയത്തില്‍ നിന്നുള്ള സംഘം കുനോ സന്ദര്‍ശിക്കും.
